'മെന്റലി ഞാൻ തകർന്നുപോയി'; മഞ്ജു പത്രോസ്; ഇന്നേവരെ കാണാത്ത മഞ്ജുവിനെയായിരുന്നു അന്ന് കണ്ടതെന്ന് സിമി
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസിനെ പ്രേക്ഷകർ അറിയുന്നത്. പിന്നീട് സീരിയലുകളിലും സിനിമകളിലും താരം സജീവമായി. അടുത്തിടെ തനിക്കൊരു സർജറി നടന്ന കാര്യം മഞ്ജു പറഞ്ഞിരുന്നു. ഇപ്പോൾ സർജറിക്ക് ശേഷം വന്ന മാറ്റങ്ങളെക്കുറിച്ചാണ് മഞ്ജു പറയുന്നത്. മഞ്ജുവിന്റെ സുഹൃത്തായ സിമിയും മഞ്ജുവിന് വന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതുവരെ കാണാത്ത ഒരു മഞ്ജുവിനെയാണ് താൻ കണ്ടതെന്നാണ് സിമി പറഞ്ഞത്.
എന്റെ സർജറി കഴിഞ്ഞ കാര്യം നിങ്ങൾക്ക് അറിയാമല്ലോ. സർജറിക്ക് മുൻപ് എനിക്ക് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ കരുതിയിരുന്നത് സർജറി കഴിഞ്ഞാൽ ഞാൻ ഓകെ ആകുമെന്നായിരുന്നു, സർജറിക്ക് ശേഷം എനിക്ക് വന്ന മാറ്റം എനിക്കല്ല അറിയാൻ പറ്റുന്നത്. എന്റെ കൂടെ നിന്നവർക്കാണ്. സർജറിക്ക് ശേഷം താൻ ഓക്കെയായിരുന്നോ എന്നത് സിമി പറയുമെന്നും മഞ്ജു പറയുന്നത്.

സർജറിക്ക് ശേഷം കുറച്ച് നാളുകൾ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെ ഉണ്ടാവും എന്ന് വിചാരിച്ചു. പിന്നീട് മാറി എന്നാണ് വിചാരിച്ചത്. അതിനിടയിലായിരുന്നു തായ്‌ലന്റ് യാത്ര. തയ്‌ലാന്റ് യാത്രയുടെ സമയത്ത് വേറൊരു മഞ്ജുവായിരുന്നു. ഞാൻ ഇന്നേവരെ കണാത്ത മഞ്ജു. തൊട്ടതിനും പിടിച്ചതിനും ദേഷ്യവും വാശിയും. വേറൊരു മഞ്ജു. ഇവൾക്ക് അത് മനസ്സിലാവുന്നില്ല, സിമി പറയുന്നു.
സിമി ആയത് കൊണ്ടാണ് ഫ്രണ്ട്ഷിപ്പ് കട്ടാവാതെ നിന്നതെന്നും മഞ്ജു പറയുന്നു. ശരീരത്തിന്റെ ബ്ലീഡിംഗ്, സ്റ്റെപ്പ് കയറുമ്പോളുള്ള കിതപ്പ് അതൊക്കെ മാറി എന്നല്ലാതെ മെന്റിലി ഞാൻ ഭയങ്കര ഡൗൺ ആയിപ്പോയി. ഞാൻ പ്രൈവറ്റ് ആശുപത്രിയിൽ ആണ് സർജറി നടത്തിയത്. സർജറി നടത്താൻ വേണ്ടി അവരുടെ ബിസിനസ്സിന് വേണ്ടി സർജറി കഴിഞ്ഞാൽ ഫെർഫെക്ടലി ഓക്കെയായിരിക്കും നിങ്ങൾ ഹാപ്പിയായിരിക്കും ഈ അസ്വസ്ഥകളും ബുദ്ധിമുട്ടും മാറുമെന്നുമൊക്കെ പറയും. ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായി.
എന്നോട് വഴിയിലൊക്കെ വെച്ച് ഈ സർജറി കഴിഞ്ഞ ചേച്ചിമാരൊക്കെ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ എന്തൊരു സുഖാണെന്നോ പിരിഡ്‌സ് ഇല്ല, എവിടെ വേണമെങ്കിലും പോകാം എന്തൊരു സുഖമാണ്, ഒരു കുഴപ്പവുമില്ലാ എന്ന്, അത് അവർ തിരിച്ചറിയാഞ്ഞിട്ടാണ്, സർജറിക്ക് ശേഷം നിങ്ങൾ ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്, മഞ്ജു പറയുന്നു.
ഒറ്റ ദിവസം കരയാതെ ഞാൻ ഉറങ്ങാറില്ല, ഒരു കാര്യവുമില്ലാതെ വഴിയിൽ പോകുന്ന ആരെങ്കിലും എന്നെ നോക്കിയാലും എന്നെ അത് ഭയങ്കരമായി ബാധിക്കുന്നു മെന്റലി ഞാൻ തകർന്ന് അടിഞ്ഞുപോയി. സങ്കടം വന്ന് നിറഞ്ഞിട്ട് എനിക്ക് കരയാൻ പോലും പറ്റാത്ത അവസ്ഥ വന്നിട്ടുണ്ട്. അങ്ങനെ സിമിയിയാണ് തന്നെ ഡോക്ടറെ കാണിക്കുന്നത് എന്നാണ് മഞ്ജു പറഞ്ഞു. ഹോർമോൺ ട്രീറ്റമെന്റ് തുടങ്ങിയപ്പോൾ ആണ് എനിക്ക് മനസ്സിലായി ഞാൻ ഒരു നരകത്തിലാണോ ജീവിച്ചിരുന്നത് എന്ന് മഞ്ജു പറയുന്നു.
ഇത്രയും നേരത്തെ യൂട്രസും ഓവറിയും പോയിക്കഴിഞ്ഞാൽ നമ്മുടെ താളം തെറ്റും. ആര് പറഞ്ഞാലും നിങ്ങൾ വിശ്വസിക്കരുത്. അനുഭവത്തിൽ നിന്ന് പറയുന്നു. പലരും പറയും ഇപ്പോൾ ഭയങ്കര സൂപ്പറാണെന്ന്. ഒരു സൂപ്പറുമല്ല, സൂപ്പറാകണമെങ്കിൽ കറക്ട് ആയിട്ടുള്ള ട്രീമെന്റ് എടുക്കണമെന്നും മഞ്ജു പറയുന്നു. ഇപ്പോൾ സ്വസ്ഥമായി ഉറങ്ങാൻ ആവുന്നുണ്ടെന്നും പറയുന്നു.
സർജറി കഴിഞ്ഞപ്പോൾ എല്ലാം ഓക്കെയായി എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. ഓകെ ആവില്ല, ഓക്കെ ആവുമെന്ന് വെറുതെ പറ്റിക്കുന്നതാണ്,ശരിയായ ട്രീറ്റ്‌മെന്റ് വേണമെന്നും താരം പറയുന്നു. ഭക്ഷണം കഴിച്ചില്ലെങ്കിലും ഹോർമോൺ ടാബ്ലറ്റ് താൻ കഴിക്കുമെന്നും മഞ്ജു പറയുന്നു.












Click it and Unblock the Notifications