'മണിക്കുട്ടൻ ആ ട്രാപ്പിൽ വീണുപോയി, ബിഗ് ബോസിന് ശേഷം കണ്ടിട്ടില്ല', തന്നെ ഒരു ഞരമ്പ് രോഗിയാക്കിയെന്ന് സൂര്യ
ബിഗ് ബോസ് മലയാളം സീസൺ 3ൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ കോമ്പോ മണിക്കുട്ടന്റെയും സൂര്യ ജെ മേനോന്റെയും ആയിരുന്നു. മണിക്കുട്ടനോട് പ്രണയമുളളതായി സൂര്യ തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം വലിയ തോതിലുളള സൈബർ ആക്രമണം ആണ് സൂര്യ നേരിടേണ്ടി വന്നത്. ബിഗ് ബോസ് അവസാനിച്ച ശേഷവും സോഷ്യൽ മീഡിയയിൽ സൂര്യയ്ക്ക് നേരെയുളള ആക്രമണം തുടർന്നു.
ബിഗ് ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് സൂര്യ. ബിഗ് ബോസ് വീട്ടിനുളളിൽ നടന്ന കാര്യങ്ങൾ അത് പോലെ അല്ല പുറത്ത് വന്നതെന്നും എഡിറ്റ് ചെയ്ത് അവിയൽ പരുവത്തിലാണ് കാര്യങ്ങൾ പുറത്ത് വന്നതെന്നും സൂര്യ പറയുന്നു. മണിക്കുട്ടന്റെ പേരെടുത്ത് പറയാതെയാണ് സൂര്യയുടെ പ്രതികരണം.
സൂര്യയുടെ വാക്കുകൾ: '' പുള്ളിയെ പിന്നീട് കാണാനുളള അവസരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ താനായിട്ട് ഒഴിഞ്ഞ് മാറിപ്പോവുകയാണ് ചെയ്തത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നപ്പോഴേക്കും തെറ്റിദ്ധാരണകള്‍ പരത്താന്‍ ഒത്തിരി ആളുകള്‍ ക്യൂ ആയി നില്‍ക്കുന്നുണ്ടായിരുന്നു. ആ ഒരു ട്രാപ്പില്‍ ആള് വീണുപോയി.

ഒരു മാസം കൊണ്ട് പ്രണയം തോന്നുമോ എന്ന് ചോദിച്ചാല്‍, തോന്നിപ്പോകും. വേറെ ഒരു എന്റര്‍ടെയിന്‍മെന്റും അവിടെ ഇല്ല. പത്രമില്ല, ടിവി ഇല്ല, മൊബൈല്‍ ഇല്ല. കണ്ടവരെ തന്നെ കണ്ട് കൊണ്ടിരിക്കുകയല്ലേ. അപ്പോള്‍ ചിലരുടെ അടുത്ത് തോന്നാം, ചിലര്‍ക്ക് തോന്നില്ല. അവിടെ അത് പോലുളള ഒരു സാഹചര്യമല്ലേ. പെട്ട് പോകുന്നതാണ്, മനുഷ്യനല്ലേ പുള്ളേ. ഒരു റൂമില്‍ അടച്ചിട്ടിരിക്കുമ്പോള്‍ നമ്മുടെ അടുത്ത് ഒരാള്‍ കെയര്‍ കാണിക്കുമ്പോള്‍ അങ്ങനെ ഒരിഷ്ടം തോന്നും.
ഒരാളോട് ഇഷ്ടം തോന്നി. അത് പറഞ്ഞു. അത് അത്ര വലിയ തെറ്റായി തോന്നുന്നില്ല. ഉളളില്‍ വെച്ച് തങ്ങള്‍ തമ്മില്‍ വഴക്കും കാര്യങ്ങളുമൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ സീസണില്‍ ലൈവും ഇല്ലായിരുന്നു. എഡിറ്റഡ് ആയിരുന്നു. അവിടെ നിന്നും ഇവിടെ നിന്നും അവിയല്‍ പരുവത്തിലാണ് നിങ്ങള്‍ കണ്ടത്. പല കാര്യങ്ങളും തെറ്റായ രീതിയിലാണ് പുറത്ത് വന്നത്. തന്നെ ഒരു ഞരമ്പ് രോഗിയായിട്ടാണ് ചിത്രീകരിച്ചത്.
തനിക്കുണ്ടായ നഷ്ടപ്രണയത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. മറ്റുളള പ്രണയങ്ങളൊക്കെ മ്യൂച്ച്വലി പിരിഞ്ഞതാണ്. കിട്ടാതെ പോയ പ്രണയം ഒന്നേ ഉളളൂ. ഇപ്പോള്‍ അവിഹിതം, സിറ്റ്വേഷന്‍ഷിപ്പ്, നാനോ ഷിപ്പ് അങ്ങനെയുളള ബന്ധങ്ങളുടെ കാലമാണ്. പണ്ടത്തെ പ്രണയം ഇപ്പോഴില്ല. ജെന്‍സി തലമുറ അത് ആസ്വദിച്ചോട്ടെ. താനൊക്കെ 90സില്‍ ഉളളതാണ്. അത്ര എന്‍ജോയ് ചെയ്യാന്‍ തനിക്ക് തോന്നുന്നില്ല.
ലിവിംഗ് ടുഗതറിനോട് താല്‍പര്യമില്ല. കല്യാണം നല്ലത് വരികയാണെങ്കില്‍ നോക്കും. ഇല്ലെങ്കിലും വിഷമം ഒന്നും ഇല്ല. പണ്ടായിരുന്നു കല്യാണം ഇത്ര വയസ്സില്‍ തന്നെ കഴിക്കണം എന്നൊക്കെ. ഇപ്പോള്‍ 60-70 വയസ്സില്‍ വരെ ആളുകള്‍ വിവാഹം കഴിക്കുന്നുണ്ട്. അതൊക്കെ ഓരോ യോഗം ആണ്. തലവര എന്ന് പറയുന്ന ഒന്നുണ്ട്. അത് ഉണ്ടെങ്കില്‍ നടക്കും, ഇല്ലെങ്കില്‍ ഇല്ല. അത്രയേ ഉളളൂ. കല്യാണം നടക്കാത്തത് കൊണ്ട് വിഷമം ഒന്നും ഇല്ല. കാരണം കിട്ടാത്തത് കൊണ്ടല്ല, വേണ്ടെന്ന് വെച്ചിട്ടാണ്.
വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് പ്രത്യേകിച്ച് പ്രതീക്ഷകള്‍ ഒന്നും ഇല്ല. തന്നെ മനസ്സിലാക്കുന്ന ഒരാളായിരിക്കണം. പ്രതീക്ഷിച്ചത് കിട്ടണം എന്നൊന്നും ഇല്ലല്ലോ. താന്‍ ഇമോഷണലി വീക്ക് ആയ ആളാണ്. അതൊക്കെ പറ്റുന്ന ആളാകുന്നതാണ് നല്ലത്. ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ 101 ശതമാനം ഇഷ്ടപ്പെടുന്ന ആളാണ് താന്‍. തിരിച്ച് അത് കിട്ടാതിരുന്നാല്‍ വിഷമിക്കും. അതിനാലാണ് വിവാഹം കഴിക്കാത്തത്. മനസ്സില്‍ പ്രണയം ഉണ്ട്. പക്ഷേ ഒരാളോടായി പ്രണയം ഇല്ല''.












Click it and Unblock the Notifications