'മഞ്ജു വാര്യർ സ്വന്തം മകളെ ഉപേക്ഷിച്ച് പോയതല്ലേ, കാവ്യ ഇതിനെക്കാൾ പെട്ടെന്ന് പഠിക്കും'; വിടാതെ വിമർശനം
തമിഴിൽ സജീവമായിരിക്കുകയാണ് നടി മഞ്ജു വാര്യർ. വിജയ് സേതുപതിക്കൊപ്പമുളള 'വിടുതലൈ 2' ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനോടകം തന്നെ ചിത്രത്തിലെ പാട്ടുകളും മോഷൻ പോസ്റ്ററുകളുമെല്ലാം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.
തമിഴിൽ മഞ്ജുവിന്റെ നാലാമത്തെ ചിത്രമാണ് 'വിടുതലൈ 2'. സിനിമയിൽ മഞ്ജു തന്നെയാണ് ഡബ്ബ് ചെയ്തത്. തമിഴ് അനായാസം കൈകാര്യം ചെയ്യാനുള്ള മഞ്ജുവിന്റെ കഴിവിനെ നടൻ വിജയ് സേതുപതി പുകഴ്ത്തുന്ന വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. മാതൃഭാഷ അല്ലാതിരുന്നിട്ട് കൂടി വളരെ വേഗത്തിലാണ് അവർ സംഭാഷണങ്ങൾ പഠിച്ചെടുത്ത് പറയുന്നതെന്നും വളരെ ഉത്തരവാദിത്തോടും ആത്മാർത്ഥതയോടും കൂടിയാണ് അവർ ജോലി ചെയ്യുന്നതെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് ഡയലോഗ് പഠിക്കാൻ തന്നത്. എന്നാൽ ആദ്യം പഠിച്ചെടുത്തത് മഞ്ജുവാണ്. അതും വളരെ വേഗത്തിൽ. ഒരു രംഗത്തിനിടെ ഡയലോഗിന് സ്പീഡ് കൂട്ടാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ അവർ അനായാസമാണ് അത് ചെയ്തത്. എന്നാൽ തനിക്ക് കുറേ നേരം പഠിക്കാതെ അത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ല', വിജയ് സേതുപതി പറഞ്ഞു. ഓരോ ഷോട്ടിനായി മഞ്ജു തയ്യാറെടുക്കുന്നതിനേയും അദ്ദേഹം പുകഴ്ത്തി. ഷോട്ട് തുടങ്ങുന്നതിന് മുൻപ് വരെ അദ്ദേഹം അത് പഠിച്ചോണ്ടിരിക്കുമെന്നും വളരെ അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും ആണ് അവർ തന്റെ ജോലി ചെയ്യുന്നതെന്നും വിജയ് സേതുപതി പറഞ്ഞു.
അതേസമയം വിജയ് സേതുപതിയുടെ ഈ അഭിമുഖത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. മഞ്ജുവിനെ അഭിനന്ദിച്ചുള്ള കമന്റുകൾ ഉണ്ടെങ്കിലും പതിവ് പോലെയുള്ള വിമർശനങ്ങൾക്ക് യാതൊരു കുറവുമില്ല. അടുത്തിടെ ഇറങ്ങിയ വേട്ടയാൻ എന്ന ചിത്രത്തിൽ മഞ്ജുവിന് അധികം റോളുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലരുടെ പരിഹാസം. നല്ല സിനിമ ചെയ്താൽ കാണാൻ ആളുണ്ടാകും എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇപ്പോഴും മഞ്ജുവിന്റെ വ്യക്തി ജീവിതത്തെ ചൂണ്ടിക്കാട്ടിയും കാവ്യ മാധവനുമായി താരതമ്യം ചെയ്തുള്ള കമന്റുകളും ഉണ്ട്. കാവ്യ മാധവൻ മഞ്ജുവിനെക്കാൾ വേഗത്തിൽ ഡയലോഗ് പഠിക്കുമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. സ്വന്തം മകളെ ഉപേക്ഷിച്ച് പോയ ആളല്ലേ, തീർച്ചയായും വേഗത്തിൽ പഠിക്കുമെന്നായിരുന്നു മറ്റൊരു പരിഹാസം.
മഞ്ജുവിന്റെ സോഷ്യൽ മീഡിയ പേജുകളിലും ഇത്തരത്തിലുള്ള നിരവധി വിമർശന കമന്റുകൾ ഉയരാറുണ്ടെങ്കിലും അവർ അതിലൊന്നും പ്രതികരിക്കാറെ ഇല്ല. എന്ന് മാത്രമല്ല സ്വകാര്യ ജീവിതത്തെ കുറിച്ച് യാതൊരു ചർച്ചയ്ക്കും അവർ ഇപ്പോഴും തയ്യാറായിട്ടില്ല. തന്റെ മുൻ ഭർത്താവായ ദിലീപിനെ കുറിച്ച് ഒരിക്കൽ പോലും അവർ പരസ്യമായി വിമർശനം ഉന്നയിച്ചിട്ടില്ല. നഷ്ടമായ തന്റെ കരിയർ തിരിച്ച് പിടിച്ച് മുന്നോട്ട് പോകുകയാണവർ.
അതേസമയം രജനീകാന്ത് ചിത്രം വേട്ടയാന് ശേഷം മഞ്ജു വാര്യർ തന്റെ പ്രതിഫലം ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ. വിടുതലൈ 2 ൽ 3 കോടിയാണ് മഞ്ജുവിന് ലഭിച്ച പ്രതിഫലം എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ആദ്യ തമിഴ് സിനിമയ്ക്ക് 1 കോടിക്കടുത്തായിരുന്നു പ്രതിഫലം.












Click it and Unblock the Notifications