'ഷൂട്ടിംഗിനിടെ ബുദ്ധിമുട്ടുണ്ടായി, ടെസ്റ്റ് ചെയ്തു', മമ്മൂട്ടി ചികിത്സയ്ക്ക് അമേരിക്കയിലേക്കെന്ന് അഖിൽ മാരാർ
മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പലവിധ പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് അദ്ദേഹത്തിന് കാൻസർ ആണെന്നതടക്കമുളള അഭ്യൂഹങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തി പരന്നത്. അദ്ദേഹം ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്തകൾ പ്രചരിച്ചു.
ഇതോടെ മമ്മൂട്ടിക്ക് കാൻസർ ആണെന്നുളള റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്ത് വന്നു. റംസാൻ വ്രതമെടുക്കുന്നതിന്റെ ഭാഗമായുളള വിശ്രമത്തിലാണെന്നും മമ്മൂട്ടിയുടെ ടീം അറിയിച്ചു. അതിനിടെ മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് ചില ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടായെന്നും അദ്ദേഹം അമേരിക്കയിലേക്ക് പോവുകയാണ് എന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ.

അഖിൽ മാരാരുടെ കുറിപ്പ്: മമ്മൂക്കയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങൾ കത്തിച്ചു വാദ പ്രതിവാദങ്ങൾ നിരത്തി ആഘോഷിക്കുകയാണ് ഓൺലൈൻ മാധ്യമങ്ങൾ....മറുനാടൻ മലയാളിയിൽ ആണ് ആദ്യം ഇത്തരം വാർത്ത വരുന്നത് ആ വാർത്തയ്ക്കു പിന്നിൽ. രണ്ട് കാരണങ്ങൾ ഉണ്ട് ഒന്ന് മമൂക്കയ്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന സത്യവും രണ്ട് അതിന്റെ നിർമാതാക്കളോട് ഷാജൻ സ്‌കറിയക്കുള്ള ശത്രുത...
വാർത്തയിലെ സത്യത്തെ മുന്നിൽ നിർത്തി തന്റെ ശത്രുവിനെ അടിക്കുക എന്ന നയം ആണ് ആ വാർത്തയിൽ അദ്ദേഹം നടത്തിയത്... മലയാളത്തിലെ ഏറ്റവും വലിയ പ്രോജെക്ട് ആയി നടക്കുന്ന മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിൽ ഏതാണ്ട് 100 ദിവസത്തിലധികം പല രാജ്യങ്ങളിൽ സഞ്ചരിച്ചും പ്രയാസമേറിയ രംഗങ്ങളിൽ പോലും പ്രായം നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ പൂർണമായ അർപ്പണ ബോധ്യത്തോടെ അഭിനയിച്ച മമ്മൂക്കയ്ക്ക് മുൻ കാലങ്ങളിൽ പുലർത്തി വന്ന ഭക്ഷണക്രമങ്ങൾ പിന്തുടരാൻ കഴിയാത്ത അവസ്ഥ വന്നു..
73വയസ്സിൽ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല.. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അത് കൊണ്ട് തന്നെ ആരോഗ്യം നോക്കാതെ ഷോട്ടിനു തയ്യാറാവുക ചെയ്തത് കൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി.. അസുഖം വരാത്ത മനുഷ്യർ ഉണ്ടോ ലോകത്തു.. മമ്മൂക്കയ്ക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി.. അത് ടെസ്റ്റ് ചെയ്തു..
നിലവിൽ നോമ്പ് ആയത് കൊണ്ടും തന്റെ ഭാഗം വരുന്ന രംഗങ്ങൾ എല്ലാം പൂർത്തിയാക്കി. ലാലേട്ടനും നയൻതാര എന്നിവർക്കൊപ്പം ഉള്ള രംഗങ്ങൾ അവരുടെ ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യം...
എപ്പോൾ മെസ്സേജ് അയച്ചാലും മറുപടി തരുന്ന മമ്മൂക്ക കഴിഞ്ഞ ദിവസവും അദ്ദേഹം സുഖമായിരിക്കുന്നു എന്ന മറുപടി എനിക്ക് അയച്ചിരുന്നു... ഈ സിനിമയുടെ കഥ പറയാൻ മഹേഷ് നാരായണൻ മുംബൈയിൽ വന്നപ്പോൾ മുതൽ ദാ ഇപ്പോൾ വരെ ഞാനും ഇതിന്റെ നിശബ്ദമായ ഭാഗമാണ്... ഇന്നലെകളിൽ നമ്മുടെ ജീവിതം ആനന്ദപൂർണമാക്കിയ ആസ്വാദ്യകരമാക്കിയ പ്രിയപ്പെട്ട മമൂക്കയും ലാലേട്ടനും ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ... പ്രാർത്ഥനകൾ.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications