'മലയാളി ഫ്രം ഇന്ത്യയിലെ ആ ഡയലോഗ് ഞാന്‍ ചോദിച്ചുവാങ്ങിയത്, അതുവേണോ ചേച്ചിയെന്ന് ഡിജോ ചോദിച്ചു'; മഞ്ജുപിള്ള
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് മഞ്ജു പിള്ള. തന്റേതായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടി. അടുത്തിടെ മഞ്ജുപിള്ള അഭിനയിച്ച സിനികളിലെ വേഷങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. ഹോം, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകളിലൊക്കെ മഞ്ജു പിള്ള ചെയ്ത അമ്മ വേഷം മനോഹരമായിരുന്നു.
ഇപ്പോൾ മലയാളി ഫ്രം ഇന്ത്യയിലെ വേഷത്തെക്കുറിച്ച് പറയുകയാണ് മഞ്ജു പിള്ള. മലയാളി ഫ്രം ഇന്ത്യയിലെ ഒരു ഡയലോഗ് താൻ ചോദിച്ച് വാങ്ങിയതാണെന്നും അത് പറഞ്ഞപ്പോൾ സംവിധായകൻ അത് വേണോ ചേച്ചി എന്ന് ചോദിച്ചെന്നും മഞ്ജു പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങൾ പറഞ്ഞത്.

' മലയാളി ഫ്രം ഇന്ത്യയിൽ ഞാൻ ചോദിച്ച് വാങ്ങിച്ച ഡയലോഗാണ് ദേഷ്യം വന്നുകഴിയുമ്പോഴേക്കും അവന്റെ അമ്മേടെ എന്ന് പറഞ്ഞിട്ടുള്ള ഒരു ഡയലോഗുണ്ട്. അപ്പോൾ ഡിജോ ചോദിച്ചു അത് വേണോ ചേച്ചി, ക്യാറക്ടർ എന്ന്, ഞാൻ പറഞ്ഞു ഈ ക്യാരക്ടർ ഭയങ്കര സ്റ്റാൻഡേർഡ് ക്യാരക്ടർ ഒന്നുമല്ല, വളരെ ലോക്കൽ സ്ത്രീയാണ്, ഈ ലോക്കൽ എന്ന് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഒരു ഗ്രാമത്തിൽ സാധാരണക്കാർ എന്നാണ് ഉദ്ദേശിക്കുന്നത്.
അവർ സംസാരിക്കുന്നത് ഇങ്ങനയെ സംസാരിക്കുകയുള്ളൂ, ഒരു പണിയും ചെയ്യാതെ ഇരിക്കുന്ന ധ്യാൻ വന്നുപറയുന്നുണ്ട് ഒന്നും വിഷമിക്കേണ്ട നമുക്ക് ഇവനെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ എന്ന് പറയുമ്പോൾ ഞാൻ കഞ്ഞി ഉണ്ടാക്കിയിരിക്കുമ്പോൾ കനലെടുത്ത് പറയുന്നുണ്ട് ഒറ്റക്കുത്ത് വെച്ച് തരും രണ്ടിനെയും പഴുപ്പിക്കും ഞാൻ, ഇനി അതിനെക്കൂടി കെട്ടിക്കൊണ്ടുവന്നിട്ട് വേണം അവന്റെ അമ്മേടെ കല്യാണം എന്ന് പറയുന്നുണ്ട്.
അതന്റെ വീട്ടിൽ അമ്മയും അമ്മൂമ്മയുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഞാൻ ചോദിച്ചു ഞാൻ അതെ പറയട്ടെ അവന് സംശയമായിരുന്നു. മഞ്ജു പിള്ള പറയുന്നു. ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയിൽ നിവിൻ പോളിയാണ് നായകൻ. നിവിൻ പോളിയുടെ അമ്മയായാണ് മഞ്ജു പിള്ള എത്തിയത്. അതുപോലെ തന്നെ ഹോം സിനിമയിൽ മഞ്ജു പിള്ള ചെയ്ത് വേഷവും ശ്രദ്ധേയമായിരുന്നു. ഇന്ദ്രൻസിന്റെ ഭാര്യയായാണ് മഞ്ജു പിള്ള എത്തിയത്.
സീരിയലിലൂടെ അഭിനയത്തിലേക്ക് വന്ന നടിയാണ് മഞ്ജുപിള്ള. സത്യവും മിഥ്യയും എന്ന് സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമകളിലും എത്തി. ആദ്യം ഹാസ്യ റോളുകളായിരുന്നു താരം ചെയ്തിരുന്നത്. ഹോം സിനിമയിലെ കഥാപാത്രം മഞ്ജു പിള്ളയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടിക്കൊടുത്ത വേഷമായിരുന്നു.












Click it and Unblock the Notifications