'കാവ്യ എന്തിനാണ് ഇങ്ങനെ കാണിച്ചത്? ചിരിച്ചാൽ പേടി കാണും, അതിന് മഞ്ജു വാര്യർ ചെയ്തതോ?'; തമ്മിലടിച്ച് ആരാധകർ
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ മാത്രമല്ല പൊതുവേദികളിലും സജീവമായിരുന്നില്ല കാവ്യ മാധവൻ. മഹാലക്ഷ്മിയെ പ്രസവിച്ച ശേഷമായിരുന്നു കാവ്യയെ പിന്നീട് ആരാധകർ ദിലീപിനൊപ്പം അൽപമെങ്കിലും കണ്ടിരുന്നത്. എന്തുകൊണ്ട് കാവ്യ പഴയത് പോലെ സജീവമാകുന്നില്ലെന്ന ചോദ്യത്തിന് മകളെ നോക്കുന്ന തിരക്കിലാണവർ എന്ന മറുപടിയായിരുന്നു ദിലീപ് നൽകിയത്.
എന്തായാലും മകൾ വലുതായതോടെ കാവ്യയും ദിലീപിനൊപ്പം പരിപാടികളിൽ സജീവമായി തുടങ്ങി. സിനിമ മേഖലയിലെ പല പ്രമുഖരുടേയും കുടുംബങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ദിലീപിനൊപ്പം കാവ്യ പങ്കെടുക്കാറുണ്ട്. അത് മാത്രമല്ല ഉദ്ഘാടന വേദികളിലും ഇപ്പോൾ കാവ്യ സജീവമാണ്. ഇത്തരത്തിൽ കാവ്യയും ദിലീപും ഒരുമിച്ച് പങ്കെടുത്തൊരു ഉദ്ഘാടന പരിപാടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിപാടിയുടെ ഫോട്ടകളിലും വീഡിയോകളിലും അതീവ സുന്ദരിയാണ്. കാവ്യ.

പതിവ് പോലെ കാവ്യയെ വീണ്ടും കണ്ട സന്തോഷമാണ് ആരാധകരിൽ പലരും പങ്കുവെയ്ക്കുന്നത്. കാവ്യയുടെ സൗന്ദര്യത്തേയും അഭിനയത്തേയും പുകഴ്ത്തിയും ദിലീപ്-കാവ്യ ജോഡികളെ പുകഴ്ത്തിയുമെല്ലാമുള്ള നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം കാവ്യയ്ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞുള്ള കമന്റുകളും വീഡിയോകൾക്ക് താഴെ വരുന്നുണ്ട്.
ഒരു വീഡിയോയിൽ കാവ്യ ഏറെ നേരം ചിരിച്ചതിന് ശേഷം അൽപം ഗൗരവത്തോടെ രണ്ട് കവിളിലും മാറി മാറി തൊടുന്നുണ്ട്. ചിരിച്ചാൽ കരയാതിരിക്കാൻ ചെയ്യുന്നതാണ് ഈ പ്രവൃത്തിയെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രവൃത്തി ചിലർക്ക് പിടിച്ചില്ല. കാമറ ഉള്ളതിനാൽ മനപ്പൂർവ്വം അഭിനയിക്കുന്നതാണെന്നാണ് ചിലരുടെ കമന്റ്. ചിരിക്കുമ്പോഴോക്കെ പേടി കാണും ഒരു കുടുംബം തകർത്തതല്ലേയെന്നായിരുന്നു മറ്റൊരാളുടെ അധിക്ഷേപം.
ദിലീപിനേയും മകൾ മീനാക്ഷിയേയും ദിലീപിൽ നിന്ന് അകറ്റിയത് കാവ്യയാണെന്നാണ് ആക്ഷേപം. സ്വന്തം സഹോദരിയെ പോലെ കണ്ട മഞ്ജുവിനെയാണ് കാവ്യ ചതിച്ചതെന്നാണ് വിമർശനങ്ങൾ. അതേസമയം മഞ്ജുവിനെ പുകഴ്ത്തി കാവ്യയെ ഇകഴ്ത്തിയതോടെ ഇരുവരുടേയും ആരാധകർ തമ്മിലും കമന്റിൽ പരസ്പരം കൊമ്പ് കോർക്കുന്നുണ്ട്.
മഞ്ജു വാര്യർ നല്ലതല്ലെന്നും പെറ്റ് വളർത്തിയ ഒരു മകൾ ഒരിക്കലും ഒരു അമ്മയെ കളഞ്ഞു അച്ഛന്റെ കൂടെ നിൽക്കില്ലെന്നുമാണ് ഒരു കമന്റ്. മഞ്ജുവിന്റെ സ്വഭാവം കൊണ്ട് തന്നെ ആയിരിക്കും ആ മകൾ മാറിയതെന്നും പ്രസവിച്ച മകളേയും കളഞ്ഞിട്ട് നടക്കുന്നവൾക്ക് എന്ത് ശാപമെന്നും കമന്റിൽ പറയുന്നു.
അതേസമയം വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കയറി ഇതുപോലെ കമന്റ് ചെയ്യേണ്ട കാര്യമെന്താണ് മറ്റ് പലർക്കും ചോദിക്കാനുള്ളത്. അവർ അവരുടെ ജീവിതവുമായി സന്തോഷകരമായി മുന്നോട്ട് പോകുമ്പോൾ എന്ത് അടിസ്ഥാനത്തിൽ അനാവശ്യമായ കമന്റുകൾ പറയുന്നതെന്നും അവരെ വെറുതെ വിടൂവെന്നുമുള്ള കമന്റുകളും ഉണ്ട്.












Click it and Unblock the Notifications