മരിച്ചാലോ എന്ന് വരെ തോന്നി, അത് തരണം ചെയ്തത് ഒട്ടും എളുപ്പമായിരുന്നില്ല'; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന പലർക്കും പുറത്ത് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി മഞ്ജു പത്രോസ്. ഷോയിൽ നിന്നും പുറത്തെത്തിയപ്പോൾ സഹകിക്കാവുന്നതിലും അപ്പുറമായിരുന്നു അധിക്ഷേപമെന്ന് മഞ്ജു തുറന്ന് പറഞ്ഞിരുന്നു. ഒടുവിൽ സഹികെട്ട് തന്നെ അധിക്ഷേപിച്ചയാൾക്കെതിരെ നടി നിയമപരമായി തന്നെ മുന്നോട്ട് പോയിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോഴുണ്ടായിരുന്ന മാനസികാവസ്ഥയെ കുറിച്ച് പറയുകയാണ് മഞ്ജു. ഒരിക്കലും താൻ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മഞ്ജു പറഞ്ഞു. കൈരളി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഞാൻ ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ ഇവിടെ ചെയ്യുന്നതൊക്കെ സൂപ്പർ ആണെന്നാണ് ഞാൻ കരുതിയത്. ഇറങ്ങി പിറ്റേ ദിവസമാണ് ഞാൻ പലതും കാണുന്നത്. ഞാൻ സ്റ്റാറായെന്ന് ഓർത്താണ് ഇറങ്ങി വരുന്നത്. അന്യായത്തിന് എതിരെ സംസാരിച്ച മഞ്ജു എല്ലാവരോടും സ്നേഹം ഇതൊക്കെയായിരുന്നു ഞാൻ കരുതിയത്.ഞാൻ അവിടെ പോയി വേണ്ടാധീനമൊന്നും കാണിച്ചിട്ടില്ലല്ലോ. ഞാൻ ആദ്യം മകനെയാണ് വിളിക്കുന്നത്. അവൻ പറഞ്ഞു അമ്മ കുറച്ചൂസത്തേക്ക് യുട്യൂബ് കാണേണ്ടെന്ന്. ഒടുവിൽ സ്വന്തം ഫോൺ കിട്ടി യുട്യൂബ് എടുത്ത് നോക്കുമ്പോൾ ദാ കാണുന്ന് ഞാൻ ഉമ്മ വെയ്ക്കുന്നു,കെട്ടിപിക്കുന്നു, ഫുക്രാന്റി എന്നൊക്കെ. ഇതെന്താ സംഭവം എന്നൊന്നും മനസിലായില്ല.
എന്റെ പിതാവിന് പെൺമക്കൾ ഉളളത് കൊണ്ട് തന്നെ പെൺമക്കളോടൊക്കെ വലിയ സ്നേഹമാണ്. ഞാൻ ഒരു ആൺകുട്ടിയുടെ അമ്മയാണ്, സ്വാഭാവികമായും ആൺ മക്കളോടൊക്കെ എനിക്ക് വാത്സല്യം ഉണ്ടാകും. അതൊന്നും ഇവിടെയുള്ളവരോട് പറഞ്ഞാൽ മനസിലാകില്ല.
സൈബർ അധിക്ഷേപം ഞാൻ ഈസിയായി തരണം ചെയ്തതല്ല, മരിച്ച് പോയാലോ എന്ന് വരെ ചിന്തിച്ചു. മനസാവാചാ ചിന്തിക്ക് കാര്യമാണ് കേട്ടത്. ഞാൻ മാത്രമല്ല എന്റെ മകൻ, മാതാപിതാക്കൾ, എന്റെ ഏറ്റവും അടുത്ത മനുഷ്യർ ഇവരെയൊക്കെ നോക്കി ആളുകൾ ചിരിക്കുകയാണ്. അ്ങനെയാണ് ഞാൻ കേസ് കൊടുക്കാൻ തീരുമാനിച്ചത്. ഞാൻ കൊടുത്ത കേസിൽ അയാൾ ശിക്ഷികപ്പെടുമോയെന്നൊന്നും അറിയില്ല. പക്ഷേ എനിക്കയാളെ കോടതിയിൽ കൊണ്ട് നിർത്താൻ സാധിച്ചല്ലോ, അതുമതി. ഇയാൾ പോലീസ് സ്റ്റേഷനിൽ വെച്ച് എന്റെ കാലൊക്കെ പിടിച്ചിരുന്നു. പക്ഷെ എന്റെ മനസ് അലിഞ്ഞില്ല, കാരണം അയാൾക്ക് ഞാൻ അനുഭവിച്ച വേദന മനസിലാകണം.
ഞാൻ തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നതെങ്കിൽ ഒകെ.പൈസക്ക് വേണ്ട ഒരാളുടെ കൂടെ പോയി എന്നൊക്കെയുള്ള അവസ്ഥയാണെങ്കിൽ ശരി. ഇത് ഞാൻ യാതൊരു തെറ്റും ചെയ്തിട്ടില്ല. എനിക്കാണെങ്കിൽ പോകുമ്പോൾ ബിഗ് ബോസിനെ കുറിച്ച് ഒന്നും അറിയില്ല, ഇത്രയും ക്രൂഷ്വൽ ആയൊരു ഷോ ആണെന്നോ ഗെയിമെന്തെന്നോ അറിയില്ല. ഞാൻ പറഞ്ഞ പൈസ അവർ തരാമെന്ന് പറഞ്ഞു, പോയി.
ബിഗ് ബോസ് പോലൊരു പരിപാടിയിൽ ആരുമായി ബന്ധമില്ലാതെ ജീവിക്കുമ്പോൾ നമ്മുടെ കിളി പോകും ശരിക്കും. അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്ത് വന്നപ്പോൾ പന്തംകൊളുത്തി പടയായിരുന്നു. അവിടെ നിന്ന് ലഭിച്ച പണം കൊണ്ട് ഞാൻ എന്‌റെ കടം വീട്ടി. ബാക്കി വന്ന പണം കൊണ്ട് സ്ഥലം വാങ്ങി', മഞ്ജുപറഞ്ഞു.












Click it and Unblock the Notifications