Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയ്ക്ക് സ്ലീവ് ലെസ്സിട്ടാൽ എന്താണ് കുഴപ്പമെന്ന് അവൾ ചോദിക്കാറുണ്ട്; മേക്കോവറിനെക്കുറിച്ച് മഞ്ജുപിള്ള

സീരിയലീലൂടെ സിനിമയിലെത്തിയ താരമാണ് മഞ്ജു പിള്ള. തുടക്കം മുതൽക്ക് തന്നെ പ്രേക്ഷകരുടെ മനസസ്സിൽ സ്ഥാനം നേടാൻ മഞ്ജു പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്. സത്യവും മിഥ്യയും എന്ന് സീരിയലായിരുന്നു ആദ്യത്തെ സീരിയിൽ. പിന്നീടും താരം സീരയലിലിൽ അഭിനയിച്ചു.

എത്രയോ വർഷങ്ങളായി സിനിമയിലുണ്ട് താരം. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. മഴയെത്തും മുൻപെ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയൊക്കെ ശ്രദ്ധേയമായ സിനിമകളായിരുന്നു.

manju

അടുത്തിടെയിറങ്ങിയ സിനിമകളിലെ മഞ്ജു പിള്ളയുടെ അഭിനയം ഏറെ ചർച്ചയായിരുന്നു. ഹോം എന്ന സിനിമയിൽ മ‍ഞ്ജു പിള്ള അവതരിപ്പിച്ച വേഷത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. അടിമുടിമാറ്റമാണ് താര നടത്തിയിരിക്കുന്നത്.

തനിക്ക് കോമഡി റോളുകൾ മാത്രമല്ല അവതരിപ്പിക്കാൻ കഴിയുക എന്ന കാര്യം താരം തെളിയിച്ചു കഴിഞ്ഞിരിക്കുന്ന. ക്യാരക്ടർ‌ റോളുകളും തന്റെ കയ്യിൽ ഭദ്രമാണെന്ന് അടുത്തിറങ്ങിയ സിനിമകളിലെല്ലാം താരം തന്റെ പ്രകടനത്തിലൂടെ തെളിയിച്ചു.

സോഷ്യൽ മീഡയിയിലും സജീവമാണ് മഞ്ജു പിള്ള. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പ്രായം കൂടുന്തോറും ചെറുപ്പമായി വരികയാണ് എന്നാണ് മഞ്ജു പിള്ളയോട് ആരാധകർ പറയുന്നത്. മഞ്ജു പിള്ളയുടെ സ്റ്റൈലും ഡ്രസ്സി​ഗുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മഞ്ജു മാത്രമല്ല മകളും ഫാഷന്റെയും ട്രെന്റെയും കാര്യത്തിൽ മുന്നിൽ തന്നെയാണ്.

ഇപ്പോൾ തന്റെ മേക്ക് ഓവറിൽ മകൾ ദയയ്ക്ക് പങ്കുണ്ടെന്ന് പറയുകയാണ് മഞ്ജുപിള്ള. കോസ്റ്റ്യൂമിന്റെ കാര്യത്തിലൊക്കെ തന്നെ മോട്ടിവേറ്റീവ് ചെയ്യുന്നത് മകളാണെന്നും മഞ്ജു പിള്ള പറയുന്നു. അമ്മയ്ക്ക് സ്ലീവ് ലെസ് ഇട്ടാൽ എന്താണ് കുഴപ്പം, അമ്മ ഇടൂ, അമ്മ ഫ്രണ്ട്‌സിന്റെ കൂടെ പുറത്തുപോകൂ, ജീൻസ് ഇടൂ, ടോപ്പ് ഇടൂ എന്നൊക്കെ പറയാറുണ്ടെന്ന് മഞ്ജു പിള്ള പറയുന്നു.

താൻ പാവം അമ്മയല്ലെന്നും സ്ട്രിക്റ്റ് ആവേണ്ട സ്ഥലത്ത് സ്ട്രിക്റ്റ് ആവുന്ന ആളാണെന്നും മഞ്ജു പിള്ള പറയുന്നു. ഞാൻ എന്റെ മോളുടെ അടുത്ത സുഹൃത്താണ്. എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്, താരം പറയുന്നു. ഇറ്റലിയിലാണ് മകളെന്നും അവിടെയാണെങ്കിലും മിനിറ്റിന് മിനിറ്റിന് വിളിക്കുമെന്നും മഞ്ജുപിള്ള പറയുന്നു.

മകളുടെയും തന്റെയും ചിത്രം മഞ്ജുപിള്ള കയ്യിൽ ടാറ്റു ചെയ്തിട്ടുണ്ട്. അതേ സമയം അമ്മയുടെ മുഖം സർപ്രൈസായി ദയയും ടാറ്റു ചെയ്തിരുന്നു. ടാറ്റു ചെയ്തതിന് ശേഷം മഞ്ജുപിള്ളയെ കാണിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. മഞ്ജു ശരിക്കും ഞെട്ടിപ്പോകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+