മഞ്ജു വാര്യർക്ക് കിട്ടിയത് ഫഹദനെക്കാൾ കുറവ് പ്രതിഫലം; വേട്ടയ്യനിൽ രജനി വാങ്ങിയത് കണ്ണ് തള്ളിക്കും
രജനീകാന്ത് നായകനായെത്തുന്ന 'വേട്ടയ്യൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ടിജി ജ്ഞാനവേൽ ഒരുക്കുന്ന ചിത്രം ഒക്ടോബർ 10 നാണ് തീയറ്ററുകളിൽ എത്തുന്നത്. സൂര്യയെ നായകനാക്കി ഒരുക്കിയ ജയ് ഭീമിന് ശേഷം ജ്ഞാനവേൽ ഒരുക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.
സിനിമിയിൽ വളരെ സമർത്ഥമായ ക്രിമിനൽ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയ ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. ജയിലറിന് ശേഷം രജനി പോലീസ് വേഷത്തിൽ എത്തുന്നുവെന്നതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുന്ന മറ്റൊരു കാര്യം ചിത്രത്തിലെ താരനിരയാണ്. ബോളിവുഡിൽ നിന്നും മലയാളത്തിൽ നിന്നും അടക്കം വമ്പൻ താരങ്ങളാണ് സിനിമയിൽ അണിനിരിക്കുന്നത്

അമിത് ബാച്ചനും രജനിയും
സിനിമയിൽ സാക്ഷാൽ അമിതാബ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 33 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിച്ചെത്തുന്നത്. സിനിമയിൽ സത്യദേവ് എന്ന കഥാപാത്രത്തെയാണ് അമിതാബ് ബച്ചൻ അവതരിപ്പിക്കുന്നത്. എന്നാൽ കഥാപാത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
മഞ്ജു വാര്യരം ഫഹദ് ഫാസിലും
മലയാളത്തിൽ നിന്നും മഞ്ജു വാര്യർ, ഫഹദ് ഫാസിലും സിനിമയിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ബിഗ് ബോസ് താരം സാബു മോനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇവരെ കൂടാതെ റാണ ദഗുബാട്ടി, റിതിക സിംഗ്, ദുഷര വിജയൻ, റോഹിണി, റാവോ രമേശ്, രമേശ് തിലക്, കിഷോർ, രക്ഷൻ, അഭിരാമി എന്നിവരാണ് മറ്റ് പ്രധാന കഥാപത്രങ്ങൾ ചെയ്യുന്നത്. സിനിമയിൽ സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദറും എത്തുന്നുണ്ടത്രേ. കാമിയോ വേഷത്തിലാണ് അനിരുദ്ധ് എത്തുക.
തീ പാറുമോ?
2 മണിക്കൂർ 43 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനിയും മറ്റ് താരങ്ങളും തീ പാറിക്കുമോയെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ജയ് ഭീമിന്റെ സംവിധായകനിൽ നിന്നും മറ്റൊരു രജനി ഹിറ്റായിരിക്കുമോ ചിത്രം എന്നതാണ് ആരാധകരുടെ ആകാംക്ഷ. വേട്ടയ്യൻ പതിവ് രജനി ചിത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് നേരത്തേ അനിരുദ്ധ് രവിചന്ദർ വ്യക്തമാക്കിയത്. യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയ കഥയാണ്. പ്രേഷകർക്ക് വളരെ എളുപ്പത്തിൽ സിനിമ കണക്ടാവും എന്നായിരുന്നു അനിരുദ്ധ് പറഞ്ഞത്.
താരങ്ങളുടെ പ്രതിഫലം എത്രയെന്ന് അറിയണ്ടേ
വേട്ടയ്യനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രജനീകാന്ത് തന്നെയാണ്. 100 മുതൽ 120 കോടി വരെയാണത്രേ അദ്ദേഹത്തിന്റെ പ്രതിഫലം. അമിതാബ് ബച്ചനും ചിത്രത്തിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രതിഫലം താരതമ്യേന വളരെ കുറവാണ്. കാരണം മുഴുനീള കഥാപത്രമല്ല അദ്ദേഹം അവതരിപ്പിക്കുന്നത്. 7 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് വിവരം.
ഫഹദ് ഫാസിലിന്റെ പ്രതിഫലം 4 കോടിയാണത്രേ. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. 1 കോടി വരെയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്. എന്നാൽ വേട്ടയ്യനിൽ 85 ലക്ഷമാണ് മഞ്ജുവിന് പ്രതിഫലമായി ലഭിച്ചതെന്നാണ് വിവരം. റാണക്ക് 5 കോടിയും റിഷിക സിങ്ങിന് 25 ലക്ഷവുമാണ് പ്രതിഫലമായി ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.












Click it and Unblock the Notifications