Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ ഭാഗത്ത് തെറ്റായാലും പുള്ളി സമ്മതിക്കില്ല; അവരെയൊക്കെ ചീത്ത വിളിക്കും'; മനോജ് കെ ജയൻ

മമ്മൂട്ടിയുടെ വണ്ടി ഭ്രമത്തെ കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. പലപ്പോഴും സ്വയം വണ്ടിയോടിച്ച് പോകാനാണ് അദ്ദേഹം ഇഷ്ടപ്പെടാറുള്ളത്. ലൊക്കേഷനിൽ നിന്ന് സഹതാരങ്ങളെ തന്റെ വാഹനത്തിലിരുത്തി ഡ്രൈവ് ചെയ്ത് പോകുന്നതും മമ്മൂട്ടിക്കൊരു ബരമാണ് സിനിമയിലെ പല താരങ്ങളും അദ്ദേഹത്തിനൊപ്പം വാഹനത്തിൽ പോയതിന്റെ അനുഭവം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ വാഹനമോടിക്കലിനെ കുറിച്ച് പറയുകയാണ് നടൻമാരായ സുധീഷും മനോജ് കെ ജയനും. ധീരൻ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ദി ക്യൂവിന്റെ അഭിമുഖത്തിലാണ് താരങ്ങളുടെ പ്രതികരണം.

ഓരോർത്തുക്കുള്ള ഭയത്തെ കുറിച്ചാണ് അഭിമുഖത്തിൽ സംസാരിച്ച് തുടങ്ങിയത്. തുടക്കത്തിൽ മനോജ് കെ ജയനാണ് സംസാരിച്ച് തുടങ്ങിയത്. തനിക്ക് പെൺകുട്ടികളോട് ഐ ലവ് യു എന്ന് പറയാൻ ഭയമായിരുന്നുവെന്ന് നടൻ പറഞ്ഞു. അതുകാരണം തനിക്ക് പല പ്രണയങ്ങളും നഷ്ടപ്പെട്ടുവെന്നാണ് നടൻ പറഞ്ഞത്.

manoj2-17

സ്പീഡ് ഭയമുണ്ട് എന്നാണ് നടൻ വിനീത് പറഞ്ഞത്. സ്പീഡ് ഭയന്ന് ചില പ്രൊഡക്ഷൻ വണ്ടികളിൽ നിന്നും ഞാൻ ഇറങ്ങിയിട്ടുണ്ട്, പറ്റില്ലെന്ന് പറഞ്ഞ്. സ്പീഡ് പാടില്ലെന്നൊക്കെ പറഞ്ഞാൽ ചിലർക്ക് അത് പ്രശ്നമാണ്, ഇഷ്ടമാവില്ല. അതുകൊണ്ട് ഞാനൊരു ടെക്നിക്ക് പയറ്റും. എനിക്ക് വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ സ്പീഡ് കൂടിയാൽ ഛർദ്ദിക്കുമെന്ന് പറയും. കാറിലൊക്കെ ഛർദ്ദിച്ച് പോകും എന്ന് പറയുമ്പോൾ സ്പീഡിൽ പോകുന്നവർ അപ്പോൾ തന്നെ വേഗത കുറക്കും', വിനീത് പറഞ്ഞു. ഇതിനിടയിലാണ് മമ്മൂട്ടി വേഗത്തിൽ വാഹനം ഓടിക്കുന്നതിനെ കുറിച്ച് മനോജ് കെ ജയൻ സംസാരിക്കുന്നത്.

