Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ഇപ്പോൾ തോന്നുന്നത്..; മഞ്ജു പത്രോസ് മനസ്സുതുറക്കുന്നു

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് പ്രേക്ഷകർക്ക് പരിചതയാകുന്നത്. പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും താരം ആരാധകരെ സ്വന്താക്കി. ഇന്ന് അഭിനയത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്.
ഇപ്പോൾ ആർ ജെ ​ഗദ്ദാഫിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ചും ജീവിത യാത്രകളെക്കറിച്ചും പ്രതിസന്ധികൾ തരണം ചെയ്തതിനെക്കുറിച്ചുമൊക്കെ മനസ്സുതുറക്കുയാണ് മഞ്ജു പത്രോസ്.

തിരിഞ്ഞുനോക്കുമ്പോൾ തനിക്ക് അതിശയത്തേക്കാൾ തോന്നുന്നത് ഭയപ്പാടാണെന്ന് മഞ്ജു പറയുന്നു. ജീവിതത്തലെ മാറ്റങ്ങൾ ബോധപൂർവ്വം വന്നതല്ല സ്വാഭാവികമായും വന്നുപോയതാണെന്നും മഞ്ജു പറയുന്നു. അതിശയത്തേക്കാൾ കൂടുതൽ എനിക്ക് ഭയപ്പാട് തോന്നുന്നുണ്ട്. തിരിഞ്ഞ് നിന്ന് നോക്കുമ്പോൾ ഒരുപാട് ഉത്തരവാദിക്കം എനിക്കുണ്ട്.

manj

ഞാൻ ഇങ്ങനെ മാറിയിരുന്നില്ലെങ്കിൽ എനിക്ക് എന്ത് സംഭിവിക്കുമായിരുന്നു എന്ന ഭയമാണ് എനിക്ക് എപ്പോഴും തോന്നിച്ചിട്ടുള്ളത്, അതിശയമൊന്നുമല്ല. മാറ്റം ഞാൻ ബോധപൂർവ്വം വന്നതല്ല. അത് സ്വാഭാവികമായും വന്നുപോയതാണ്. എന്നിലെ അമ്മയ്‌ക്കോ എന്നിലെ ഭാര്യയ്‌ക്കോ, എന്നിലെ സ്ത്രീക്കോ ഇങ്ങനെ ആയേമതിയാവൂ എന്നുള്ള അവസ്ഥയിൽ മാറിപ്പോയതാണ്.

ഇന്ന് ഒരു ദിവസം മാറിയേക്കാം എന്ന് പറഞ്ഞ് മാറിയതല്ല. ഇന്ന് നോക്കുമ്പോൾ ശരാശരിയിൽ താഴെയുള്ള ഒരു സ്ത്രീയാണ് ഞാൻ അവർ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ കുറേയെണ്ണം ചെയ്ത് തീർത്തിട്ടുണ്ട്. ഇനിയും ചെയ്യാനുണ്ട് കുറേയെണ്ണം. അതേക്കുറിച്ചോർക്കുമ്പോൾ എനിക്ക് അഭിമാനം ഉണ്ട്. അത് സമ്പാദിക്കുന്ന, ഫാമിലി നോക്കേണ്ടി വരുന്ന എല്ലാ സ്ത്രീകളുടെയും ഫീലിംഗ് അത് തന്നെയായിരിക്കും. ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ഏതാണ് എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനത്തെക്കുറിടച്ച് ഇപ്പോൾ പറയാൻ പറ്റില്ല, രണ്ടമത്തെ തീരുമാനത്തെ പറ്റി പറഞ്ഞാൽ മതിയോ. ഞാൻ ഒരു നല്ല തീരുമാനവെ എടുത്തിട്ടുള്ളൂ എന്നാണ് വിശ്വസിക്കുന്നത്, ബാക്കിയെല്ലാം എനിക്ക് നല്ലതായി സംഭവിച്ചതാണ്. വീട് വെയ്ക്കാനുള്ള തീരുമാനം വീട് വെച്ചത് നല്ലതാണ്, പക്ഷേ അത് നല്ലതാണോ ചീത്തയാണോ എന്ന് എനിക്ക് മനസ്സിലാവുന്നില്ല, കാരണം ആ വീട്ടിൽ ആരും താമസിക്കുന്നില്ല, അത്രയും വലിയ തുക അതിന് ചെലവഴിച്ച് അത് അവിടെ ഡെഡ് മണിയായി കിടക്കുകയാണ്, മഞ്ജു പറയുന്നു.

അതേ സമയം ബി​ഗ് ബോസിൽ പോയി വന്നശേഷം അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും മഞ്ജു പറഞ്ഞു. ബി​ഗ് ബോസിൽ തന്റെ സഹ മത്സരാർത്ഥിയായിരുന്നു ഫുക്രുവുമായി ഉണ്ടായ സൗഹൃദം തെറ്റായ രീതിയിലാണ് ആളുകൾ എടുത്തതെന്ന് താരം പറയുന്നു. ഇപ്പോഴും തന്റെ കമന്റ് ബോക്സിൽ ഫുക്രു എന്ന കമന്റ് വരാറുണ്ടെന്ന് മഞ്ജു പറയുന്നു. ഇത്തരം കമന്റ് ഇടുന്നവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും വളരെ ക്ലോസായി സംസാരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും, അതിൽ അതിനുപ്പുറം എന്താണ് ഉള്ളത്, ഒരു കുട്ടിയോട് പെരുമാറുന്നത് പോലെയാണ് ഫീൽ ചെയ്യുന്നത് മഞ്ജു പറഞ്ഞു.

ഞാൻ മാത്രം ഫേസ് ചെയ്താൽ പോരല്ലോ, എന്റെ മകൻ, പപ്പ, അമ്മച്ചി അവരെയൊക്കെ എന്തെല്ലാം അനാവശ്യമാണ് പറഞ്ഞത്. എന്റെ കൂടെയാർക്കും ഒരു ഫോട്ടോ പോലും ഇടാൻ പറ്റില്ല. തെറിയുടെ അഭിഷേകമായിരുന്നു, മഞ്ജു പറയുന്നു. താനൊക്കെ ഗെയിം അറിയാതെ പോയ ആളായിരുന്നുവെന്ന് മഞ്ജു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+