മഞ്ജു വാര്യർ സർജറി ചെയ്തോ? യുവത്വം നിലനിർത്തുന്നതിന് പിന്നില്‍ ഇതാണ്;വെളിപ്പെടുത്തി ഡോ ഫാത്തിമ നിലുഫർ
ദിലീപുമായുള്ള വിവാഹമോചനശേഷം സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയ താരമാണ് മഞ്ജു വാര്യർ. വേർപിരിയലും തിരിച്ചുവരവും കൊണ്ട് മാത്രമല്ല മഞ്ജു അന്ന് ആരാധകരെ ഞെട്ടിച്ചത്, തന്റെ ലുക്ക് കൊണ്ട് കൂടിയാണ്. മലയാളത്തിൽ മമ്മൂട്ടി കഴിഞ്ഞാൽ പ്രായം കൊണ്ട് ഞെട്ടിക്കുന്ന താരം ആരാണെന്ന് ചോദിച്ചാൽ അത് മഞ്ജു വാര്യർ ആണെന്ന് ആരാധകർ ഉറപ്പിച്ച് പറയും.
വയസ് 40 ആയെങ്കിലും ഓരോ ദിവസവും മഞ്ജു ചെറുപ്പമാകുകയാണോയെന്ന സംശയമാണ് അവരുടെ ആരാധകർ പങ്കുവെയ്ക്കാറുള്ളത്. ഈ പ്രായത്തിലും ഇത്രയും ചെറുപ്പവും ഇതുപോലെ യുവത്വമുള്ള ചർമ്മവും നിലനിർത്തണമെങ്കിൽ അവർ കാര്യമായി പ്ലാസ്റ്റിക് സർജറിക്ക് വിധേയമായിട്ടുണ്ടാകാം എന്ന് അടക്കം പറയുന്നവരുമുണ്ട്.

പലപ്പോഴും തന്റെ സൗന്ദര്യ രഹസ്യമെന്തെന്ന് മഞ്ജു വാര്യരോട് അഭിമുഖങ്ങളിൽ ചോദ്യം ഉയർന്നിട്ടെങ്കിലും ഇതിനെ അവർ ചിരിച്ച് തള്ളാറാണ് പതിവ്. കാര്യമായി താനൊന്നും ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ചിലർ വിശ്വസിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ ഫാത്തിമ നിലുഫർ ഷെരീഫ്.
' മഞ്ജു വാര്യർ സർജറി ചെയ്തിട്ടുണ്ടോയെന്ന് പലരും ചോദിക്കും. എന്നാൽ അവർ യാതൊന്നും ചെയ്തിട്ടില്ല. ആള് തന്നെയാണ് സ്കിൻ കറക്ട് ചെയ്യുന്നത്. കൃത്യമായ പ്രൊഡക്ട് തിരഞ്ഞെടുത്ത്, ന്യൂട്രീഷൻ സപ്ലിമെന്റെടുത്ത് മാത്രമല്ല നല്ല ലൈഫ് സ്റ്റൈലുമാണ്. കൃത്യമായ ഭക്ഷണം , കൃത്യമായ ഉറക്കം എല്ലാം കൂടിയാകുമ്പോൾ നമ്മുടെ ക്ലിനിക്കിൽ വെറുതെ റിവ്യൂന് വേണ്ടി വരേണ്ട ആവശ്യം മാത്രമേ ഉള്ളൂ. അവരുടെ സ്കിൻ സ്റ്റേബിൾ ആണ്. നാട്ടുകാർ വിചാരിക്കുന്നത് പോലെ ചർമ്മത്തിലെ യുവത്വം നിലനിർത്താൻ അവർ മറ്റൊന്നും ചെയ്തിട്ടില്ല', ഫാത്തിമ നിലുഫർ പറഞ്ഞു. കൃത്യമായ ജീവിതശൈലിയിലൂടെ മാത്രമേ ചർമ്മത്തിന്റെ ഭംഗി നിലനിർത്താൻ സാധിക്കൂവെന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കി.
അടുത്തിടെ നയൻതാരയും താൻ പ്ലാസ്റ്റിക് അല്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. നയൻതാരയുടെ ശാരീരകമാറ്റം പ്ലാസ്റ്റിക് സർജറിയിലൂടെ നേടിയെടുത്തതാണെന്നും അങ്ങനെയാണ് ഇത്രയും സൗന്ദര്യം നേടിയെടുത്തത് എന്നുമുളള ചർച്ചകൾക്കിടെയാണ് അവർ ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെ മുഖത്തൊന്നും താൻ ഒന്നും ചെയ്തിട്ടില്ലെന്നും ശരിയായ ഡയറ്റും വ്യായാമവുമൊക്കെയാണ് ഈ മാറ്റത്തിന് പിന്നിൽ എന്നുമാണ് അവർ വ്യക്തമാക്കി.
നടൻ മമ്മൂട്ടിയുടെ കാര്യത്തിലാണെങ്കിലും അദ്ദേഹം കൃത്യമായ ഡയറ്റും ജീവിതരീതിയും പിന്തുടരുന്ന ആളാണ്. പിതാവിന്റെ രീതി തനിക്ക് പിന്തുടരാൻ സാധിക്കാറില്ലെന്നും അദ്ദേഹം അത്ര കൃത്യമായാണ് ഡയറ്റും വ്യായാമവുമൊക്കെ പിന്തുടരുന്നതെന്നും മകനും നടനുമായ ദുൽഖർ സൽമാൻ തന്നെ പറഞ്ഞിട്ടുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നൊരു രീതി അദ്ദേഹത്തിന് ഇല്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്. എല്ലാ ഭക്ഷണങ്ങളും കഴിക്കുമെങ്കിലും ആവശ്യത്തിന് മാത്രമേ കഴിക്കുകയുള്ളൂ. മാത്രമല്ല ശരിയായ വ്യായാമം ഉറക്കം എന്നിവയും താരം പിന്തുടരുമെന്നും ഇവർ പറയുന്നു.
-
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു












Click it and Unblock the Notifications