മഞ്ജു വാര്യർ നമ്മള്‍ പ്രതീക്ഷിച്ച ആളല്ല: അന്ന് പത്രത്തിന്റെ സെറ്റില്‍ നടന്നത്, അഭിരാമി പറയുന്നു
റെക്കോർഡ് വിജയമായ ജയിലറിന് പിന്നാലെ രജനീകാന്ത് നായകനാകുന്ന മറ്റൊരു ചിത്രം കൂടെ റിലീസിന് തയ്യാറെടുക്കുകയാണ്. രജനീകാന്തിനും അമിതാബ് ബച്ചനും പുറമെ ചിത്രത്തില്‍ മഞ്ജു വാര്യർ, ഫഹദ് ഫാസില്‍, സാബുമോന്‍, അഭിരാമി തുടങ്ങിയ ഒട്ടനവധി മലയാള താരങ്ങളും അഭിനയിക്കുന്നു.
ജയ് ഭീം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടി ജെ ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേട്ടയ്യാന്‍. ചിത്രത്തിലെ മനസ്സിലായോ എന്ന ഗാനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ ഒക്ടോബർ 10 ലെ ചിത്രത്തിലെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. ജയിലറിന്റെ റെക്കോർഡ് വേട്ടയ്യാന്‍ തകർക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മഞ്ജു വാര്യറും അഭിരാമിയും അടക്കമുള്ള താരങ്ങള്‍ നല്‍കിയ അഭിമുഖങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു.

ചിത്രത്തിലേക്ക് അവസരമുണ്ടെന്ന് പറഞ്ഞ് തന്നെ സമീപിക്കുന്നത് ലൈക്ക പ്രൊഡക്ഷനാണെന്നാണ് ഒരു അഭിമുഖത്തില്‍ അഭിരാമി പറയുന്നത്. ഇങ്ങനെയൊരു ചിത്രത്തില്‍ അഭിനയിക്കാമോ എന്ന് അവർ ചോദിച്ചപ്പോള്‍ ഞാന്‍ എന്ത് പറയനാണ്. ഈ റോളിലേക്ക് ഞാന്‍ മതിയെന്ന് പറഞ്ഞ രജനി സർ ആണെന്ന് അറിയുന്ന് പിന്നീടാണ്. അതില്‍ പരം മറ്റെന്ത് അവാർഡാണ് തനിക്ക് വേണ്ടത്. അത് എന്നെ സംബന്ധിച്ച് അത്രയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്നും അഭിരാമി പറയുന്നു.
ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ സർ ഒഴികേയുള്ള മറ്റെല്ലാവരുമായി തനിക്കോ സീനുണ്ട്. രജനി കാന്തുമായുള്ള ആദ്യ സീന്‍ തന്നെ ഓക്കെയായിരുന്നു. ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ ചുറ്റും കൂടി നിന്നവർ എല്ലാവരും കൈയ്യടിച്ച് നന്നായി എന്ന് പറഞ്ഞതും സന്തോഷമുള്ള കാര്യമാണ്. അത് നോക്കി നില്‍ക്കുകയായിരുന്നു രജനി സർ തന്ന ഒരു ലുക്കുണ്ട്. അത് ജീവിതത്തില്‍ ഞാന്‍ മറക്കില്ല.
വേട്ടയ്യാനില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെ രജനി സാറിനോട് ഒരുപാട് സംസാരിക്കാനും അടുത്തിടപഴകാനും സാധിച്ചു. അഭിനയം കഴിഞ്ഞാല്‍ ഉടന്‍ കാരവാനിലേക്ക് പോകുന്ന വ്യക്തിയല്ല അദ്ദേഹം. താനൊരു സൂപ്പർ താരമാണ് എന്ന ഭാവമൊന്നും ഇല്ലാതെ നമുക്കൊപ്പം ഇരിക്കും. നമ്മള്‍ പറയുന്ന തമാശകളൊക്കെ അദ്ദേഹം നല്ല രീതിയില്‍ ആസ്വദിക്കുമെന്നും അഭിരാമി പറയുന്നു.
മഞ്ജു വാര്യർ എന്ന് പറയുന്ന നടി തന്നേ പോലുള്ളവർക്ക് വലിയ പ്രചോദനമാണെന്നും അഭിരാമി വ്യക്തമാക്കി. എനിക്ക് മഞ്ജു ചേച്ചിയാണ്. ഞാന്‍ ഈ അഭിനയ ലോകത്തേക്ക് വരുമ്പോള്‍ തന്നെ അവർ വലിയ സ്റ്റാറാണ്. പത്രം എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മഞ്ജു ചേച്ചി നായികയായ ചിത്രത്തിലെ സെക്കന്‍ഡ് ഹീറോയായിരുന്നു ഞാന്‍.
പത്രത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. എന്താണ് ക്യാമറ, ലെറ്റിങ്ങ് എങ്ങനെയാണ്, എവിടെ നില്‍ക്കണം എന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെ നില്‍ക്കുന്ന എനിക്ക് എല്ലാം വളരെ സമാധാനത്തോടെ പറഞ്ഞ് തന്നത് മഞ്ജു ചേച്ചിയാണ്. വളരെ നല്ല രീതിയിലാണ് അവർ എന്നോട് പെരുമാറിയത്. അതായത് അവരുടെ സ്വഭാവം അത്ര നല്ലതാണ്.
മഞ്ജു വാര്യർ സെറ്റിലേക്ക് വരുമ്പോള്‍ തന്നെ ഒരു പ്രത്യേക സന്തോഷമാണ്. ഏത് സിനിമയുടെ സെറ്റായാലും അവർക്ക് അറിയാത്ത ഒരാളും ഉണ്ടായിരിക്കില്ല. ലൈറ്റ് ബോയി മുതല്‍ ചായ കൊണ്ടു വരുന്ന ആളാണെങ്കിലും എല്ലാവരുടേയും പേര് അറിയാമായിരിക്കും. എല്ലാവരോടും പേരെടുത്ത, ചേട്ടാ എന്ന് വിളിച്ചാണ് സംസാരിക്കുന്നത്. ആരോടും യാതൊരു വിവേചനവും കാണിക്കില്ലെന്നും അഭിരാമി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications