കാവ്യ മാധവൻ വീണു, കുലുങ്ങാതെ മഞ്ജു വാര്യർ, ഒന്നാം സ്ഥാനത്ത് തന്നെ; മാറ്റങ്ങൾ ഇങ്ങനെ
കൊച്ചി: മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളൂ, മഞ്ജു വാര്യർ. 18ാം വയസിൽ സല്ലാപം എന്ന സിനിമയിലൂടെയാണ് മഞ്ജു തന്റെ സിനിമ കരിയർ തുടങ്ങുന്നത്. ദിലീപിന്റെ നായികയായി അരങ്ങേറി, 20 വയസിനുള്ളിൽ ഏകദേശം 20 ഓളം സിനിമകളിലാണ് നായികയായി മഞ്ജു തിളങ്ങിയത്. ആ മൂന്ന് വർഷം കൊണ്ട് തന്നെ മലയാളി ആരാധകരുടെ മനസിൽ താരം തൻറെ സ്ഥാനം ഉറപ്പിച്ചിരുന്നു.
ദിലീപുമായുള്ള വിവാഹത്തോടെ സിനിമ വിട്ട മഞ്ജു പിന്നീട് 16 വർഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്. നടനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ രണ്ടാം വരവ്. മടങ്ങിവരവിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചു.

തിരിച്ചുവരവിലും ആരും കൊതിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ തന്നെയായിരുന്നു മഞ്ജുവിന് ലഭിച്ചത്. അതിൽ മഞ്ജുവിന്റെ കൈയ്യൊപ്പും കൂടി പതിഞ്ഞപ്പോൾ സൂപ്പർ സ്റ്റാറുകളുടെ നിരയിലേക്ക് ലേഡി സൂപ്പർ സ്റ്റാറായി മഞ്ജു ഉയർന്നു. രണ്ടാം വരവിൽ രൂപത്തിൽ മാത്രമല്ല ഭാവത്തിലും വ്യത്യസ്തത നിറച്ചാണ് മഞ്ജു എത്തിയത്. അതുകൊണ്ട് കൂടിയാകാം മലയാളത്തിൽ ഏതൊക്കെ നടിമാർ വന്ന് പോയിട്ടും മഞ്ജുവിന്റെ സ്വീകാര്യതയ്ക്കും ജനപ്രീതിക്കും യാതൊരു ഇളക്കവും തട്ടാത്തത്.
ഇപ്പോഴിതാ മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള അഞ്ച് നടിമാരുടെ ലിസ്റ്റിലും ഒന്നാം സ്ഥാനം ആവർത്തിക്കുകയാണ് മഞ്ജു. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടികയിലാണ് മഞ്ജു തന്റെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. ജനവരിയിലെ വിവരങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. 2023 ലും മഞ്ജു തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.
എന്നാൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കല്ല്യാണി പ്രിയദർശനായിരുന്നു നേരത്തേ രണ്ടാം സ്ഥാനത്ത്, ഇപ്പോൾ കല്ല്യാണി നാലാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയുമാണ് ഇടംപിടിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് നടി ശോഭനയും. ശോഭന നേരത്തേ നാലാം സ്ഥാനത്തായിരുന്നു. തിരിച്ചടി നേരിട്ടത് കാവ്യ മാധവനാണ്. നേരത്തേ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന കാവ്യ പട്ടികയിൽ നിന്നും പുറത്തായി. യുവ നടി നിഖില വിമൽ ആണ് ഇപ്പോൾ അഞ്ചാം സ്ഥാനം കൈയ്യടിക്കിയിരിക്കുന്നത്.


Click it and Unblock the Notifications