Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവും സിമിയും അടിച്ചുപിരിഞ്ഞോ? എന്താണ് സംഭവിച്ചത്? ഒടുവിൽ തുറന്നുപറഞ്ഞ് താരങ്ങൾ

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂ‍ടെയാണ് മഞ്ജു പത്രോസും സിമി ബാബുവും പ്രേക്ഷകർക്ക് പരിചിതരാവുന്നത്. റിയാലിറ്റി ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. സിനിമകളിലും സീരിയലുകളിലുമൊക്കെയായി മഞ്ജു തിരക്കിലാണ്. മഞ്ജുവിനും സിമിയ്ക്കും ബ്ലാക്കീസ് എന്ന് പേരിലുള്ള യൂട്യൂബ് ചാനലുണ്ട്. കുറെനാളുകൾക്ക് ശേഷം ഇരുവരും ഒരുമിച്ച് യൂട്യൂബിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഒരുമിച്ചുള്ള വ്ലോ​ഗ് നിർത്തുകയാണെന്നാണ് ഇരുവരും പറഞ്ഞത്. അതിനുള്ള കാരണവും പറയുന്നുണ്ട്. കൊറോണ സമയത്ത് വെറുതെയിരുന്നപ്പോൾ ഒരു സ്ട്രസ് റിലീഫായാണ് വ്ലോ​ഗ് തുടങ്ങിയതെന്നും അല്ലാതെ ഇതിൽ നിന്നും വരുമാനം വേണം ജീവിതോപാധി ആകണം എന്നൊന്നും ചിന്തിച്ചിരുന്നില്ലെന്നും അതുപോലെ വലിയ വരുമാനമൊന്നും ലഭിച്ചിട്ടില്ലെന്നും ഇരുവരും പറയുന്നു.

പിന്നീടാണ് വ്ലോ​ഗും കാര്യങ്ങളുമൊക്കെ വളരെ സീരിയസായി കൊണ്ടുപോകുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് അറിയുന്നത്, അവരുടെ ഇടയിൽ തങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല എന്നതാണ് സത്യമെന്നും പിന്നെ ഒരു ചമ്മൽ തുടങ്ങി അങ്ങനെ കോൺഫിഡൻസ് ഇല്ലാതായി പിന്നെ പയ്യെ പയ്യെ അതങ്ങ് നിർത്തിയെന്നും മഞ്ജുവും സിമിയും പറയുന്നു.

ഒരാൾ ബിസിനസിലേക്കും ഒരാൾ ഒന്ന് രണ്ട് പ്രോജക്ടിലേക്കും ഒക്കെ തിരിഞ്ഞതോടെ വ്ലോ​ഗ് സീരിയസ് ആയി ചെയ്യാൻ സമയം തികയാതെ വന്നുവെന്നും മാത്രമല്ല ഈ വ്ലോ​ഗ് മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ നല്ല ചിലവ് ഉണ്ടെന്നും പോക്കറ്റിൽ നിന്നും എടുത്താണ് പലതും ചെയ്തത് എന്നും അങ്ങനെ തങ്ങൾ കുറെകാലം നിർത്തിവെച്ചതാണെന്നും തമ്മിൽ കണ്ടിട്ടും ഒരുപാട് നാളായിരുന്നുവെന്നും മഞ്ജുവും സിമിയും പറയുന്നു.

പരിചയക്കാർ വരെ ചോദിച്ച് ഞങ്ങൾ രണ്ട് പേരും എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ എന്ന്, എന്നാൽ അതല്ല, ഞങ്ങൾ ആ ഒരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഞങ്ങൾ ഒരുമിച്ചൊരും സംരഭം തുടങ്ങി അവിടെയും ഒരു ക്ലാഷും ഞങ്ങൾക്ക് വിഷയമായില്ല. പണം ഒക്കെ കൂടുതൽ വരുമ്പോൾ അല്ലെങ്കിൽ പങ്കിട്ട് ബിസിനസ്സ് തുടങ്ങുമ്പോൾ അവിടെ ഉണ്ടാകുന്ന വിഷയങ്ങൾ ഒക്കെയാണ് എല്ലാ സൗഹൃദങ്ങൾക്കിടയിലും വിഷയം ആകുന്നത്, എന്നാൽ തങ്ങൾക്ക് പങ്കിടാൻ പണവും ഇല്ല, കൂട്ട് ബിസിനസും ഇല്ലെന്നും ഇരുവരും പറയുന്നു.

ഇനിയിപ്പോൾ അങ്ങനെ ഉണ്ടായാൽ തന്നെ തമ്മിൽ ഒരു അടി ഉണ്ടാവും എന്ന് തോന്നുന്നില്ല. ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ട് ഞങ്ങൾക്ക് ഇടയിൽ ഉള്ള സ്നേഹവും സൗഹൃദവും അങ്ങനെയുണ്ട്. പക്ഷേ കാണാൻ മാത്രം സമയമില്ല, അല്ലാതെ ഞങ്ങൾ തമ്മിൽ അടിച്ച് പിരിഞ്ഞിട്ടില്ല, താരങ്ങൾ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+