'വയർ കുറയ്ക്കാൻ ഇപ്പോൾ ഒന്നും ചെയ്തിട്ടില്ല, കഴിച്ചുകൊണ്ടേയിരിക്കുന്നു'; ആരാധകരോട് ജിസ്മി
സൂപ്പർ ഹിറ്റായി ഓടുന്ന സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ സീരിയലിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്തിരുന്ന താരമാണ് നടി ജിസ്മി. എന്നാൽ ജിസ്മി പ്രസവത്തിനായി സീരിയലിൽ നിന്ന് പിന്മാറിയിരുന്നു. വളരെ വിഷമത്തോടെയാണ് ജിസ്മി സീരയലിൽ നിന്ന് പിന്മാറിയത്. വർഷങ്ങളായി ജിസ്മി മനോഹരമാക്കിയ കഥാപാത്രമായിരുന്നു അത്.
അടുത്തിടെയാണ് താരം പ്രസവിച്ചത്. ആ സന്തോഷ വാർത്ത ആരാധകരുമായി ജിസ്മി തന്നെയാണ് പങ്കുവെച്ചത്. ഇപ്പോൾ അമ്മയായതിന് ശേഷമുള്ള വിശേഷങ്ങളാണ് ജിസ്മി പങ്കുവെച്ചിരിക്കുന്നത്. ആരാധകർക്ക് തന്നോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ജിസ്മി നൽകിയത്. അതിനുള്ള മറുപടിയും ജിസ്മി നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയലൂടെയാണ് താരം ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയത്.

ചോദ്യങ്ങൾ പോരട്ടെ എന്നാണ് ജിസ്മി പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിക്കുകയും ചെയ്തു. സുഖം അല്ലേ എന്ന ചോദ്യത്തിന് സുഖം ആണെന്നാണ് ജിസ്മി മറുപടി നൽകിയത്. ചില ആളുകൾ ചോദിച്ചത് അമ്മയായ ശേഷമുള്ള അനുഭങ്ങളെക്കുറിച്ചാണ്. തന്നെ സംഭബന്ധിച്ച് നല്ല അനുഭവം ആണെന്നാണ് ജിസ്മി പറയുന്നത്. ഉറക്കം പോകുന്നതാണ് പ്രശ്നം, പിന്നെ കരച്ചിലും അതാെഴിച്ചാൽ കുഴപ്പമില്ലെന്നും ജിസ്മി പറയുന്നു.
ചിലർ കുഞ്ഞിനെക്കുറിച്ചാണ് ചോദിച്ചത്. വാവ രാത്രിയാണോ പകലാണോ വഴക്ക് എന്നാണ് ഒരു ചോദ്യം. അങ്ങനെ ചോദിച്ചാൽ രാത്രിയാണ് വഴക്ക് പകലുമാണ് വഴക്ക് എന്ന് ജിസ്മി പറയുന്നു. 56 ദിവസം കഴിഞ്ഞേ കുഞ്ഞിന് പേര് ഇടുകയുള്ളൂ എന്നും താരം പറഞ്ഞു. അതേ സമയം എന്നാണ് ഡാൻസ് തുടങ്ങുക എന്നായിരുന്നു ഒരു ചോദ്യം എത്രയും വേഗം പവർ വരട്ടെ പവർ , ഇവിടെ നിന്ന് ഞാൻ ഒന്ന് എണിറ്റോട്ടെ എന്നാണ് ജിസ്മി പറഞ്ഞത്.
അതേ സമയം കുഞ്ഞിന്റെ മുഖം ഇപ്പോൾ കാണിക്കില്ല എന്നാണ് കുഞ്ഞിനെ അന്വേഷിച്ചവരോട് ജിസ്മി പറഞ്ഞത്. വയർ കുറയ്ക്കാൻ ഇപ്പോൾ ഒന്നും ചെയ്തിട്ടില്ലെന്നും കഴിച്ചുകൊണ്ടിരിക്കുകയാണെന്നും ജിസ്മി പറയുന്നു. ഇപ്പോൾ 28 ദിവസമേ ആയിട്ടുള്ളൂ ഇത് കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യണമെന്നും താരം പറയുന്നു.
അതേ സമയം മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും ജിസ്മി പിന്മാറിയത് ആരാധകർക്ക് വലിയ വിഷമമാണ് ഉണ്ടാക്കിയത്. ജിസ്മി അഭിനയത്തിലേക്ക് തിരിച്ച് വരില്ലേ എന്നാണ് അന്ന് ആളുകൾ ചോദിച്ചത്. നിരവധി ആരാധകരുണ്ടായിരുന്നു ജിസ്മി ചെയ് കഥാപാത്രത്തിന്.
സീരിയലിൽ നിന്ന് പിന്മാറുന്ന കാര്യം പറയുമ്പോളശ്‍ ജിസ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. താൻ സോനയായിട്ടുള്ള സന്തോഷത്തോടെയുള്ള ഒരു അവസാനം എന്ന് പറഞ്ഞാണ് അന്ന് ജിസ്മി വീഡിയോ പങ്കുവെച്ചത്. ഹൃദയം വിങ്ങുന്ന ഒരു റീൽ എന്നും താരം പറഞ്ഞിരുന്നു.












Click it and Unblock the Notifications