Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടി അന്ന് ശരീരം കാമറയിൽ വരാതിരിക്കാൻ കാണിച്ച അഭ്യാസം, ഇന്ന് വടയക്ഷിയുമായുള്ള രംഗം..'; ശാന്തിവിള ദിനേശ്

ഭ്രമയുഗം സിനിമ കണ്ടവരെല്ലാവരും ഒരേ സ്വരത്തിൽ പുകഴ്ത്തുന്നത് മമ്മൂട്ടിയുടെ പ്രകടനത്തെയാണ്. ചിത്രത്തിൽ കൊടുമൺ പോറ്റിയായി അഴിഞ്ഞാടുകയാണ് താരം എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. ഇതുവരെ കണ്ടൊരു മമ്മൂട്ടിയെ അല്ല തങ്ങൾ ചിത്രത്തിൽ കണ്ടതെന്നും എല്ലാവരും ഒരേ സ്വരത്തിൽ ആവർത്തിക്കുന്നു. ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടിയെ പ്രകടനത്തെ വാഴ്ത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമ കണ്ട് വീട്ടിലെത്തിയപ്പോഴും മമ്മൂട്ടിയെന്ന നടന്റെ പ്രകടനമാണ് മനസിൽ തങ്ങി നിൽക്കുന്നതെന്ന് ശാന്തിവിള പറയുന്നു. സിദ്ധാർത്ഥ് ഭരതന്റേയും അർജ്ജുൻ അശോകന്റേയും പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു. ലൈറ്റ് കാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. വായിക്കാം

ഈ സിനിമയിലെ നായകൻ ആരെന്നതായിരുന്നു സിനിമ കണ്ടിറങ്ങിയ എന്റെ മനസിൽ ഉദിച്ച ചോദ്യം.വേണമെങ്കിൽ കൊടിമൺ പോറ്റിയാണെന്ന് പറയാം. സിനിമയിൽ അർജ്ജുൻ അശോകൻ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.സിദ്ധാർത്ഥ് ഭരതന്റെ വേഷവും അഭിനന്ദനീയമാണ്. സാധാരണ മമ്മൂട്ടിയുടെ കൂടെ നടക്കുന്ന കുറെ എർത്തുകളെ സിനിമയിൽ അഭിനയിപ്പിക്കാറുണ്ടല്ലോ, അതിലൊറ്റൊരുത്തനേയും ഈ സിനിമയിൽ കാസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് എനിക്ക് ഇഷ്ടപ്പെട്ട കാര്യം. ആകെ നാല് കഥാപാത്രങ്ങളല്ലേ ഉള്ളൂ.

bramayugam Mammootty

എർത്തുകളെ കൂതറ സിനിമകളിൽ മാത്രമേ ശുപാർശ ചെയ്യാവൂ. മമ്മൂക്ക എത്രയോ കൂതറ സിനിമകൾ ചെയ്യുന്നു. അതിൽ കൊടുക്കട്ടെ. ഭ്രമയു ഗത്തിലെ കഥാപാത്ര നിർണയം നൂറ് ശതമാനവും കൃത്യതയോടെയാണ് ചെയ്തിരിക്കുന്നത്.

അതുപോലെ തന്നെ എനിക്ക് തോന്നിയ കാര്യം അതിൽ വടയക്ഷിയായി വരുന്ന ഹിന്ദി നടി ചെയ്ത കഥാപാത്രവുമായുള്ള കാമകേളിയുണ്ട്. നടിമാരുമായി അത്രയധികം ഇടപഴകി അഭിനയിക്കുന്ന ആളല്ല മമ്മൂക്ക. മോഹൻലാലൊക്കെ ചെയ്യുന്നത് പോലെ മുട്ടിയിരുമ്മി അഭിനയിക്കാൻ തയ്യാറാകാത്ത നടനാണ് അദ്ദേഹം. തുടക്കം മുതൽ തന്നെ അങ്ങനെയാണ്. പക്ഷെ ഈ സിനിമയിൽ ഒരു ഒറ്റമുണ്ട് മാത്രം ഉപയോഗിച്ചാണ് മമ്മൂട്ടി അഭിനയിച്ചത്. അത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് സുകൃതം എന്ന പടത്തിൽ മുറപ്പെണ്ണായ ശാന്തികൃഷ്ണക്ക് ഡ്രസ് മാറാനായിട്ട് ഒരു ഉടുപ്പ് എടുത്ത് കൊടുക്കുന്ന സീനുണ്ട്. അതിനിടയിൽ ഡയലോഗുമുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോൾ ശരീരം ക്യാമറയിലേക്ക് വരാതിരിക്കാൻ മമ്മൂക്ക കാണിച്ച അഭ്യാസം കാണണമായിരുന്നു.

അദ്ദേഹം അതിൽ ഉടുപ്പ് ഇടുന്ന ഷോട്ട് ഉണ്ട്.
അദ്ദേഹത്തിന്റെ നെഞ്ചൊന്നും കാണാൻ പറ്റില്ല. അങ്ങനെയാണ് അദ്ദേഹം അതിൽ അഭിനയിച്ചിരിക്കുന്നത്. പക്ഷേ ബെയർ ബോഡിയുമായി തന്റെ 73ാം വയസിൽ മമ്മൂട്ടി അഭിനയിക്കുകയാണ്. അദ്ദേഹത്തിന്റെ ശരീരം കണ്ടപ്പോൾ എത്ര ശുദ്ധിയോടെയാണ് അദ്ദേഹം ശരീരം സൂക്ഷിക്കുന്നതെന്ന് കണ്ടപ്പോൾ തോന്നി. അഭിനേതാവിന്റെ മെറ്റീയൽ എന്നത് ശരീരമാണ്. ആ ശരീരത്തെ എത്ര പേർ ഇല്ലാതാക്കി കളയുന്നു. അകാലത്തിൽ എത്ര പേർ പോയി. അടുത്ത കാലത്ത് ജോഷി സാറിന്റെ പടത്തിൽ നായകനായി അഭിനയിച്ച ആളെ കണ്ടപ്പോൾ തോന്നിയത് 10 മാസം ഗർഭിണിയായത് പോലെയാണ്. അങ്ങനെയൊന്നും ആകാൻ പാടില്ല നായകൻമാർ.

അവരൊന്നും മമ്മൂട്ടിയെ പോലെ ആകണമെന്ന് പറയുന്നില്ല. പക്ഷേ മമ്മൂട്ടി തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതിന്റെ 50 ശതമാനമെങ്കിലും സൂക്ഷിക്കാൻ അവർ ശ്രമിക്കണം',ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+