ഇത് പതിവില്ല, ആരാധകന്റെ ആ ആഗ്രഹം സാധിച്ചുകൊടുത്ത് മഞ്ജു വാര്യർ: ആർമാദിക്കുമെന്ന് മറുപടി
മൈ ജിയുടെ പുതിയ ഷോറും ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസം വയനാട്ടില്‍ എത്തിയ മഞ്ജു വാര്യറുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. മഴ ആയിരുന്നിട്ടും ആയിരക്കണക്കിന് ആളുകളായിരുന്നു തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി കാത്തുനിന്നത്. മഴ ആയിട്ടും തന്നെ കാണാൻ നിന്ന ആളുകളോട് തന്റെ ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കുന്നതായി മഞ്ജു വാര്യറും പറഞ്ഞു.
'ഇന്ത്യ മുഴുവന്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍ വയനാട് എന്ന് കേള്‍ക്കുമ്പോള്‍ വലിയ ശക്തിയുടേയും അതിജീവനത്തിന്റേയും മുഖമാണ് നമ്മുടെയൊക്കെ മനസ്സിലുള്ളത്. നിങ്ങളുടെയൊക്കെ പ്രാർത്ഥനയും മനസ്സിന്റെ ശക്തിയുമാണ് അതിന്റെ പ്രധാന ഭാഗം. എനിക്ക് ഈ നാട്ടില്‍ വരാനും, നിങ്ങളെയൊക്കെ കാണാനും സ്നേഹം പങ്കിടാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവുമാണ് എന്നെ പോലുള്ളവരെ ഏറ്റവും സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നത്. ആ സ്നേഹവും പ്രാർത്ഥനയും എന്നും ഉണ്ടാകണം' - മഞ്ജു വാര്യർ പറഞ്ഞു.

വയനാട്ടില്‍ എത്തിയപ്പോഴുള്ള ലുക്കിലുള്ള ചിത്രം മഞ്ജു വാര്യർ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പതിവ് പോലെ ചിത്രങ്ങള്‍ക്ക് ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ആരാധകന്റെ കമന്റിന് പതിവില്‍ നിന്നും വ്യത്യസ്തമായി മഞ്ജു വാര്യർ മറുപടി നല്‍കുന്നതും കാണാന്‍ സാധിക്കും.
'നമ്മൾ മഞ്ചു ചേച്ചിയ്ക്ക് വേണ്ടി എത്രയോ പടം കണ്ട് നമ്മുടെ വിലപ്പെട്ട സമയങ്ങൾ കളയുന്നു ആ മഞ്ചുചേച്ചിയുടെ ഇത്തിരി സമയം നമുക്ക് ഒരു ഹായ് ലൂടെ തിരിച്ച് തരുമോ എന്ന് നോക്കാം ഗയ്സ്' എന്നായിരുന്നു ശ്യാം രാധാമാധവം എന്നയാള്‍ കമന്റിട്ടത്. ഇതിനാണ് മൂന്ന് ലവ് കമന്റിട്ടുകൊണ്ട് മഞ്ജു വാര്യർ പ്രതികരിച്ചത്.
'മഞ്ജു ചേച്ചി മറുപടി എൽദോനെ സിനിമയിലെടുത്ത ഫീൽ ആണ്. എനിക്ക് ഇപ്പോൾ ഇന്നുമുതൽ കുറച്ചു ദിവസത്തേക്ക് അർമാദിക്കാം. ഇത് ഞാൻ എഫ്ബി, ഇൻസ്റ്റാ സ്റ്റാറ്റസുകളായിട്ട് തകർക്കും. തിരക്കിട്ട ജീവിതത്തിലും ഇതുപോലൊരു മറുപടി എന്നെപ്പോലുള്ളവർക്ക് വളരെ ആശ്വാസമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു ചേച്ചി ഒരുപാട് സ്നേഹം സന്തോഷം' എന്നായിരുന്നു പിന്നാലെ ശ്യാം കുറിച്ചത്.
'എന്റെ ഉമ്മ ഇപ്പോഴും പറയും തീരുർ വന്നു കലോത്സവത്തിൽ കളിച്ച ഡാന്‍സിനെ കുറിച്ച്. കലാതിലകം.. ഉമ്മാക്ക് പെരുത്തിഷ്ടാ.., എന്റെ നാട്ടിൽ വന്നിട്ട് എനിക്കൊന്നു കാണാൻ പറ്റാതെപോയി, മഞ്ജു എന്നും ഇങ്ങനെ തന്നെ കാണാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ, ഒത്തിരി ഒത്തിരി ഇഷ്ടം സ്നേഹം, ഒത്തിരി നാളത്തെ ആഗ്രഹമാണ് ചേച്ചിയെ ഒന്ന് നേരിൽ കാണാനും പരിചയപ്പെടണം എന്നുമുള്ളത്, ആ ആഗ്രഹം മാത്രം സാധിച്ചില്ല' - എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.












Click it and Unblock the Notifications