'മഞ്ജു വാര്യർ രണ്ടും കൽപ്പിച്ചാണ്'..'മീനാക്ഷി ഒപ്പം വരുന്നതായിരിക്കും സന്തോഷമുള്ള ദിവസം'; കമന്റുകൾ
മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന തിരിച്ചുവരവ് ഒരുപക്ഷെ നടി മഞ്ജു വാര്യരുടേതായിരിക്കും. കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടെ 1998ലായിരുന്നു മഞ്ജു സിനിമ ജീവിതത്തിന് അപ്രതീക്ഷിതമായി സ്റ്റോപ്പിട്ടത്. നടൻ ദിലീപുമായുള്ള വിവാഹശേഷം 16 വർഷത്തോളമാണ് അവർ സിനിമയിൽ നിന്നും വിട്ടുനിന്നത്. പിന്നീട് ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ വമ്പൻ ഒരു തിരിച്ചുവരവും. അതിനുശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല മഞ്ജുവിന്.
16 വർഷം താൻ നഷ്ടപ്പെടുത്തിയ കരിയർ തിരിച്ചുപിടിക്കുകയായിരുന്നു മഞ്ജു. തുടരെ തുടരെ സിനിമകൾ, പരസ്യങ്ങൾ ,നൃത്ത പരിപാടികൾ അങ്ങനെ കൈനിറയെ അവസരങ്ങൾ. അതിനിടയിൽ തമിഴിലും കൈനിറയെ റോളുകൾ താരത്തിന് ലഭിച്ചു. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ നായികയായി അടക്കം മഞ്ജു വാര്യർ തിളങ്ങി.

തിരിച്ചുവരവിൽ മഞ്ജു പ്രേക്ഷകരെ ഞെട്ടിക്കുന്നത് തന്റെ ലുക്ക് കൊണ്ടുകൂടിയാണ്. 40 വയസായി മഞ്ജുവിന്. എന്നാൽ ഇപ്പോഴും 20 ന്റെ ചെറുപ്പമാണ് താരത്തിന് എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. മലയാള സിനിമയിൽ പ്രായം റിവേഴ്സ് ഗീയറിൽ പോകുന്ന നടൻ മമ്മൂട്ടിയാണ്. ലേഡി മമ്മൂട്ടിയാണ് മഞ്ജു എന്നാണ് പ്രേക്ഷകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ഓരോ വയസ് കൂടുന്തോറും മഞ്ജു കൂടുതൽ ചെറുപ്പമാകുകയാണ്.
കൃത്യമായ ജീവിതശൈലി തന്നെയായിരിക്കണം മഞ്ജുവിന്റെ ഈ ചെറുപ്പത്തിന്റെ ഗുട്ടൻസ്.
സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു പലപ്പോഴും തന്റെ വർക്കൗട്ട് വീഡിയോകൾ പ്രേക്ഷകരുമായി പങ്കിട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മഞ്ജു. വീഡിയോയിൽ ആരാധകർ ഒന്നടങ്കം മഞ്ജുവിന്റെ ലുക്കിനെ പ്രശംസിക്കുകയാണ്. ഇതൊക്കെ എങ്ങനെയാണ് സാധിക്കുന്നതെന്ന ചോദ്യമാണ് പലരും പങ്കിട്ടത്. ഞങ്ങൾ ചെറുപ്പക്കാർക്ക് ഇവിടെ ജീവിക്കണ്ടേയെന്നാണ് ചിലരുടെ പരാതി. ഫിറ്റ്നെസിന്റെ കാര്യത്തിൽ മഞ്ജു പൊളിയാണെന്നാണ് മറ്റ് ചില കമന്റുകൾ. ഈ പ്രായത്തിലും താരത്തിന്റെ ജോലൈൻ കൃത്യമായി കാണുന്നുണ്ടല്ലോയെന്നാണ് വേറെ ചിലർ ചൂണ്ടിക്കാട്ടുന്നത്.
മഞ്ജു വാര്യർ യഥാർത്ഥത്തിൽ ഒരു പ്രചോദനം തന്നെയാണെന്നാണ് മറ്റ് ചിലരുടെ കമന്റ്. അതിലൊന്ന് ഇങ്ങനെ-'ഒന്നും പറഞ്ഞിട്ട് കാര്യമില്ല മഞ്ജു.ഇപ്പൊ കുറേപ്പേർ വരും വയസ്സായില്ലേ എന്നൊക്കെ പറഞ്ഞു .ഒന്നും മൈൻഡ് ആക്കരുത് . മഞ്ജുവിനെ കാണുന്ന ഓരോ തവണയും എത്ര വലിയ പോസിറ്റീവ് എനർജി ആണ് എന്നെപ്പോലെ ഉള്ളവർക്ക് കിട്ടുന്നത് എന്നറിയോ.എന്നും ഇങ്ങനെ പോവണം .എല്ലാവർക്കും സന്തോഷവും പ്രചോദനവും ആയിട്ട്.സന്തോഷമായി ഇരിക്കണം.ഇപ്പോഴും ചിരിച്ച മുഖത്തോടെ,സ്നേഹം', കമന്റിൽ പറഞ്ഞ.
മഞ്ജുവിനോടുള്ള അകമഴിഞ്ഞ ആരാധന പങ്കുവെയ്ക്കുന്നവരുമുണ്ട്. മഞ്ജുവിനെ തന്റെ മുൻപിൽ വെച്ച് മോശമായി പറയുന്നത് പോലും തനിക്ക് വേദനയാണെന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്. ഒരു ചേച്ചിയെ പോലെ അമ്മയെ പോലെയോ ഒക്കയുള്ള സ്നേഹമാണ് തനിക്ക്. വളരെ ആഴത്തിലുള്ള മഞ്ജുവിനോടുള്ള സ്നേഹം. മകൾ താങ്കൾക്കൊപ്പം വന്ന് ചേരുന്ന ദിവസമാണ് തന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷവമുള്ള ദിവസമെന്നുമാണ് ആരാധിക കുറിച്ചത്. പതിവ് പോലെ തന്നെ കമന്റുകളോടൊന്നും മഞ്ജു പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications