മഞ്ജു വാര്യർ പ്രിൻസ് ആന്റ് ദി ഫാമിലി കണ്ടോ?, ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്ന് വാശി വേണ്ട'; നടിക്ക് ഉപദേശം
73ാം വയസിലും തന്റെ ലുക്ക് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് മമ്മൂട്ടി. ഈ പ്രായത്തിലും എങ്ങനെയാണ് മ്മമൂട്ടി ചെറുപ്പം നിലനിർത്തുന്നതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന എല്ലാ ഫോട്ടോകൾക്ക് താഴേയും പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടിയെ പോലെ തന്നെ പ്രായം റിവേഴ്സ് ഗീയറിൽ പോകുന്ന മറ്റൊരു താരം കൂടിയുണ്ട് മലയാളതിൽ, മറ്റാരുമല്ല നടി മഞ്ജു വാര്യർ തന്നെ. പ്രായം 42 ആയെങ്കിലും മഞ്ജു ഇപ്പോഴും 20 ന്റെ ചെറുപ്പത്തിലാണ്.
ആരോഗ്യകരമായ ജീവിതശൈലി തന്നെയാണ് മഞ്ജുവിന് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നത്. യോഗയും ഡാൻസും തുടങ്ങി ചിട്ടയായ ജീവിതമാണ് മഞ്ജു നയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ധാരാളമായി പങ്കിടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ 'തീപടർത്തുന്നത്'.

നീ നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജുവിന്റെ വേഷം. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ. നടിയുടെ പ്രായവും ലുക്കും താരതമ്യം ചെയ്തുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
പ്രായം റിവേഴസ് ഗീയറിൽ ആണോയെന്നാണ് പലരുടേയും കമന്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും യഥാർത്ഥത്തിൽ യുവാക്കളെ നാണം കെടുത്തുകയാണെന്നാണ് ചിലരുടെ കമന്റ്. ഏത് വസ്ത്രത്തിലും മഞ്ജുവിനെ കാണാൻ സുന്ദരിയാണെന്നും നടി ഒരു ട്രെന്റ് സെറ്റർ തന്നെയാണെന്നും കമന്റ് ചെയ്യുന്നവർ ഉണ്ട്. 'മഞ്ജു നിങ്ങൾ ഒരു യഥാർത്ഥ ട്രെന്റ്സെറ്റർ ആണ്. വാസ്തവത്തിൽ വസ്ത്രവ്യാപാരികൾ അവരുടെ ബ്രാന്റ് അംബാസിഡറായി നിങ്ങളെ നിശ്ചയിക്കാൻ പുറകെ ഓടുകയാണ് വേണ്ടത്. എനിക്കൊരു കാര്യം ഉറപ്പപണ്ട്, നിങ്ങളെ ലക്ഷങ്ങൾ പിന്തുടരും. ഏത് വസ്ത്രവും നിങ്ങൾ ധരിക്കുന്നതും സ്റ്റൈൽ ചെയ്യുന്ന രീതിയും വ്യത്യസ്തമാണ്. മുഴുവൻ സമയം സാരിയിൽ മികച്ച ഒരു കഥാതന്തുവുള്ള സിനിമയിൽ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു', ഒരാൾ കമന്റ് ചെയ്ത.
'എല്ലാ മേഖലയിലും സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ആൾ, നിങ്ങളുടെ സമർപ്പണവും കഠിനാധ്വാനവും തെളിയിക്കുന്നത് ഇതാണ്-' കരിയർ ഗ്യാപ് ഒരിക്കലും നിങ്ങളുടെ സാധ്യതകളെ നിർവചിക്കുന്നില്ല, പ്രായം വെറും നമ്പർ മാത്രമാണ്, കഴിവും ദൃഢനിശ്ചയവുമാണ് വിജയത്തിന് വഴിയൊരുക്കുന്നത്, ഒരാൾ കുറിച്ചു.
അതേസമയം ദിലീപിനെ പരാമർശിച്ചുള്ള കമന്റുകളും മഞ്ജുവിന്റെ പോസ്റ്റിന് താഴെയുണ്ട്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ഫാമിലിയെ കുറിച്ചാണ് കമന്റ്. 'ചേച്ചി പ്രിൻസ് ആൻഡ് ഫാമിലി കണ്ടോ, മോഹൻലാലിന്റെ കൂടെ മാത്രമേ അഭിനയിക്കു എന്ന് വാശി പിടിക്കരുത് ദിലീപ് ഏട്ടൻ തിരിച്ചു വന്നു, തളർത്താൻ നോക്കിയവർ ഒന്നും പണി ഏക്കാതെ സ്ഥലം വിട്ടു',കമന്റിൽ പറഞ്ഞു. പതിവ ്പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും മഞ്ജു വാര്യർ പ്രതികരിച്ചിട്ടില്ല.
വിവാഹമോചനത്തിന് ശേഷം സിനിമയിൽ വൻ തിരിച്ചുവരവ് നടത്തിയ താരമാണ് മഞ്ജു വാര്യർ. എമ്പുരാനാണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ പ്രിയദർശിനി രാംദാസ് എന്ന മഞ്ജു വാര്യരുടെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഹിന്ദിയിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ ഇനി മഞ്ജുവിന്റേതായി വരാനുണ്ട്. വിജയ് സേതുപതിക്കൊപ്പം വിടുതലൈ 2 ആയിരുന്നു തമിഴിൽ മഞ്ജു അവസാനമായി അഭിനയിച്ച ചിത്രം. രണ്ടാം വരവിലായിരുന്നു മഞ്ജു തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ദർബാർ എന്ന ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനിക്കൊപ്പവും മഞ്ജു നായികയായി അഭിനയിച്ചിരുന്നു.












Click it and Unblock the Notifications