മധു വാര്യരുടെ ജീവിതത്തിലെ ആ വലിയ ആഗ്രഹം സഫലമായി; കാരണമായത് മഞ്ജു വാര്യരും
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് മലയാളികൾ ആഘോഷമാക്കിയതും ആണ്. ഇപ്പോൾ സിനിമയിൽ സജീവമാണ് താരം. മഞ്ജു വാര്യയരുടെ സഹോദരനും നടനും സംവിധായകനുമായി മധു വാര്യരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരം തന്നെ ആണ്. ഇപ്പോൾ ഒരു സന്തോഷം നിറഞ്ഞ കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മധു വാര്യർ. തന്റെ വലിയൊരു സ്വപ്നം സഫലമായ കാര്യമാണ് മധു വാര്യർ പറയുന്നത്. ആ സ്വപ്നം സഫലമാകാൻ കാരണമായത് മഞ്ജു ആണ്.
രജനികാന്തിനെ നേരിൽ കാണുക എന്ന തന്റെ ആഗ്രഹം സഫലമായതായാണ് മധു വാര്യർ പറഞ്ഞത്. സ്വപ്നം യാഥാർത്ഥ്യമാകുന്ന എന്നായിരുന്നു രജനികാന്തിനെ കാണാൻ പോകുന്ന വീഡിയോ പങ്കുവെച്ച് മധു വാര്യർ എഴുതിയത്. ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാൻ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. മഞ്ജു വാര്യർ ആണ് തന്റെ സഹോദരന്റെ സ്വപ്ന സാഫല്യത്തിനായി അവസരം ഒരുക്കിയത്.

രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ എന്ന സിനിമയിൽ മഞ്ജു വാര്യരാണ് നായിക. ഈ സിനമയുടെ ചെന്നൈയിലെ സെറ്റിൽ വെച്ചാണ് മധു വാര്യർ രജനീകാന്തിനെ നേരിട്ട് കണ്ടത്. നിരവധി പേരാണ് മധു വാര്യരുടെ പോസ്റ്റ് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇത് എങ്ങനെ സാധിച്ചു എന്നാണ് ചിലർ ചോദിക്കുന്നത്. രജനി കാന്തിനെ നായകനാക്കി ടി ജി ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് വേട്ടയ്യൻ. രജനീകാന്തിനൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാര്യർ, കിഷോർ, റിതികം സിംഗ്, ദുഷാര വിജയൻ, ജി എം സുന്ദരൻ, രോഹിണി, റാവോ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിങ്ങനെ നിരവധി താരങ്ങൾ എത്തുന്നു.
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. എസ് ആർ കതിർ ആണ് ഛായഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്ഷൻ അൻപറവ്. എഡിറ്റിംഗ് ഫിലോമിൻ രാജ്. ലൈക പ്രൊഡക്ഷൻ ആണ് നിർമാണം. ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും.












Click it and Unblock the Notifications