ഒരിക്കലും അങ്ങനെ ആകരുതെന്ന് സ്കൂളില്‍ നിന്ന് പറഞ്ഞുവിട്ടു; കോളജില്‍ ചെന്നപ്പോള്‍ സംഭവിച്ചത്: മഞ്ജു പത്രോസ്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയില്‍ തുടങ്ങിയ അഭിനയ ജീവിതത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിക്കാനും മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. മറിമായം എന്ന ടെലിവിഷന്‍ ഹാസ്യ പരമ്പരയിലെ അഭിനയ മികവാണ് മഞ്ജുവിനെ സിനിമയിലേക്ക് എത്തിച്ചത്. സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങളെ ഭയക്കാതെ തന്റെ നിലപാടുകള്‍ ഉറക്കെ പറയാനും മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.
പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ ഉള്‍പ്പെടെ വലിയ സൈബര്‍ ആക്രമണങ്ങള്‍ മഞ്ജു നേരിട്ടിട്ടുണ്ട്. നിറത്തിന്റെ പേരിലും സാമ്പത്തികവുമായ വിവേചനങ്ങളെ അതിജീവിച്ചാണ് മഞ്ജു അഭിനയ രംഗത്ത് തന്റെ കഴിവു തെളിയിച്ചത്.

ഹാസ്യ രംഗങ്ങള്‍ സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള മഞ്ജുവിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ 'ദ ജേര്‍ണലിസ്റ്റ്' എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തന്റെ പ്രീഡിഗ്രി കാലം ഓര്‍ത്തെടുക്കുകയാണ് മഞ്ജു പത്രോസ്. വളരെ അച്ചടക്കത്തില്‍ സ്കൂളില്‍ പഠിച്ച സാഹചര്യത്തില്‍ നിന്ന് പെട്ടെന്ന് സ്വാതന്ത്ര്യം കിട്ടിയ അന്തരീക്ഷത്തില്‍ എത്തിയ അനുഭവമാണ് മഞ്ജു പങ്കുവെച്ചത്.
മഞ്ജുവിന്റെ വാക്കുകള്‍: ഞാനൊരു ഗേള്‍സ് സ്കൂളില്‍ ആണ് പഠിച്ചത്. ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ അവസാനത്തെ ക്ലാസില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയുമായി സിസ്റ്റര്‍ വന്നു. അതിനു മുമ്പ് സ്കൂളില്‍ നിന്ന് പാസ് ഔട്ട് ആയിപ്പോയ ചേച്ചിയുടെ കോളജ് ഫോട്ടോയായിരുന്നു അത്. ആ ചേച്ചിയുടെ കഴുത്തില്‍ ഒരു പയ്യന് കയ്യിട്ടാണ് നില്‍ക്കുന്നത്. സിസ്റ്റര്‍ ഈ ഫോട്ടോ ഞങ്ങളെ കൊണ്ടു വന്ന് കാണിച്ച് ഇങ്ങനെ ഒരിക്കലും നിങ്ങള്‍ ആകരുത് എന്ന് പറഞ്ഞു. അങ്ങനെ പടച്ചു വിട്ടതാണ് എന്നെ.
ആ ഞാനാണ് കോളജിലേക്ക് പോയത്. എനിക്കാണെങ്കില്‍ പേടിയായിട്ട് വയ്യായിരുന്നു. ആദ്യത്തെ രണ്ടു മൂന്ന് ദിവസം അമ്മച്ചിയെയും കൊണ്ടാണ് പോയത്. പിന്നെ അമ്മച്ചിയോട് ആ പരിസരത്തേക്ക് വരണ്ടെന്നു പറഞ്ഞു. രണ്ടു കൈയും വിരിച്ച് വാ മക്കളെ എന്ന് പറയുന്ന ഒരു കോളജ് അന്തരീക്ഷം ആയിരുന്നു അത്. ഒരുപാട് ചേട്ടന്മാര്. എസ്എഫ്ഐയിലെ ഒരു ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ആ ചേട്ടന് ഇന്ന് എന്ത് ഷര്‍ട്ടാണ് ഇടുന്നത് വരെ ഞാന്‍ അന്ന് ശ്രദ്ധിച്ചിരുന്നു.
പോഗ്രാം വരുമ്പോള്‍ ക്ലാസ് കട്ട് ചെയ്യും. ഞങ്ങളെ പിടിക്കാന്‍ ഓഫീസിലെ ചേട്ടന് വരും. ഞങ്ങള്‍ ഓടാന്‍ ഒരു വഴിയില്ലാതെ കാന്റീനിന്റെ ഉള്ളിലേക്ക് കയറി ഒളിച്ചിരുന്നിട്ടുണ്ട്. അവിടുന്ന് ഞങ്ങളെ നാലു പേരെയും പിടിച്ചു തിരിച്ചു കൊണ്ടുവന്നു ക്ലാസില്‍ ഇരുത്തിയിട്ടുണ്ട്. വായിനോക്കി വായിനോക്കി ഞാന്‍ അലച്ചു കെട്ടി വീണിട്ടുണ്ട്. അങ്ങനെ ഒരുപാട് ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications