ദുബായിലും സ്വന്തമായി ഫ്ലാറ്റ്, കോടികൾ വിലയുള്ള ലക്ഷ്വറി കാറുകൾ; കോടികളുടെ ആസ്തിയുള്ള മംമ്ത
മയൂഖം എന്ന സിനിമയിലൂടെയാണ് മംമ്ത മോഹൻദാസ് മലയാള സിനിമയിലേക്ക് എത്തുന്നത്. നടി എന്നതിനപ്പുറം ഗായിക കൂടിയാണ് മംമ്ത. കണ്ണൂരുകാരിയാണ് മംമ്ത എങ്കിലും വിദേശത്ത് ആയിരുന്ന അധികവും. മംമ്തയുടെ കുട്ടിക്കാലം ബഹ്റിനിൽ ആയിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ മംമ്ത പഠിച്ചത് ബഹ്റിനിൽ ആയിരുന്നു. പിന്നീട് ബെംഗളൂരു മൗണ്ട് കോളേജിൽ നിന്നും ബിരുദം നേടി. മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ എത്തിയപ്പോഴും തന്റേതായ സ്ഥാനം കണ്ടെത്താൻ മംമ്തയ്ക്ക് സാധിച്ചു. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവുകയും ചെയ്തു.
അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ് മംമ്ത. സമ്പന്നയാണ് താരം. കോടികൾ വിലയുള്ള വാഹനങ്ങൾ സ്വന്തമായുണ്ട് താരത്തിന്. കേരളത്തിൽ തന്നെ അപൂർവമായ പോർഷെ 911 കരേര എസ് എന്ന സ്പോർട്സ് കാർ മംമ്തയ്ക്കുണ്ട്. കൊച്ചിയിലും ദുബായിലും ഉൾപ്പെടെ ഫ്ലാറ്റുകൾ സ്വന്തമായുള്ള താരത്തിന് കോടികളുടെ ആസ്തി ഉണ്ടെന്നാണ് പറയുന്നത്.

സിനിമയിൽ നിന്നും പരസ്യങ്ങളിൽ നിന്നും മംമ്ത സമ്പാദിക്കുന്നതിന് പുറമെ അച്ഛനും അമ്മയ്ക്കും മാത്രമായുള്ള സമ്പാദ്യവും താരത്തിനുള്ളതാണ്. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാണെന്ന് മംമ്ത പണ്ടേ തെളിയിച്ചിരുന്നു. 24ാം വയസ്സിൽ സ്വപ്നം കണ്ടടവാഹനം 34ാം വയസ്സിൽ താരം സ്വന്തമാക്കിയിരുന്നു. മുൻപൊരിക്കൽ ദുബായിൽ വീടും, ഫ്ലാറ്റിം ഒക്കെ സ്വന്തമാക്കുന്ന കാര്യം താരം തന്നെ പറഞ്ഞിരുന്നു.
ഉറൂസ് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. ബൈദു നായരുമായുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യം മംമ്ത പറയുന്നത്.
ജീവിതത്തിൽ പ്രതീക്ഷിക്കാതെ ചില ഘങ്ങൾ വന്നു. ഒരു സർവൈവൽ മോഡിൽ പോകുന്ന സമയത്ത് ആണ് ചില തിരിച്ചറിവുകൾ ജീവിതത്തിൽ സംഭവിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മളെ ഇൻസ്പെയർ ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ഏറ്റവും വലിയ തിരിച്ചറിവ്. എല്ലാ രണ്ട് വർഷം കൂടുമ്പോഴും എന്തെങ്കിലും മാനസികമായ പ്രശ്നമോ ശാരീരികമായ വിഷയങ്ങളോ എന്നെ ബാധിക്കാറുണ്ട്. പക്ഷേ എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാകാം ഇങ്ങമെ നിലനിൽക്കുന്നത്, മംമ്ത പറഞ്ഞു.
യു എസ് ട്രിപ്പൊക്കെ പോകുമ്പോൾ ഒരുപാട് എൻജോയ് ചെയ്യുന്ന ആളുകളെ തനിക്കറിയാം പക്ഷേ താൻ അങ്ങനല്ല എന്നാണ് മംമ്ത പറഞ്ഞത്. ജോലിക്ക് പോകുമ്പോൾ ജോലി, ട്രവൽ എന്ന് പറഞ്ഞാൽ അത് അങ്ങനെ ആസ്വദിക്കും. ഞാൻ പോകുന്ന ഇടം എന്റെ വീടാണ്. ഇരുപത്തിനാല് വയസ്സിൽ ഞാൻ വാങ്ങണം എന്ന് ആഗ്രഹിച്ച വണ്ടി വാങ്ങുന്നത് 34 വയസ്സിലാണ്. കഷ്ടപ്പെട്ടാണ് എല്ലാവരും ആ നിലയിൽ എത്തുക, മംമ്ത പറഞ്ഞു.












Click it and Unblock the Notifications