മഞ്ജു വാര്യറെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്: മീനാക്ഷിയുടെ ചിത്രത്തിന് നെഗറ്റീവ് കമന്റ്, തക്ക മറുപടി
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യ മാധവും. ഇരുവരുടേയും മാത്രമല്ല, മക്കളായ മീനാക്ഷിയോടും മഹാലക്ഷ്മിയോടും അതേ ഇഷ്ടം ആളുകള്‍ക്കുണ്ട്. ദിലീപ്-മഞ്ജുവാര്യർ ബന്ധത്തിലെ മകളാണ് മീനാക്ഷിയെങ്കിലും ഇരുവരുടേയും വിവാഹമോചന സമയത്ത് അച്ഛനോടൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം.
താരകുടുംബത്തിലെ ഒരോ വിശേഷവും അറിയാന്‍ ആരാധകർക്ക് വലിയ ആകാംക്ഷയാണുള്ളത്. പലർക്കും അറിയാനുള്ളത് മീനാക്ഷി എന്നായിരിക്കും സിനിമയില്‍ അരങ്ങേറ്റം കുറിക്കുക എന്നാണ് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നത്. ദിലീപിനോട് വരെ ആളുകള്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച മീനാക്ഷി തല്‍ക്കാലം കരിയർ ആ നിലയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

അഭിനയരംഗത്തേക്ക് കടന്ന് വന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകനിര തന്നെ മീനാക്ഷി ദിലീപിനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അത്ര സജീവം അല്ലെങ്കിലും തന്റെ പുതിയ ചിത്രങ്ങളും റീലുകളുമൊക്കെ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കാറുള്ളത്.
മീനാക്ഷി പങ്കുവെച്ച പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നവരാത്രി ആഘോഷത്തിനിടയിലെ ചിത്രങ്ങളാണ് മീനാക്ഷി ദിലീപ് പങ്കുവെച്ചിരിക്കുന്നത്. ഗോള്‍ഡന്‍ കളറിലുള്ള ഗൗണ്‍ അണിഞ്ഞുകൊണ്ട് ദിലീപിനും കാവ്യക്കും മഹാലക്ഷ്മിക്കുമൊപ്പം ഒരു പരിപാടിക്ക് എത്തിയ മീനാക്ഷിയുടെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പ്രണവ് സി സുഭാഷ് പകർത്തിയ രണ്ട് ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. പതിവ് പോലെ ചിത്രങ്ങള്‍ അതിവേഗത്തില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വളരെ മികച്ച കമന്റുകളാണ് ചിത്രത്തിന് ബഹഭൂരിപക്ഷം ആളുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോഴും ചിലർ നെഗറ്റീവ് കമന്റുകളുമായി വരുന്നുണ്ടെന്നതും വിസ്മരിക്കാനാകില്ല.
മഞ്ജു വാര്യറെപ്പോലെ തന്നെയുണ്ടെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഈ ലുക്കില്‍ കീർത്തി ഷെട്ടിയെ ഓർമ്മിപ്പിക്കുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഈ വേഷത്തില്‍ മീനാക്ഷിയെ കാണാന്‍ അതീവ സുന്ദരിയായിട്ടുണ്ടെന്നും എന്നാണ് സിനിമയില്‍ കാണാന്‍ കഴിയുകയെന്ന് ചോദിക്കുന്നുവരുണ്ട്. എന്നാല്‍ എന്തിനാണ് സിനിമയില്‍ വരുന്നത്, അവർ അവർക്ക് ഇഷ്ടമുള്ള കരിയർ തിരഞ്ഞെടുക്കട്ടേയെന്ന് മറുപടി നല്‍കുന്നവരേയും നമുക്ക് കാണാന്‍ സാധിക്കും.
മഞ്ജു ചേച്ചിയും ഇതുപോലത്തെ ഒരു വസ്ത്രം ധരിച്ചത് ഓർമ്മയുണ്ടെന്നായിരുന്നു നജ്മ ഷരീഫ് എന്ന വ്യക്തിയുടെ കമന്റ്. ന്യൂസ് പേപ്പറില്‍ ആ ചിത്രം കണ്ടിരുന്നു. ദുബായില്‍ വെച്ച് ഷാരൂഖ് ഖാനെ കണ്ടപ്പോഴോ മറ്റോ ആണെന്നാണ് ഓർമ്മ. എന്തായാലും ഈ വേഷത്തില്‍ മീനാക്ഷിയും അതീവ സുന്ദരിയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
മീനാക്ഷിയുടെ ചിത്രത്തിന് താഴെ അനൂപ് എന്നൊരു വ്യക്തി മഞ്ജു വാര്യറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റ് പങ്കുവെച്ചപ്പോള്‍ അതിന് തക്കതായ മറുപടിയുമായി എത്തിയവരുമുണ്ട്. എന്തിനാണ് ഇത്തരം നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇവിടെ ആരും മഞ്ജു വാര്യറുടെ പേര് പറഞ്ഞിട്ടില്ല. എന്നിട്ടും എന്തിനാണ് അവരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. എല്ലാവർക്കും പ്രായമാകും, അത് ഒരു തെറ്റോ കുറവോ അല്ലെന്നും ആളുകള്‍ ഓർമ്മിപ്പിക്കുന്നു.












Click it and Unblock the Notifications