'മഞ്ജു വാര്യർ ദിലീപിന്റെ കൈയ്യിൽ നിന്നും ഒരു രൂപ പോലും വാങ്ങിയില്ല'; ആർതിയുടെ 40 ലക്ഷം ആവശ്യത്തിൽ ചർച്ച
തമിഴ് നടൻ രവി മോഹനും ആർതി രവിയും തമ്മിലുള്ള വിവാഹമോചനവും പരസ്പരമുള്ള ചളിവാരിയെറിയലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം സപ്റ്റംബറിലാണ് രവി മോഹൻ വിവാഹമോചന കേസ് ഫയൽ ചെയ്തത്. അതിനുശേഷം പരസ്പരം കുറ്റപ്പെടുത്തിയുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയ വഴി ഇരുവരും നടത്തുന്നുണ്ട്. അതിനിടയിൽ തനിക്ക് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ലഭിക്കണമെന്ന ആവശ്യവും ആർതി ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ചാണ് പുതിയ ചർച്ചകൾ. വിവാഹമോചന സമയത്ത് ഇത്തരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ശരിയാണോയെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. നടിമാരായ മഞ്ജു വാര്യരേയും സാമന്ത രുത്ത് പ്രഭുവിനേയുമെല്ലാം താരതമ്യപ്പെടുത്തിയാണ് ചർച്ചകൾ.
മഞ്ജു വാരിയർ ഡിവോഴ്സ് സമയത്ത് ദിലീപിന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും അലിമോണി ആയി വാങ്ങിയിട്ടില്ലെന്നും ജോയിന്റ് പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്ന 80 കോടി വിലമതിക്കുന്ന സ്വത്ത് എഴുതിക്കൊടുക്കാൻ തയ്യാറാവുകയായിരുന്നുവെന്നുമാണ് അമൽരാജ് എന്നയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'നാഗ ചൈതന്യയുമായി വിവാഹമോചനം നേടിയ ശേഷം 200 കോടിയുടെ അലിമോണി നിരസിച്ച സാമന്തയും ഒരു വശത്ത് ഉള്ളപ്പോൾ ആർത്തിയെ പോലുള്ളവർ 40 ലക്ഷമൊക്കെ പ്രതിമാസം ആവശ്യപ്പെടുന്നു', പോസ്റ്റിൽ പറഞ്ഞു. അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ആർതിയുടെ നടപടിയെ ചോദ്യം ചെയ്തും വിമർശിച്ചുള്ള കമന്റുകളാണ് നിരവധി പേർ പങ്കുവെച്ചത്. ചില കമന്റുകൾ ഇങ്ങനെ

'ഒരാൾക്ക് ഒരു മാസം ജീവിക്കാൻ 40 ലക്ഷം രൂപയുടെ ജീവിത ചിലവുകൾ ഒന്നും ഉണ്ടാകില്ല. അപ്പോ അത് ആവശ്യപ്പെടുന്നത് തന്നെ തെറ്റാണ്. "maintain a reasonable standard of living" എന്നേ പറഞ്ഞിട്ടുള്ളൂ.. അല്ലാതെ ലക്ഷ്വറി ലൈഫിനുള്ള വകയുണ്ടാക്കി കൊടുക്കണമെന്ന് divorce law ൽ ഇല്ലാ എന്ന് കരുതുന്നു. ഓരോരുത്തർക്കും ഓരോ ജീവിതസാഹചര്യങ്ങൾ എന്നും പറഞ്ഞ് പൈസ വിഴുങ്ങി പണ്ടാരത്തെ ന്യായീകരിക്കല്ലേ.. ആ പെണ്ണുമ്പിള്ള അത്രയ്ക്ക് ജീവിക്കാൻ വകയില്ലാത്ത സാമ്പത്തിക ചുറ്റുപാടുള്ള ഫാമിലി സെറ്റപ്പ് ഒന്നുമല്ലല്ലോ', ഒരാൾ കമന്റിൽ പറഞ്ഞു.
'കേസ് പറഞ്ഞു ഡിവോഴ്സ് നീട്ടാൻ താൽപ്പര്യം ഇല്ലാത്തകൊണ്ടാണ് പലരും അർഹത ഒള്ള പണവും വേണ്ടന്ന് വെക്കുന്നത്. അവകാശം ഒള്ളത് കുറച്ച് വൈകിയാലും പിടിച്ചു വാങ്ങുന്നത് ഒരു തെറ്റായ കാര്യമായി തോന്നുന്നില്ല .
നാപ്പത് ലക്ഷത്തിന്റെ കേസ് എന്താ എന്ന് അറിയില്ല അതെപ്പറ്റി ആല്ല പറഞ്ഞത് ഇവര് കോടിയുടെ സ്വത്ത് വിട്ടുകൊടുത്താത്തെപ്പറ്റി മാത്രമാണ് പറഞ്ഞത്', മറ്റൊരു കമന്റിൽ പറഞ്ഞു.
'ഓരോ ആളുകളുടെയും ലൈഫിലെ സാഹചര്യം. അവർ അനുഭവിച്ചത് എല്ലാം വ്യത്യസ്തമാകും, എന്നായിരുന്നു വേറൊരു കമന്റ്.
'മഞ്ജു വിനു അത് ചോദിക്കാനുള്ള എല്ലാ അർഹതയും ഉണ്ടായിരുന്നല്ലോ. അവരുടെ കരിയർ തന്നെ ആ വിവാഹത്തിൽ മാറുന്നുണ്ടല്ലോ',
'അധ്വാനിച്ചു ഇവൾ ജീവിക്കുന്നില്ല. അത് കൊണ്ട് ഇവൾക്ക് alimony ആവശ്യമാണ്'
'നഷ്ടപരിഹാരം ചോദിക്കുന്നത് തെറ്റാണെന്നൊന്നും പറയാൻ പറ്റില്ല. സാമന്ത, മഞ്ജു വാര്യർ എന്നിവർ നടിമാരാണ്.അവർക്കുള്ള സാമ്പത്തിക ഭദ്രത പുള്ളിക്കാരിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ 40 ലക്ഷമൊക്കെ ചോദിക്കുന്നത് ആവശ്യമാണോയെന്ന സംശയമേ ഉള്ളൂ', ഇങ്ങനെ പോകുന്നു കമന്റുകൾ.
കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം












Click it and Unblock the Notifications