Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ കാതല്‍ വന്‍ ലാഭത്തിലേക്ക്, ബജറ്റ് വിവരങ്ങള്‍ പുറത്ത്; ഇതുവരെ നേടിയ കളക്ഷന്‍ ഇത്ര

മലയാള സിനിമയിലെ വിശ്വാസത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി. നടന്‍ മമ്മൂട്ടിയുടെ ഈ നിര്‍മാണ കമ്പനിയുടെ ബാനറില്‍ വരുന്ന ചിത്രങ്ങളെല്ലാം മിനിമം ഗ്യാരണ്ടിയുള്ളതായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, എന്നിയായിരുന്നു നേരത്തെ റിലീസ് ചെയ്ത് ഒരേസമയം നിരുപക പ്രശംസയും, അതുപോലെ തിയേറ്റര്‍ വിജയവുമായത്.

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമായിരുന്നു ജിയോ ബേബിയുടെ കാതല്‍. കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്ത ചിത്രത്തിന് വലിയ അഭിനന്ദനങ്ങള്‍ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നു. അതുപോലെ അന്യഭാഷയില്‍ നിന്നടക്കം ചിത്രത്തിന്റെ ഉള്ളടക്കം പ്രശംസയേറ്റ് വാങ്ങിയിരുന്നു. അതേസമയം നിരൂപക പ്രശംസ മാത്രമല്ല, ചിത്രം ബോക്‌സോഫീസിലും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ചാണ് ചിത്രം മുന്നേറുന്നത്.

kaathal-movie-collection-day-8

സ്വവര്‍ഗാനുരാഗം പ്രമേയമായ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് കാതല്‍ നേടിയിരിക്കുന്നത്. കേരളത്തില്‍ ഇപ്പോഴും 150ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. എട്ട് ദിവസം പിന്നിടുമ്പോള്‍ കാതല്‍ ആഗോള തലത്തില്‍ പത്ത് കോടിയിലേറെ കളക്ഷന്‍ നേടിയിരിക്കുകയാണ്. മോളിവുഡ് ബോക്‌സോഫീസ് ട്വിറ്റര്‍ ഹാന്റിലില്‍ വന്ന കണക്കുകളാണിത്. കേരളത്തില്‍ നിന്ന് 7.95 കോടിയാണ് ചിത്രം നേടിയതെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ ദിനത്തില്‍ 1.05 കോടിയായിരുന്നു ചിത്രം നേടിയത്. രണ്ടാം ദിനം 1.25 കോടിയും, മൂന്നാം ദിനം 1.6 കോടിയും, നാലാം ദിനം 1.75 കോടിയും ചിത്രം കളക്ട് ചെയ്തിരുന്നു. വര്‍ക്കിംഗ് ഡേയ്‌സില്‍ ചിത്രം ഭേദപ്പെട്ട കളക്ഷനും നേടിയിരുന്നു. ആദ്യ തിങ്കളാഴ്ച്ച 72 ലക്ഷമാണ് ചിത്രം കളക്ട് ചെയ്തത്. എട്ടാം ദിനത്തില്‍ 43 ലക്ഷമാണ് കാതലിന്റെ കളക്ഷന്‍.

ഓവര്‍സീസ് കളക്ഷന്‍ ഒരു കോടി രൂപയാണ്. ആഗോള തലത്തില്‍ മൊത്തം 10.4 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. മമ്മൂട്ടി കമ്പനിക്ക് ഈ വര്‍ഷം മറ്റൊരു പടം കൂടി ഹിറ്റായിരിക്കുകയാണ്. ഈ വര്‍ഷം രണ്ട് പടം ഹിറ്റാക്കുന്ന ഏക നിര്‍മാണ കമ്പനിയും ഇതോടെ മമ്മൂട്ടി കമ്പനിയായിരിക്കുകയാണ്. നേരത്തെ മമ്മൂട്ടിയുടെ തന്നെ കണ്ണൂര്‍ സ്‌ക്വാഡ് വമ്പന്‍ വിജയം നേടിയിരുന്നു.

അതേസമയം കാതലിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന അനുമതി ഇല്ലായിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ നിന്ന് ചിത്രം ഇതുവരെ 50,55 ലക്ഷം കളക്ട് ചെയ്തിട്ടുണ്ട്. ബാക്കി യൂറോപ്പില്‍ നിന്ന് 15 ലക്ഷവും നേടി. എന്നാല്‍ കാതലിന്റെ ബജറ്റ് വളരെ കുറവാണ്. അഞ്ച് കോടിയിലും താഴെയാണ് ചിത്രത്തിന്റെ ബജറ്റ്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെറിയ ചിത്രം കൂടിയാണിത്.

ചെറിയ ബജറ്റായതിനാല്‍ കാതല്‍ ഇപ്പോഴേ ഹിറ്റാണ്. വീണ്ടുമൊരു വാരാന്ത്യം വരുന്നതിനാല്‍ ചിത്രം കൂടുതല്‍ മികച്ച വിജയത്തിലേക്ക് നീങ്ങുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്. പ്രീ റിലീസ് ഹൈപ്പ് ഒന്നുമില്ലാതെ വീണ്ടുമൊരു മമ്മൂട്ടി ചിത്രം കൂടി ഹിറ്റടിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+