മഞ്ജു വാര്യർ അതിന് തയ്യാറായിരുന്നില്ല: മീനാക്ഷി ദിലീപിനൊപ്പം പോകാനുണ്ടായ കാരണം ഇതാണ്: ജീജ പറയുന്നു
ഒരു കാലത്ത് മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും ശ്രദ്ധേയമായ താരവിവാഹമായിരുന്നു ദിലീപിന്റേയും മഞ്ജു വാര്യറുടേതും. ദീർഘനാള്‍ നീണ്ടു നിന്ന പ്രണയത്തിന് ഒടുവില്‍ 1998 ലാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്. വിവാഹത്തിന് പിന്നാലെ മഞ്ജു വാര്യർ സിനിമയില്‍ നിന്നും പൂർണ്ണമായി വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നാലെ മീനാക്ഷി എന്ന കുഞ്ഞിന് മഞ്ജു ജന്മം നല്‍കി. എന്നാല്‍ 2014 ല്‍ ഇരുവരും നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി.
മലയാളി സിനിമ പ്രേക്ഷകർ അത്രമേല്‍ സ്നേഹിച്ചിരുന്ന രണ്ട് താരങ്ങളായിരുന്നതിനാല്‍ തന്നെ വിവാഹ ബന്ധം വേർപെടുത്തിയെന്ന വാർത്ത അവരെ സംബന്ധിച്ച് വലിയ വിഷമം ഉണ്ടാക്കുന്നതായിരുന്നു. വിവാഹ മോചനത്തിന് ശേഷം മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ ദിലീപ് 2016 ല്‍ കാവ്യാ മാധവനെ വിവാഹം ചെയ്തു.

മഞ്ജു വാര്യറുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ ഒരിക്കല്‍ പോലും അവർ ദിലീപിനെ കുറ്റം പറയുന്നത് കേട്ടിട്ടില്ല. പെണ്ണായാല്‍ അങ്ങനെ ഇരിക്കണമെന്ന് ഞാന്‍ പറയുന്നതിന്റെ കാരണം ഇതാണ്. ഇവിടെ ഒരുപാട് വിവാഹ മോചനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ആ കുഞ്ഞിന്റെ നാക്കില്‍ നിന്നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടിയോ എന്ന് ജീജ ചോദിക്കുന്നു.
ഈ വിഷയം ഒരു യൂട്യൂബർ മഞ്ജു വാര്യറോട് ചോദിച്ചിരുന്നു. അപ്പോള്‍ 'മനസ്സിന് സന്തോഷം നല്‍കാത്ത കാര്യങ്ങള്‍ നമ്മള്‍ പറയാന്‍ പാടില്ല. അതൊക്കെ സ്വകാര്യ ദുഃഖമായി അവിടെ ഇരുന്നോട്ടെ. അതുകൊണ്ട് അക്കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തയ്യാറല്ല' എന്നായിരുന്നു അവരുടെ മറുപടി. എന്ത് രസമായിട്ടാണ് ആ കുട്ടി സംസാരിച്ചത്. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ എന്തൊക്കെ പറയുമായിരുന്നു. അതൊന്നും ഇല്ല, നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യമെന്നാണ് അവരുടെ നിലപാടാണ്.
ഈ വീട്ടില്‍ എനിക്ക് രണ്ട് പെണ്‍ കൊച്ചുമക്കളാണ്. അവർ അച്ഛനോട് കാണിക്കുന്ന സ്നേഹം ഞാന്‍ കാണുന്നുണ്ട്. അതുപോലെ മീനാക്ഷി ദിലീപിനോട് അത്ര അടുപ്പമുണ്ടാകും. ആ സാഹചര്യത്തില്‍ മീനാക്ഷിയെ വേദനിപ്പിക്കാന്‍ മഞ്ജു വാര്യർ തയ്യാറല്ല. അമ്മയോടൊപ്പം എന്ന നിർബന്ധം പിടിച്ച് മഞ്ജു വാര്യർ കൂട്ടിക്കൊണ്ടുവന്നാല്‍ ആ കുഞ്ഞ് വേദനിക്കും. കുഞ്ഞ് പ്രായമാണ്, ആ കുട്ടിയുടെ വേദനകാണാന്‍ പറ്റില്ല.
മീനാക്ഷി അമ്മയേക്കാള്‍ കൂടുതല്‍ സന്തോഷമായിരിക്കുന്നത് അച്ഛനോടൊപ്പമായിരിക്കും. ഇവിടെ ഉണ്ടാകുന്ന വേദന മഞ്ജു സഹിക്കുകയാണ്. ആ കുട്ടി വളർന്ന് സന്തോഷവതിയായി ഇരിക്കുന്നു. വളർന്ന് വരുമ്പോള്‍ അവള്‍ എല്ലാ സന്തോഷിക്കാം. മഞ്ജുവിന്റെ എല്ലാ കാര്യങ്ങളും ഇപ്പോഴാണ് കുട്ടി അറിയുന്നത്. അതായത് കുട്ടി എല്ലാം സ്വയം ചിന്തിക്കും. നിങ്ങള്‍ യൂട്യൂബേഴ്സിന്റെ കളിക്ക് നിന്ന് കൊടുക്കുന്നില്ലെന്ന് മാത്രമേയുള്ളു. മഞ്ജു വാര്യറും മകളും സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ അറിയുന്നുണ്ടോയെന്നും ജീജ ചോദിക്കുന്നു.












Click it and Unblock the Notifications