'മഞ്ജു, അതിന് ഒരു ഭാഗ്യം വേണം, അത് കാവ്യ അടിച്ചെടുത്തു'; മഞ്ജു വാര്യരുടെ വീഡിയോക്ക് വിമർശനം
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തിരിച്ചുവരിൽ ഇത്രയേറെ സ്വീകാര്യത ലഭിച്ച മറ്റൊരു നടിയുണ്ടോ എന്നത് സംശയമാണ്. 14 വർഷത്തിന് ശേഷം തിരിച്ചെത്തിയ മഞ്ജു വാര്യർ മലയാളത്തിലും തമിഴിലും തിരക്കുള്ള താരമാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ മഞ്ജു വാര്യരുടെ വൈറൽ ആയ ഒരു വീഡിയോയും ആ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളുമാണ് ചർച്ചയാവുന്നത്.
മഞ്ജു വാര്യരുടെ വീഡിയോയ്ക്ക് താഴെ മകളെക്കുറിച്ച് കമന്റുകൾ വരാറുണ്ട്. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മകൾ ദിലീപിനൊപ്പമാണ് പോയത്. മകൾ പറഞ്ഞതുകൊണ്ടാണ് ദിലീപ് വീണ്ടും ഒരു വിവാഹത്തിന് തയ്യാറായതും. കാവ്യ മാധവനാണ് ദിലീപിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ദിലീപിന്റെ മകൾ മീനാക്ഷിയും കാവ്യയും തമ്മിൽ നല്ല സ്‌നേഹത്തിലുമാണ്.

കാവ്യയ്‌ക്കൊപ്പം നിരവധി പരിപാടികളിൽ മീനാക്ഷി എത്തിയിട്ടുണ്ട്. അത് പോലെ കാവ്യയുടെ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയുടെ പിറന്നാളിന് കാവ്യയുടെ ആശംസയും ചർച്ചയായിരുന്നു. ഇപ്പോൾ മഞ്ജു വാര്യർ കുഞ്ചാക്കോ ബോബന്റെ മകനെ കൊഞ്ചിക്കുന്ന വീഡിയോയാണ് വൈറൽ ആയത്. ഇതിന് താഴെ മീനാക്ഷിയെക്കുറിച്ചുള്ള കമന്റുകളുണ്ട്....
സ്വന്തം മോളെ വലിച്ചെറിഞ്ഞിട്ട് കോണാത്തിലേ ഷോ, സ്വന്തം മോളെ സ്നേഹിക്കാനോ ഒന്ന് പോയി കാണാനോ അതിന് സമയം കണ്ടെത്താനോ തോന്നുന്നില്ലല്ലോ, സ്വന്തം മോളെ ഇതുപോലെ താലോലിക്കാൻ അതിനു ഭാഗ്യം വേണം. അത് കാവ്യാ അടിച്ചെടുത്തു, സ്വന്തം മോളെ നോക്കാത്തവൾ ആണ് , സ്വന്തം കുട്ടിയെ കണ്ടിരിന്നോ ഇപ്പോൾ അടുത്ത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ
അതേ സമയം മീനാക്ഷിയുടെ ജന്മദിനത്തിൽ കാവ്യ മാധവൻ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് മീനാക്ഷിക്ക് ആശംസ അറിയിച്ചപ്പോൾ അഭിനന്ദിച്ചും വിമർശിച്ചു കമന്റുകൾ ഉണ്ടായിരുന്നു 10 അമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ലെന്നായിരുന്നു ചിലർ പറഞ്ഞത്. എന്നാൽ സ്വന്തം മകളെ പോലെ മീനാക്ഷിയെ കാണുന്ന കാവ്യയ്ക്ക് വലിയ മനസ്സാണെന്ന് ചിലർ പറഞ്ഞത്.
മഞ്ജുവിനെ കുറ്റപ്പെടുത്തിയും കമന്റുകൾ ഉണ്ടായിരുന്നു. മകളുടെ പിറന്നാൾ ദിവസം പോലും ആശംസിക്കാൻ മഞ്ജു മനസ്സ് കാണിച്ചില്ലെന്നായിരുന്നു വിമർശനം. എന്തൊക്കെയാണെങ്കിലും സ്വന്തം മകളുടെ പിറന്നാൾ ആശംസിക്കാൻ മഞ്ജു എന്തുകൊണ്ടാണ് മനസ്സ് കാണിക്കാത്തതെന്നും ചിലർ ചോദിക്കുന്നു. 2016 ൽ ആണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. 2015 നാണ് ദിലീപും മഞ്ജുവും ഔദ്യോഗികമായി പിരിഞ്ഞത്.
പ്രണയത്തിനൊടുവിലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹിതരായത് തങ്ങളുടെ ഇഷ്ട താരങ്ങൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ
ആരാധകർക്കും സന്തോഷമായി 2000 ൽ ഇവർക്ക് മീനാക്ഷി ജനിച്ചു. 2012 ഓടെയാണ് ദിലീപും മഞ്ജുവും വിവാഹ മോചിതരാവാൻ പോകുന്നുവെന്ന തരത്തിൽ സംസാരം വന്നത്. എന്നാൽ അന്ന് താരങ്ങൾ ഇതിനോട് പ്രതികരിച്ചില്ല. 2014 ൽ ഇരുവരും മ്യൂചൽ ഡിവോഴ്സിന് അപേക്ഷ നൽകി.
2015 ജനവരി 31 ന് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞു. മീനാക്ഷി ദിലീപിനൊപ്പം പോയി. അടുത്തിടെയാണ് മീനാക്ഷി എം ബി ബി എസ് പൂർത്തിയാക്കിയത്. മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾ പോലും മീനാക്ഷി പങ്കുവെയ്ക്കാറില്ല, മഞ്ജുവും അങ്ങനെ തന്നെയാണ്.
എന്നാൽ കാവ്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി കാവ്യയോട് ഇത്ര അടുപ്പം കാണിക്കുമ്പോൾ എന്തുകൊണ്ടാണ് മഞ്ജുവിൽ നിന്ന് ഇത്ര അകന്നുനിൽക്കുന്നത് എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്. മകൾക്ക് വേണ്ടി സിനിമ പോലെ ഉപേക്ഷച്ചത് അല്ലേ മഞ്ജു എന്നും ചോദിക്കുന്നു.












Click it and Unblock the Notifications