Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർക്കെതിരെ നടിയുടെ നോട്ടീസ്; 5.75 കോടി നഷ്ടപരിഹാരം നൽകണം, കാരണം ഇതാ

തൃശൂർ: മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് നടി ശീതൾ തമ്പി. മഞ്ജു നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ഫൂട്ടേജിന്റെ' ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യത്തിന് സുരക്ഷയൊരുക്കിയില്ലെന്ന് കാണിച്ചാണ് ശീതൾ തമ്പിയുടെ നോട്ടീസ്. അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് നോട്ടീസിൽ പറയുന്നു. സിനിമയുടെ ഷൂട്ടിങിനിടെ ശീതളിന് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ താരത്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതി.

'ഫൂട്ടേജ്' സിനിമയിൽ മെഡിക്കൽ ഓഫീസറുടെ വേഷണമാണ് ശീതൾ അവതരിപ്പിച്ചത്. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇവിടെ വെച്ച് ഒരു ഫൈറ്റ് സീനിൽ ശീതൾ അഭിനയിച്ചിരുന്നു. ഇത് ചെയ്യാൻ മതിയായ സുരക്ഷ ഒരുക്കിയില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. ഒന്നിലേറെ തവണ ഈ സീൻ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമൂലം പരിക്കേറ്റു. ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും ആരോപണമുണ്ട്.

manjuseethalthampi-

പരിക്കേറ്റത്തിനെ തുടർന്ന് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. ആശുപത്രിയിൽ വലിയ തുക ചെലവായി. നിർമ്മാണ കമ്പനിയായ മൂവി ബക്കറ്റ് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ചികിത്സയ്ക്കായി നൽകിയത്. ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ അഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നൽകണമെന്നാണ് നോട്ടസിൽ പറയുന്നത്. വിഷയത്തിൽ നേരിട്ട് നിർമാതാക്കളെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് ശീതളിന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പ്രതികരിച്ചു. നടി സിനിമയുടെ പ്രമോഷൻ പരിപാടിക്കടക്കം പങ്കെടുത്തിരുന്നുവെന്നും വക്കീൽ വ്യക്തമാക്കി. മഞ്ജു വാര്യരെക്കൂടാതെ നടിയുടെ നിർമാണ കമ്പനിയായ മൂവി ബക്കറ്റിലെ പാർട്ണർ ബിനീഷ് ചന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്.അതേസമയം നടിയുടെ ആരോപണം തള്ളി നിർമ്മാണ കമ്പനി രംഗത്തത്തി. ഷൂട്ടിംഗിനിടെ അപകടം ഉണ്ടായപ്പോൾ മതിയായ ചികിത്സ നൽകിയിരുന്നുവെന്നും പരിക്കേറ്റ് വിശ്രമത്തിലായിരുന്നപ്പോഴും സഹായിച്ചിരുന്നുവെന്നും മൂവി ബക്കറ്റ് വ്യക്തമാക്കി.

ഇന്നാണ് ഫൂട്ടേജ് റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് "ഫൂട്ടേജ് ".അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു. ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈ സിനിമയിലേക്ക് തന്നെ എന്നെ ആകർഷിച്ചത് ഈ സിനിമയുടെ ജോണർ ആണെന്നായിരുന്നു മുൻപ് മഞ്ജു വാര്യർ പറഞ്ഞത്. 18 പ്ലസ് ഓഡിയൻസിനിനെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഒരു മിസ്റ്ററി ,ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണിതെന്നായിരുന്നു മഞ്ജു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+