'പുള്ളിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചാലും പുള്ളി റോഡിൽ പോകുന്നവരെ ചീത്തവിളിക്കും. അതാണ് മമ്മൂട്ടിയുടെ സ്പെഷ്യാലിറ്റി. ഇപ്പോൾ കണ്ടില്ലേ അവൻ കാരണമല്ലേ എനിക്ക് ഈ അവസ്ഥ ആയതെന്നൊക്കെ പറയും, ഞാൻ എത്രയോ വട്ടം അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തതാണ്',. വല്ല്യേട്ടൻ സിനിമയുടെ സമയത്ത് അദ്ദേഹം ഓട്ടോക്കാരനെയൊക്കെ ചീത്തപറഞ്ഞിട്ടുണ്ടെന്നും നടൻ സുധീഷും പറഞ്ഞു. 'അയാൾക്ക് അത്ഭുതമായിരുന്നു, പിന്നെ ഹാപ്പിയായി. ചീത്തക്ക് മറുപടി പറയാൻ നോക്കിയപ്പോഴാണ് വണ്ടിയോടിക്കുന്നത് മമ്മൂക്കയാണെന്ന് മനസിലാക്കിയത്. അദ്ദേഹം ഹാപ്പിയായി',സുധീഷ് വിശദീകരിച്ചു.

ഇതിനിടയിൽ നടൻ ശബരീഷിന്റെ ഡ്രൈവിങ് സ്കില്ലിനെ കുറിച്ചും സുധീഷ് സംസാരിച്ചു. ' ആംബുലൻസിൽ ആദ്യം കയറിയപ്പോൾ ഞങ്ങൾക്ക് പേടിയായിരുന്നു. കാരണം ഞങ്ങളുടെ ഡ്രൈവർ ശബരീഷായിരുന്നു. ഷോട്ട് എടുക്കുമ്പോൾ വണ്ടി മുന്നോട്ട് എടുത്തു, എന്നാൽ വണ്ടി പിന്നോട്ട് വന്നു, അതെന്ത് കൊണ്ടാ? എന്തായാലും ആദ്യം പേടിച്ചെങ്കിലും പിന്നീട് ശബരീഷ് ഉഗ്രൻ ഡ്രൈവറായിരുന്നു, അത് പറയാതിരിക്കാൻ കഴിയില്ല, ആ വാഹനത്തിൽ ഞങ്ങൾക്ക് പിന്നെ ധൈര്യമായി. ശബരീഷ് അല്ലാതെ മറ്റൊരാൾ ആ വാഹനമോടിച്ചെങ്കിൽ വിശ്വസിക്കാൻ പറ്റില്ലായിരുന്നു', ശബരീഷ് പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെ സ്പീഡിനെ കുറിച്ച് മുൻപൊരിക്കൽ നടനും എംഎൽഎയുമായ മുകേഷും പറഞ്ഞിരുന്നു. സ്പീഡിന്റെ കാര്യത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ ആർക്കുമാകില്ലെന്നായിരുന്നു മുകേഷിന്റെ വാക്കുകൾ.

'അദ്ദേഹത്തിന് ഇതുവരേയും കാര്‍ ഓടിച്ച് കമ്പം തീര്‍ന്നിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് സുഖമാണ്. വാഹനം എപ്പോഴും ഓടിക്കുന്നത് മമ്മൂക്കയാണ്. ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ മമ്മൂക്ക കാറില്‍ കയറാന്‍ വിളിച്ചു. ഓവർ സ്പീഡ് ഭയന്ന് ഞാൻ മാറി നിന്നു. എന്നാൽ അദ്ദേഹം വിട്ടില്ല, ഒടുവിൽ കയറേണ്ടി വന്നു. എന്നാൽ സ്പീഡിലാണ് വണ്ടി വിട്ടത്. സ്പീഡ് കുറക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം മറ്റൊരു കഥ പറഞ്ഞു. സ്പീഡിൽ ഓടിച്ച് അദ്ദേഹത്തിന്റെ വണ്ടി ഒരു സൈക്കിളിൽ ഇടിച്ചത്. വണ്ടി നിർത്തിയപ്പോൾ അയാൾ 500 ചോദിച്ചു, ഞാൻ ആയിരം കൊടുത്തു, എല്ലാവരും കൈയ്യടിച്ചു, വണ്ടിയോടിച്ച് നിനക്ക് കൈയ്യടി വാങ്ങാൻ അറിയുമോ എന്നാണ് അദ്ദേഹം ചോദിച്ചത്', ചിരിച്ചുകൊണ്ട് മുകേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+