Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ മാത്രമാണ് മലയാളത്തില്‍ അത് തിരുത്തിക്കുറിച്ച താരം: സംയുക്തയെക്കുറിച്ചും പറഞ്ഞ് മന്യ

ആന്ധ്രാപ്രദേശില്‍ നിന്നും വന്ന് മലയാളം ഉള്‍പ്പെടേയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് മന്യ. 1989 ല്‍ പുറത്തിറങ്ങിയ സ്വന്തം എന്ന് കരുതി എന്ന മലയാള ചിത്രത്തില്‍ ബാലതാരമായിട്ടാണ് മന്യ അഭിനയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. സീതാരാമരാജു എന്ന തെലുങ്ക് ചിത്രത്തിലൂടെ താരം 1997 ല്‍ നായികയായും അരങ്ങേറി.

2000 ത്തില്‍ പുറത്തിറങ്ങിയ ലോഹിതദാസ് - ദിലീപ് ചിത്രം ജോക്കറിലൂടെയാണ് മന്യ മലയാളത്തില്‍ നായികയായി അരങ്ങേറുന്നത്. തുടർന്ന് വക്കാലത്ത് നാരായണന്‍കുട്ടി, രാക്ഷസ രാജാവ്, വണ്‍മാന്‍ഷോ, കുഞ്ഞിക്കൂനന്‍, സ്വപ്നക്കൂട്, അപരിചിതന്‍, രക്ഷകന്‍ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 2010 ല്‍ പുറത്തിറങ്ങിയ പതിമൂന്നില്‍ വ്യാഴമാണ് മന്യയൂടേതായി പുറത്തിറങ്ങി അവസാന ചിത്രം.

manya-manju-warrier

വിവാഹത്തിന് ശേഷം അഭിനയ ജീവിതം പൂർണ്ണമായി ഉപേക്ഷിച്ച താരം ഇപ്പോള്‍ ബെംഗളൂരുവിലാണ് കുടുംബ സമേതം കഴിയുന്നത്. സിറ്റി ബാങ്കിള്‍ ഓഡിറ്റ് മാനേജരായി ജോലി ചെയ്യുകയാണെങ്കില്‍ മികച്ച വേഷം കിട്ടുകയാണെങ്കില്‍ ചലച്ചിത്ര ലോകത്തേക്ക് തിരികെ വരാന്‍ തയ്യാറാണെന്നാണ് ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നത്.

2006 മുതല്‍ ന്യൂയോർക്കിലായിരുന്നു. കൊളംബിയ സർവ്വകലാശാലയിലെ പഠനത്തിന് ശേഷം ജെപി മോർഗന്‍ കമ്പനിയില്‍ ജോലി ലഭിക്കുകയും ചെയ്തു. അതോടെ അമേരിക്കയില്‍ തന്നെ സെറ്റില്‍ഡാകുകയും ചെയ്തു. വളരെ ആകസ്മികമായി സിനിമ ലോകത്തേക്ക് വന്ന വ്യക്തിയാണ്. എന്റെ പിതാവ് ഒരു കാർഡിയോളജിസ്റ്റായിരുന്നു. ഞാന്‍ ജനിക്കുന്ന സമയത്തൊക്കെ ഞങ്ങള്‍ ലണ്ടനിലാണ്. എനിക്കൊരു ഒമ്പത് വയസ്സൊക്കെ ആയപ്പോള്‍ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ച് വന്നുവെന്നും മന്യ വ്യക്തമാക്കുന്നു.

എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. അതോടെ കുടുംബത്തിന്റേയും ഒരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. ആദ്യം മോഡലിങ് ആയിരുന്നു ചെയ്തത്. നായികയായി ആദ്യം അരങ്ങേറുന്നത് തെലുങ്കിലാണ്.

ഒരു സിനിമ നായികയുടെ ഷെല്‍ഫ് ലൈഫ് എന്ന് പറയുന്നത് പരമാവധി അഞ്ച് മുതല്‍ പത്ത് വർഷം വരെയാണെന്ന് എനിക്ക് അറിയാം. അതിന് ശേഷം കല്യാണം, കുട്ടികള്‍ അങ്ങനെ കരിയർ ഉണ്ടാകില്ല. അതായത് ജോക്കർ പോലുള്ള ഒരു സിനിമയൊന്നും കിട്ടില്ല. അക്കാര്യം മനസ്സിലാക്കിയാണ് പഠിക്കാന്‍ പോയതും ജോലി നേടിയത്.

യഥാർത്ഥ്യം എന്ന് പറയുന്നത് അതാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ കഴിഞ്ഞ ഒരേയൊരു താരം എന്ന് പറയുന്നത് മഞ്ജുവാര്യറാണ്. അവർ ഇപ്പോഴും മികച്ച റോളുകള്‍ ചെയ്യുന്നു. അത് അഭിമാനകരമായ കാര്യമാണ്. മലയാളം സിനിമ വളരെ അധികം മിസ് ചെയ്യുന്നുണ്ട്. ഫഹദിന്റെ ആവേശമൊക്കെ കണ്ട് വളരെ അധികം ഇഷ്ടമായി. മകള്‍ ആ പടത്തിലെ പാട്ടൊക്കെ വളരെ അധികം ഇഷ്ടമാണ്.

ഇപ്പോള്‍ നല്ലൊരു ജോലിയുണ്ട്. സാമ്പത്തികമായ സ്ഥിരതയുണ്ട്. മലയാള സിനിമ രംഗത്ത് സംയുക്ത വർമ്മ വളരെ അടുത്ത സുഹൃത്താണ്. ദുബായില്‍ ഒരു ഷോ ചെയ്യുന്ന സമയത്താണ് ഞങ്ങള്‍ തമ്മിലുള്ള സുഹൃദ് ബന്ധം ആരംഭിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരുടേയും ആദ്യ ഷോ അതായിരുന്നു. ആ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മന്യ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+