Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയൂടെ കാതല്‍ സൂപ്പര്‍ ഹിറ്റടിക്കുമോ? കളക്ഷന്‍ ഉയര്‍ന്നു, കേരളത്തില്‍ നിന്ന് നേടിയത് ഇത്ര

മമ്മൂട്ടിയുടെ കാതല്‍ ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. രണ്ടാം വാരാന്ത്യം പിന്നിട്ടിട്ടും ചിത്രത്തെ പ്രേക്ഷകര്‍ തഴഞ്ഞിട്ടില്ല. വാരാന്ത്യത്തില്‍ കാതലിന്റെ കളക്ഷന്‍ അത്ഭുതപ്പെടുത്തി കൊണ്ട് ഉയരുകയും ചെയ്തു. മമ്മൂട്ടിയുടെയും, ജ്യോതികയുടെയും പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

മമ്മൂട്ടി കരയുമ്പോള്‍ പ്രേക്ഷകനും കരയുമെന്ന വാക്ക് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്. സ്വവര്‍ഗരതിയെ കുറിച്ച് സംസാരിച്ച ചിത്രം ഇത്രയും വലിയ കളക്ഷന്‍ നേടിയതാണ് ഇപ്പോള്‍ സിനിമാ ലോകത്തെ അമ്പരപ്പെടുത്തിയിരിക്കുന്നത്.

kaathal-the-core-movie-collection

നേരത്തെ തന്നെ ഹിറ്റുറപ്പിച്ചിരുന്നു ചിത്രം. എന്നാല്‍ വീക്കെന്‍ഡില്‍ കളക്ഷന്‍ വര്‍ധിച്ചതോടെ സൂപ്പര്‍ ഹിറ്റാവാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ആനിമലിന്റെ റിലീസും, അതുപോലെ ആന്റണിയുടെ വരവും കാതലിനെ തളര്‍ത്തിയിട്ടില്ല. കേരളത്തില്‍ നിന്ന് മാത്രം ചിത്രം പത്ത് കോടിയിലധികം നേടുമെന്നാണ് ഇപ്പോഴത്തെ സൂചന.

യൂറോപ്പില്‍ നിന്നും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം മമ്മൂട്ടി കമ്പനിക്കുള്ള കൈയ്യടിയാണിതെന്ന് ആരാധകര്‍ പറയുന്നു. മമ്മൂട്ടി കമ്പനി ഇതുവരെ പുറത്തിറക്കിയ എല്ലാ ചിത്രങ്ങളും മികച്ച അഭിപ്രായങ്ങള്‍ നേടിയവയായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.കാതല്‍ ഗൗരവമേറിയ വിഷയം പറയുന്ന ചിത്രമായതിനാല്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് അണിയറപ്രവര്‍ത്തകര്‍ക്കും സംശയമുണ്ടായിരുന്നു.

എന്നാല്‍ മികച്ച നിരൂപണങ്ങള്‍ ചിത്രങ്ങള്‍ക്ക് ലഭിച്ചതിന് പിന്നാലെ പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. മികച്ച ഓപ്പണിംഗും ചിത്രത്തിന് ലഭിച്ചിരുന്നു. 11 ദിവസത്തെ കളക്ഷന്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ നിന്ന് പതിനൊന്ന് ദിവസം കൊണ്ട് 9.10 കോടി ചിത്രം കളക്ട് ചെയ്തുവെന്നാണ് പ്രമുഖ ബോക്‌സോഫീസ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് കോടിയില്‍ അധികമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഷെയര്‍. നാല് കോടിയില്‍ അധികം ഷെയര്‍ ലഭിക്കുന്ന ഈ വര്‍ഷത്തെ എട്ടാമത്തെ സിനിമയായിരിക്കുകയാണ് കാതല്‍.

രണ്ടാമത്തെ ശനിയാഴ്ച്ച 55 ലക്ഷമായിരുന്നു ചിത്രം കളക്ട് ചെയ്തിരുന്നത്. പത്താം ദിനമായിരുന്നു ഇത്. ഒന്‍പതാം ദിനം 30 ലക്ഷം നേടിയിടത്ത് നിന്നായിരുന്നു ചിത്രത്തിന്റെ കുതിപ്പ്. ആഗോള തലത്തില്‍ 11.5 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. നാല് കോടിക്കിടയില്‍ നേടിയാല്‍ തന്നെ ചിത്രം സൂപ്പര്‍ ഹിറ്റടിക്കും.

ഇന്ത്യയില്‍ നിന്ന് മാത്രം 10.4 കോടി ചിത്രം നേടിയിട്ടുണ്ട്. ഓവര്‍സീസ് 1.1 കോടിയാണ് കളക്ഷന്‍. ചിത്രത്തിന് രണ്ടാം വാരത്തില്‍ അധികം സ്‌ക്രീനുകളൊന്നും നഷ്ടമായിട്ടില്ല. അതുകൊണ്ട് തന്നെ കളക്ഷന്‍ കുറയാനും സാധ്യതയില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മികച്ച കളക്ഷനും ചിത്രത്തിനുണ്ട്. മമ്മൂട്ടി കമ്പനിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ സൂപ്പര്‍ ഹിറ്റായി ഇതോടെ കാതല്‍ മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+