'മീനാക്ഷിയെ മഞ്ജു വാര്യർ പിടിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ'; ശോഭന-നവ്യ-മഞ്ജു വീഡിയോയിലും ആരാധകർ കണ്ടത്
താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താത്പര്യം ഏറെയാണ്. അത്തരത്തിൽ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിച്ച താരപുത്രിയാണ് ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി. മഞ്ജുവിനേയും ദിലീപിനേയും പോലെ തന്നെ ആരാധകർ മീനാക്ഷിക്കും ഉണ്ട്.
ആദ്യമൊന്നും മാധ്യമങ്ങൾക്ക് മുൻപിൽ മുഖം തരാൻ തയ്യാറാകാതിരുന്ന മീനാക്ഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തി.

മീനാക്ഷിയുടെ ചിത്രങ്ങൾ കാണുമ്പോഴെല്ലാം മഞ്ജുവിന്റെ കുറിച്ചുള്ള കമന്റുകൾ ആരാധകർ പങ്കുവെയ്ക്കാറുണ്ട്. മഞ്ജുവും ദിലീപും വേർപിരിഞ്ഞതിന് പിന്നാലെ ദിലീപിനൊപ്പമായിരുന്നു മീനാക്ഷി പോയത്. ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ മകൾ അച്ഛനൊപ്പം സന്തോഷമായിരിക്കുമെന്ന് തനിക്ക് അറിയാമെന്നായിരുന്നു മുൻപ് മഞ്ജു പറഞ്ഞത്.
എന്നാൽ അമ്മയ്ക്കൊപ്പം മകൾ പോകാത്തതിൽ ഇപ്പോഴും മഞ്ജുവിന് പഴി കേൾക്കാറുണ്ട്. സിനിമയ്ക്ക് വേണ്ടി മകളെ മഞ്ജു ഉപേക്ഷിച്ചെന്നൊക്കെയാണ് ആക്ഷേപങ്ങൾ. അതേസമയം അമ്മയും മകളും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മഞ്ജുവും മീനാക്ഷിയും ഒന്നിച്ചെത്തുന്ന ദിവസമായിരിക്കും തങ്ങളെ സംബന്ധിച്ച് ഏറെ സന്തോഷകരമായ ദിവസം എന്ന് നടിയുടെ ചിത്രത്തിന് താഴെ ആരാധകർ പലപ്പോഴും കുറിക്കാറുണ്ട്.
വലുതായപ്പോൾ അമ്മയും മകളും ഒന്നിച്ചില്ലെങ്കിലും ചെറുപ്പത്തിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോളും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടി ശോഭനയുടെ ഫാൻസ് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയിൽ മഞ്ജുവും നവ്യയും മഹാലക്ഷ്മിയുമുണ്ട്. ശോഭനയോട് സംസാരിക്കുകയാണ് നവ്യയും മഞ്ജുവും. ഇതിനിടയിൽ മഞ്ജു മകളെ ചേർത്ത് നിർത്തിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. വീഡിയോയിൽ മൂന്ന് നടിമാരും ഉണ്ടെങ്കിലും മഹാലക്ഷ്മിയെ മഞ്ജു പിടിച്ചിരിക്കുന്നതിലാണ് തന്റെ കണ്ണ് ഉടക്കിയതെന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്. മഞ്ജുവും മഹാലക്ഷ്മിയും സൂപ്പറാണെന്നും ആരാധകർ കുറിച്ചു.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റ െകോൺവൊക്കേഷൻ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മകളുടെ ബിരുദദാനചടങ്ങിലും മഞ്ജുവിനെ കാണാത്തതിൽ ആരാധകർ വിഷമം പങ്കിട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ചൊന്നും മഞ്ജുവോ ദിലീപോ മീനാക്ഷിയോ പ്രതികരിച്ചിട്ടില്ല.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications