മമ്മൂട്ടിയെ മോഹൻലാൽ ഉമ്മ വയ്ക്കുന്ന രംഗം, അത് പിറന്നത് ഇങ്ങനെ'; അൽഫോൺസ് പുത്രന്റെ ചോദ്യത്തിന് ജോഷി പറഞ്ഞത്
കൊച്ചി: നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലെ ഏറ്റവും മനോഹരവും പ്രേക്ഷകർ ആസ്വദിച്ച് കണ്ടതുമായ രംഗമാണ് മമ്മൂട്ടിയെ മോഹൻലാൽ ഉമ്മ വെയ്ക്കുന്നത്. ട്രെയിൻ യാത്രയ്ക്കിടെ മോഹൻലാൽ കഥാപാത്രം ഞാൻ മമ്മൂട്ടിയെ ഒന്ന് ടെച്ച് ചെയ്തോട്ടെ എന്ന് ചോദിച്ചുകൊണ്ട് ഒരു കള്ളച്ചിരിയോടെ ഉമ്മ വെയ്ക്കുന്നതാണ് രംഗം.
ഇപ്പോഴിതാ ആ രംഗം എങ്ങനെ പിറന്നുവെന്നതിനെ കുറിച്ച് സംവിധായകൻ ജോഷി പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ സിനിമയായ പ്രേമത്തെ കുറിച്ച് അദ്ദേഹം ചോദിച്ചപ്പോൾ താൻ ഈ രംഗത്തെ കുറിച്ച് ചോദിച്ചെന്നും അപ്പോഴാണ് അദ്ദേഹം അക്കാര്യം പറഞ്ഞതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അൽഫോൺസ് പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ബാക് ടൂ 2015 ...
പ്രേമം റിലീസിന് ശേഷം...
എന്നോട് ജോഷി സാർ പ്രേമം മേക്കിങ്ങ് ചോദിച്ചപ്പോ എനിക്ക് സന്തോഷം ആയി.
ജോഷി സാർ : മോൻ എങ്ങനാ ആണ് മുന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ?
ഞാൻ : സാർ മൂന്നും ഒരോ കാലഘട്ടത്തിന്റെ സ്റ്റൈലിൽ ഷൂട്ട് ചെയ്തു.
ജോഷി സാർ : ആ ഡിഫറന്റ് ട്രീറ്റ്മെൻറ് ആണ് അതിന്റെ അഴക്.
ഞാൻ : താങ്ക് യു സാർ..
സർ എങ്ങന യാണ് No 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എടുത്തു ?
ജോഷി സർ : അത് മോഹൻലാൽ ഇട്ട ഇംപ്രൊവൈസേഷൻ ഞാൻ അപ്പ്രൂവ് ചെയ്തു. ഞാൻ കൂടുതലും Spontaneous ആയിട്ട് വർക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷൻ വർക്ക് ആവണം, ഇല്ലെങ്കിൽ ആർട്ടിസ്റ്റിന്റെ പെർഫോമൻസ് എക്സൈറ്റ് ചെയ്യിക്കണം.
ഞാൻ : സാർ അടുത്ത question...രണ്ട് സിനിമയിലാണ് ഞാൻ തിലകൻ സാർ ഡൊമിനേറ്റ് ചെയ്യാത്ത പടങ്ങൾ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.
ജോഷി സാർ : ചിരിച്ചുണ്ട് മൂപ്പര് അനന്തന്റെ റോൾ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോൾ Madhu സാർ തന്നെ ചെയ്യണം എന്ന് തോന്നി.
അപ്പോഴേക്കും ഒപ്പം ഫങ്ഷന്റെ വേദി എത്തി സാറും ഞാനും എന്റെ അമ്മായിച്ചൻ ആൽവിൻ ആന്റണിയും കാറിൽ നിന്ന് ഇറങ്ങി .
ജോഷി സാർ : സീ യു മോനെ .
ഞാൻ : താങ്ക് യു സാർ. സാർ മാത്രമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഈ സിനിമയുടെ മേക്കിംഗ് ചോദിച്ചത്. thank you സർ . അന്നും ഇന്നും thank യു സർ.












Click it and Unblock the Notifications