ദിലീപിനും ചുറ്റും വിമർശനം, വെറുപ്പ്; എന്നിട്ടും മഞ്ജുവാര്യര്‍ എന്തിന് ആ സമയത്ത് പിന്തുണച്ചു; നടി പറഞ്ഞ മറുപടി
നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യർ തുടക്കം മുതല്‍ തന്നെ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. കേസിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യമായി പരസ്യമായി ആരോപിച്ച വ്യക്തി കൂടിയായിരുന്നു മഞ്ജു. കേസിലെ എട്ടാം പ്രതിയായ ദിലീപിന് അതിജീവിതയോടുള്ള ശത്രുതയുടെ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ പ്രോസിക്യൂഷന് സഹായകമായത് മഞ്ജു വാര്യറുടെ മൊഴിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
കേസിലെ പ്രധാന സാക്ഷിയാ മഞ്ജു വാര്യറുടെ മൊഴി പലപ്പോഴും കോടതി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദിലീപും സഹോദരൻ അനൂപും ഉൾപ്പെടെയുള്ളവർ ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന ശബ്ദരേഖകളുടെ ആധികാരികത ഉറപ്പാക്കാൻ മഞ്ജു വാര്യരെ വീണ്ടും വിസ്തരിച്ചു. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് പ്രതി ദിലീപ് നൽകിയ സത്യവാങ്മൂലം കോടതി തള്ളുകയും ചെയ്തിരുന്നു. താൻ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്നായിരുന്നു അതിജീവിത സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്.

സിനിമ രംഗത്ത് തന്നേയുള്ള മറ്റ് പലരും കളം മാറ്റിയപ്പോഴും തന്റെ മൊഴിലും അതിജീവിതയോടും ഒപ്പം മഞ്ജു വാര്യർ ഉറച്ച് നിന്നു. കേസില്‍ ദിലീപ് റിമാന്‍ഡിലായി പുറത്ത് വന്ന് ഏതാനും ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹം നായകനായ രാമലീല എന്ന ചിത്രം പുറത്ത് വന്നത്. ഏറെ വിമർശനങ്ങള്‍ക്കും ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കും ഇടയിലായിരുന്നു രാമലീല പുറത്ത് ഇറങ്ങിയതെങ്കിലും ചിത്രം വന്‍ വിജയമായി.
അതേസമയം തന്നെ ചിത്രത്തെ പിന്തുണച്ച് മഞ്ജു വാര്യർ രംഗത്ത് വന്നതും ഏറെ ശ്രദ്ധേയമായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതോടെ ചിലർ മഞ്ജു വാര്യർക്കെതിരേയും രംഗത്ത് എത്തി. എന്നാല്‍ ഇത്തരം വിമർശനങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി തന്നെ താരം നല്കി.
താന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്ന് എന്നായിരുന്നു നേരത്തെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മഞ്ജു വാര്യർ പറഞ്ഞത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമാ വ്യവസായത്തിന്റെ ആവശ്യമാണ്. താന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം. താന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത് നല്ല ഉദ്ദേശത്തോടെ ആണെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.
അതേസമയം, രാമലീലയ്ക്ക് എതിരായ നിലപാടുകൾ ദൗർഭാഗ്യകരം എന്നായിരുന്നു മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാമലീല' ബഹിഷ്കരിക്കണമെന്ന ആഹ്വാനം . തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി . പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണ്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം എന്നും അവർ അഭിപ്രായപ്പെട്ടു.
സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്.
ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. 'രാമലീല', ടോമിച്ചന് മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടു നടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതു കൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരു വരാത്തവരുടേയുമാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications