മഞ്ജു വാര്യർ ഇന്‍ക്രെഡിബിള്‍, പക്ഷെ ശോഭന: എന്തുകൊണ്ട് വ്യത്യസ്തയാകുന്നുവെന്ന് മാധവ് സുരേഷ് പറയുന്നു
തന്റെ പ്രിയപ്പെട്ട മകളെ വളരെ ചെറിയ പ്രായത്തില്‍ തന്നെ നഷ്ടമായതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വാഹനാപകടത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകളായ ലക്ഷ്മി മരണപ്പെട്ടത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ് സുരേഷും ഈ വിയോഗത്തെക്കുറിച്ച് ഓർക്കുകകയാണ്.
ചേച്ചിക്ക് അന്ന് രണ്ട് വയസ്സ് തികഞ്ഞിട്ടില്ല, ഒന്നര വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നു. അപകട സമയത്ത് കാറില്‍ അച്ഛന്റെ സഹോദരന്മാരില്‍ ഒരാളുണ്ടായിരുന്നു. അമ്മയും ഉണ്ടായിരുന്നു. ഈ അപകടത്തില്‍ അമ്മക്കും വലിയ പരിക്ക് പറ്റിയിരുന്നു. വളരെ ക്രിട്ടിക്കലായ സാഹചര്യമായിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ടുകള്‍ അമ്മ അനുഭവിക്കുന്നുണ്ട്. മുട്ടിനാണ് പ്രശ്നം.

മാതാപിതാക്കള്‍ക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനോടൊപ്പം തന്നെ അമ്മക്ക് ശാരീരികമായ ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടുണ്ട്. കൊല്ലത്തെ അച്ഛന്റെ വീടിന് അടുത്ത് വെച്ചായിരുന്നു അപകടം. നടന്ന കാര്യമാണ്, നമ്മള്‍ അത് മറക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. അന്ന് ഞാനൊന്നും ഇല്ല. എങ്കിലും അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് എന്തുമാത്രം വിഷം ഉണ്ടാകുന്നു. അപ്പോള്‍ അച്ഛന്റേയും അമ്മയുടേയും കാര്യമോയെന്നും മാധവ് സുരേഷ് ചോദിക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
അച്ഛന്റെ ഏത് കഥാപാത്രം ചെയ്യാനാണ് ആഗ്രഹം എന്ന ഒരു ചോദ്യം ഞാന്‍ ഒരിക്കല്‍ നേരിട്ടിരുന്നു. ലേലം, വാഴുന്നോർ എന്നീ സിനിമകളിലെ വേഷം ചെയ്യാനാണ് എനിക്ക് ഇഷ്ടം. ചാക്കോച്ചിയും കുട്ടപ്പായിയും ഓള്‍റൌണ്ടർ പാക്കേജാണ്. ആക്ഷന് ആക്ഷനും ഇമോഷന് ഇമോഷനും കോമഡിക്ക് കോമഡിയുമൊക്കെയുണ്ട്. റൊമാന്‍സിന് റൊമാന്‍സും. അതായത് എല്ലാം അതിലുണ്ട്.
എന്റെ ഈ ഒരു പ്രായത്തില്‍ എനിക്ക് ആ വേഷം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ എന്റെ ഒരു 35 വയസ്സിലൊക്കെ ആരെങ്കിലും അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ അവരുടെ കാസ്റ്റിങ് കോളിനായി ഞാന്‍ വെയിറ്റ് ചെയ്ത് ഇരിക്കുകയാണെന്നും മാധവ് സുരേഷ് പറയുന്നു.
ലോക സിനിമയില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി എന്ന് പറയുന്നത് ശോഭന മാം ആണ്. ശോഭന മാമിനെ പോലുള്ള ഒരു പെർഫോമറെ ഞാന്‍ മലയാള സിനിമയില്‍ വേറെ കണ്ടിട്ടില്ല. കെ പി എ സി ലളിത, കവിയൂർ പൊന്നമ്മ, മുത്തശ്ശി ആറന്മുള പൊന്നമ്മ എന്നിവരെയെക്കൊ വിലകുറച്ച് കാണുകയല്ല. എന്നാല്‍ പല ഡൈനാമിക്കിലും പല രീതിയിലും ക്യാരക്ടറുകള്‍ എഫേർട്ട്ലെസ് ആയി ഇത്രയധികം പുള്‍ ഓഫ് ചെയ്ത മറ്റൊരു താരത്തെ എനിക്ക് ആലോചിക്കാന്‍ വയ്യ.
മഞ്ജു വാര്യറെ കുറിച്ച് പറയുകയാണെങ്കില്‍ അവർ ഇന്‍ക്രെഡിബിള്‍ ആക്ടറസ് ആണ്. എന്നാല്‍ ശോഭന മാം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അച്ഛന്റെ പല സിനിമയിലും നായികയായി ശോഭന മാം വന്നിട്ടുണ്ട്. അത് ആലോചിക്കുമ്പോള്‍ എന്നെ സംബന്ധിച്ച് വളരെ അധികം സന്തോഷമുള്ള കാര്യമാണെന്നും മാധവ് സുരേഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications