'മഞ്ജു വാര്യർക്കും കാവ്യാ മാധവനും സാധിച്ചു, മറ്റു നടിമാര്‍ക്ക് സാധിക്കാത്തതിന് കാരണം';ജീജാ സുരേന്ദ്രൻ
താരസംഘടനയായ അമ്മയിൽ ചിലർ പറയുന്നത് പോലുള്ള പ്രശ്നങ്ങളൊന്നുമില്ലെന്ന് നടി ജീജ സുരേന്ദ്രൻ. ചില യുട്യൂബർമാർ പറഞ്ഞ് നടക്കുന്നത് പോലെയല്ല കാര്യങ്ങൾ. അതൊക്കെ വിവരക്കേടെന്ന് പറഞ്ഞ് ഞങ്ങൾ തള്ളുകയാണ് പതിവ്. അടുത്തിടെ കുടുംബസംഗമം നടത്തിയപ്പോഴൊക്കെ നമ്മൾ വളരെ അധികം ആഘോഷിച്ചു. അവിടുത്തെ സന്തോഷമൊന്നും ആർക്കും മനസിലാകില്ല', താരം പറഞ്ഞു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മഞ്ജു വാര്യർ, കാവ്യ മാധവൻ എന്നിവരെ പോലെ ഇന്നത്തെ നടിമാരെയൊന്നും എന്തുകൊണ്ടാണ് കൂടുതൽ കാലം സിനിമയിൽ കാണാത്തതെന്ന ചോദ്യത്തിനും ജീജ മറുപടി നൽകി. താരത്തിന്റെ വാക്കുകളിലേക്ക്
'മഞ്ജു വാര്യർ ഇപ്പോൾ സിനിമയിൽ സജീവമാണ്. കാവ്യ മാധവൻ കല്ല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. നവ്യ നായർ ഡാൻസ് സ്കൂളും തിരക്കുമൊക്കെയായി ജീവിക്കുന്നു. ഓരോരുത്തരും അവരുടെ സെലിബ്രിറ്റി സ്റ്റാറ്ററ്റസ് മാർക്കറ്റ് ചെയ്ത് ജീവിക്കുന്നുണ്ട്. നടിമാരെ സംബന്ധിച്ച് അവർക്ക് അമ്മ എന്നൊരു ലൈഫ് സ്റ്റേജ് ഉണ്ട്. 10 വർഷത്തോളം ഇവർ മക്കൾ വളരാൻ കാത്തിരിക്കും. ഷൂട്ടിങ്ങിനിടയിലൊന്നും അവരെ കൊണ്ടുനടക്കാൻ സാധിക്കില്ല. ഇവരുടെ വിദ്യാഭ്യാസ കാര്യങ്ങളൊക്കെ നോക്കണ്ടേ, ഒരു അമ്മ കെയർ ചെയ്യേണ്ട ഒരു സമയം ഉണ്ട്, അതൊക്കെ അവർ ചെയ്യേണ്ടതല്ല. ഇപ്പോഴത്തെ നടിമാരിൽ പലരും മുൻപുള്ള നടിമാരെ പോലെ ഏറെ നാൾ നിൽക്കാതിരിക്കുന്നത് ഒരുപക്ഷെ അവരുടെ വിവാഹം കഴിഞ്ഞുകാണും. അതല്ലെങ്കിൽ അവരുടെ ഭർത്താവിന് നല്ല സ്റ്റാറ്റസ് ഉണ്ടായിരിക്കും. ഭർത്താവിന് ഭാര്യയെ പിരിഞ്ഞിരിക്കാൻ പ്രശ്നമുണ്ടാകും, അപ്പോൾ നീ അഭിനയിക്കേണ്ടെന്ന് പറയും. അതൊക്കെ കൊണ്ടായിരിക്കും.

നമ്മളൊക്കെ അമ്മ വേഷത്തിൽ എത്തിക്കഴിഞ്ഞു, ഇനി പുതിയ പിള്ളേര് വരട്ടെ, നമ്മൾ മുത്തശ്ശിമാരുടെ റോളിലാണ്. ഇപ്പോൾ പുതിയ കുറെ ആളുകൾ വരുന്നുണ്ട്. പിള്ളേരൊക്കെ വരണം, ഇപ്പോൾ യുട്യൂബിൽ വീഡിയോ ചെയ്യുന്ന പിള്ളേരില്ലേ അവരൊക്കെ അവരുടെ കൊതി തീർക്കണ്ടേ, വരട്ടെ, വരണം, ചെറിയ ബജറ്റിൽ സിനിമ എടുത്ത് അതൊക്കെ ഒടിടിയിലൊക്കെ പോയി അതൊക്കെ ഹിറ്റാകണം. എല്ലാവരും മോഹൻലാലും മമ്മൂട്ടിയും ആകണം, കോടികൾ വാങ്ങണം എന്നല്ല, എല്ലാ ആർട്ടിസ്റ്റുകളും വരണം, വളരണം', ജീജ പറഞ്ഞു.
അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് മമ്മൂട്ടിയും മോഹൻലാലും മാറി നിന്ന് പൃഥ്വിരാജ് വന്നാൽ അംഗീകരിക്കുമോയെന്ന ചോദ്യത്തിന് അവർ മാറി നിൽക്കുമെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു ജീജ സുരേന്ദ്രന്റെ ചോദ്യം. 'മമ്മൂട്ടിയും മോഹൻലാലുമൊക്കെയാണ് അമ്മയെ കൊണ്ടുനടക്കുന്നത്. അടുത്തിടെ ഒരു കുടുംബയോഗം ഉണ്ടായിരുന്നു. എന്ത് സന്തോഷത്തോടെയാണ് അത് നടന്നത്. ചില യുട്യൂബേഴ്സ് പറയുന്നതൊന്നും അവിടെ നടന്നിട്ടില്ല. നമ്മൾ ഇതൊന്നും ഗൗനിക്കാറുമില്ല.
ടോപ് ലെവിലിൽ ഉള്ള ആര് വന്നാലും അമ്മയെ നന്നായി നയിക്കാൻ പറ്റും. മാസം നൽകുന്ന അയ്യായിരം രൂപ കൈനീട്ടം മുടങ്ങാതിരിക്കണം, ഒരു വർഷത്തിൽ ഒരു ലക്ഷം രൂപയുടെ മെഡിസിൻ ഇപ്പോൾ അമ്മ കൊടുക്കുന്നുണ്ട്, അതും മുടങ്ങരുത്, അപ്പോൾ ഈ 5000 രൂപയിൽ നിന്നും ആളുകൾക്ക് മരുന്നിന് ചിലവാക്കേണ്ടി വരില്ല. ഒരാൾക്കും അമ്മയെ തകർക്കാൻ പറ്റില്ല.
സിനിമയിലെ രണ്ടാംനിര താരങ്ങൾക്ക് പൈസക്ക് ബുദ്ധിമുട്ടുണ്ട്. സീരിയലൊക്കെ കിട്ടുന്നത് കൊണ്ടാണ് നന്നായി പോകുന്നത്. സിനിമയിൽ അമ്മ വേഷങ്ങൾ ഇല്ലാലോ ഇപ്പോൾ. നമ്മളൊക്കെ നമ്മുടെ സ്റ്റാറ്റസ് മാനേജ് ചെയ്ത് കൊണ്ടുപോകുകയാണ്. ഭഗവാനെ മൂർത്തിയിൽ വെച്ചാണ് ഞാൻ ജീവിച്ച് പോകുന്നത്. പ്രാർത്ഥനയോടെയാണ് കഴിയുന്നത്. എന്റെ ഭഗവാൻ എന്നെ പോറ്റും എന്ന വിശ്വാസത്തിലാണ് ജീവിക്കുന്നത്', ജീജ പറഞ്ഞു.












Click it and Unblock the Notifications