ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ആസ്തി എത്രയാണെന്ന് അറിയാമോ? വരാനിരിക്കുന്ന സിനിമകളും..
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇന്ന് (സെപ്തംബർ 10 ന്) തന്റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ അറിയിക്കുകയാണ് ആരാധകർ. പ്രതിഭാധനയായ ഒരു ക്ലാസിക്കൽ നർത്തകയിൽ നിന്ന് സിനിമ വ്യവസായത്തിലെ ഒരു പ്രമുഖ ഐക്കണലേക്കുള്ള മഞ്ജുവിന്റെ യാത്ര
ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്.
1978 സെപ്റ്റംബർ 10നാണ് മഞ്ജു വാര്യർ ജനിച്ചത്. ശാസ്ത്രീയ നൃത്തത്തോട് മഞ്ജുവിന് ഏറെ താല്പര്യമുണ്ടായിരുന്നു. ചെറുപ്പം മുതലേ പരിശീലനം സിദ്ധിച്ച നർത്തകിയായിരുന്നു താരം. കേരള യുവജനോത്സവത്തിലും മഞ്ജു തന്റെ കഴിവ് തെളിയിച്ചു. രണ്ടു തവണ കലാതിലകം പുരസ്‌കാരം നേടിയത് താരത്തിന്റെ അസാധാരണ കഴിവിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്.

1995ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ വെള്ളിത്തിരയിലേക്ക് എത്തിയത്. പതിനെട്ടാം വയസ്സിൽ 'സല്ലാപ'ത്തിലൂടെ നായികയായി. ഈ ചിത്രമാണ് മഞ്ജുവിന് മലയാള സിനിമയിൽ ഇടം നേടിക്കൊടുത്തത്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തേടിയെത്തി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തിൽ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള, ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു. ദക്ഷിണേന്ത്യൻ സിനിമയിൽ വലിയ ആരാധകർ ആണ് മഞ്ജുവിന്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമാ ലോകത്തേക്ക് നടത്തിയ തിരിച്ചുവരവ് ആരാധകർക്ക് ആവേശമായിരുന്നു. ഇത്ര വർഷങ്ങൾക്ക് ശേഷവും വളരെ വിജയകരമായ കരിയറാണ് മഞ്ജു സ്വന്തമാക്കുന്നത്. ഏറ്റവും കഴിവുള്ള നടിമാരിൽ ഒരാളാണ് മഞ്ജു. 142 കോടി രൂപയാണ് മഞ്ജുവിന്റെ ആസ്തി എന്നാണ് റിപ്പോർട്ട്.
ധനുഷിനൊപ്പം അസുരൻ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തമിഴ് സിനിമയിൽ അരങ്ങറ്റം കുറിച്ചത്. തുടർന്ന് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിൽ നായികയായി. അടുത്ത തമിഴ് ചിത്രത്തിനായി മഞ്ജു കരാർ ഒപ്പിട്ടതായാണ് വിവരം. എഫ് ഐ ഐർ സംവിധായകൻ മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റർ എക്സ് എന്ന ത്രില്ലർ ചിത്രത്തിലാണ് മഞ്ജു നായികയാവുന്നത്.
ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ ജൂണിൽ തിയറ്ററുകളിൽ എത്തുമെന്നും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം 2024-ൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്...












Click it and Unblock the Notifications