Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവാര്യർക്ക് അതിന്റെ ആവശ്യമില്ല, പക്ഷെ അവർ ചെയ്തത്; സുബിയെ കാശ് വാങ്ങാന്‍ പഠിപ്പിച്ചത് പിഷാരടി: അമ്മ

അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ് പോയ അതുല്യ കലാകാരിയാണ് സുബി സുരേഷ്. 'എൽസമ്മ എന്ന ആൺകുട്ടി', 'കനകസിംഹാസനം' തുടങ്ങിയ സിനിമകളിലും 'കുട്ടിപ്പട്ടാളം' പോലുള്ള ടിവി ഷോകളിലും തന്റെ തനതായ ഹാസ്യശൈലിയും അഭിനയമികവും കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരം മിമിക്രി വേദികളിലൂടെയാണ് ടെലിവിഷനിലേക്ക് വെള്ളിത്തിരയിലേക്കും എത്തുന്നത്. അഭിനയരംഗത്ത് നിറഞ്ഞ് നില്‍ക്കവെ 2023 ഫെബ്രുവരിയില്‍ കരള്‍ രോഗം ബാധിതയായ സുബി ഈ ലോകത്തോട് വിട പറയുകയായിരുന്നു.

ഇപ്പോഴിതാ സുബിയുടെ ഓർമ്മകള്‍ പങ്കുവെച്ച് താരത്തിന്റെ കുടുംബം പ്രേക്ഷകർക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ്. യഥാർത്ഥത്തില്‍ പരിപാടികള്‍ക്ക് കൃത്യമായ പൈസ വാങ്ങാന്‍ സുബിയെ പഠിപ്പിച്ചത് രമേഷ് പിഷാരടിയാണെന്നാണ് കുടുംബം പറയുന്നത്. വണ്‍ ടു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമ്മയും സഹോദരനും.

manju-warrier-subi-suresh

അമൃത ടിവിയില്‍ അടുത്തിടെ 'ഓർമ്മയില്‍ എന്നും' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഡയാന സില്‍വസ്റ്റർ പറഞ്ഞ ഒരു കാര്യമുണ്ട്. സിനിമാല എന്ന പരിപാടിയില്‍ ഏറ്റവും കൂടുല്‍ പ്രതിഫലം വാങ്ങിക്കുന്നത് സുബിയാണ്. 10 വർഷം സിനിമാല ചെയ്തിട്ട് അവസാനം സുബി മേടിച്ചത് 2000 രൂപയാണ്. അതിൽ 200 രൂപ ടാക്സും കഴിച്ചിട്ട് 1800 രൂപ കിട്ടും. ഡ്രസ്സ് മേടിക്കണ്ടേ.. പതിനായിരം രൂപക്ക് വരെ സുബി ഗൾഫിൽ പോയി പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഇങ്ങോട്ട് പോരുമ്പോൾ മേടിക്കുന്ന എന്തെങ്കിലും ഒരു സാധനത്തിന് വേണ്ടി അത് ചിലവഴിക്കേണ്ടി വരുമെന്നും അമ്മ പറയുന്നു.

സുബിക്ക് കാശ് കിട്ടി തുടങ്ങിയ കാലഘട്ടത്തിലാണ് അവള്‍ പോയത്. കുട്ടിപ്പട്ടാളം എന്ന പരിപാടി തുടങ്ങിയതില്‍ പിന്നെയാണ് അവള്‍ രക്ഷപ്പെടുന്നത്. അതുവരെ കുറേപാസ്പോർട്ട് ഉണ്ടെന്ന് അല്ലാതെ വേറെ പ്രത്യേകിച്ച് കാര്യം ഉണ്ടായിരുന്നില്ല. കുട്ടിപ്പട്ടാളം തുടങ്ങി കഴിഞ്ഞപ്പോഴത്തേക്കും പിഷാരടി പറഞ്ഞു നിന്റെ റേഞ്ച് മാറി ഇനി നീ കാശ് കൂടുതൽ വാങ്ങിക്കണമെന്നും. പിഷാരടിയുടെ പരിപാടികള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പൈസ കൊടുത്ത് തുടങ്ങി.

പിഷാരടിയാണ് എന്നെ കണക്ക് പറഞ്ഞ് പൈസ മേടിക്കാന്‍ പഠിപ്പിച്ചതെന്ന് അവള്‍ തന്നെ പറയുമായിരുന്നു. അങ്ങനെയുള്ള പരിപാടികളൊക്കെ വന്ന് തുടങ്ങിയപ്പോഴേക്കും അവള്‍ പോയി. രമേശ് പിഷാരടി കലാകാരന്മാർക്ക് വലിയ വില കൊടുക്കുന്ന വ്യക്തിയാണ്. അടുത്തിടെ ഇവിടെ വന്ന ഒരാള്‍ ചോദിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും നിങ്ങള്‍ക്ക് ഒന്നും തന്നില്ലേയെന്നായിരുന്നു.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും സുബിക്ക് നല്ല രീതിയില്‍ അറിയാം. അവർ തമ്മില്‍ തമാശകള്‍ പറയാറുമുണ്ട്. അത്രയും ബന്ധങ്ങളുണ്ടെങ്കിലും അത് നമ്മള്‍ മുതലെടുക്കില്ല. സത്യന്‍ അന്തിക്കാടിന്റേത് ഒഴികെ എല്ലാ പ്രമുഖ സംവിധായകരുടേയും പടത്തില്‍ അവള്‍ അഭിനയിച്ചിട്ടുണ്ട്. ഓരോരുത്തരും അഭിനയിക്കാന്‍ വിളിക്കും. അത് അഭിനയിച്ച് പോരും അല്ലാതെ വീണ്ടും അതിന്റെ പുറകില്‍ പോകുന്ന പരിപാടി സുബിക്ക് ഇല്ലെന്നും സുബിയുടെ അമ്മ പറയുന്നു.

സുബിയുടെ മരണത്തിന് ശേഷം അങ്ങനെ ആരും വിളിക്കാറില്ല. പിഷാരടിയും ടിനി ടോമും വിളിക്കും. മഞ്ജു വാര്യറും വിളിച്ചിരുന്നു. അവർക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല. എന്റെ ഭർത്താവിന് കാന്‍സർ ആണെന്ന് ആരോ പറഞ്ഞ് അറിഞ്ഞ് വിളിക്കുകയാണ്. അവർ വന്നപ്പോഴും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറയണമെന്ന് പറഞ്ഞു. പക്ഷെ ഉള്ള സ്നേഹം നിലനിർത്തുക എന്നല്ലാതെ നമ്മള്‍ ആരോടും സഹായം ചോദിക്കുന്നില്ല. മന്ത്രി പി രാജീവും ഇവിടെ വന്ന് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ വിളിക്കേണ്ട ഒരു ആവശ്യം ഇതുവരെ വന്നിട്ടില്ല. ആവശ്യം വന്നാല്‍ വിളിക്കാമെന്നും അമ്മ കൂട്ടിച്ചേർക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+