'മഞ്ജു വാര്യരെ പോലയല്ല ഉർവശി, മകളെ വലിച്ചെറിഞ്ഞില്ല',അപ്പോൾ ദിലീപ് ചെയ്തതോ';തർക്കം,മറുപടി
കൊച്ചി: മകളുടെ സിനിമ അരങ്ങേറ്റവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ മുൻ ഭാര്യ ഉർവശിയെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സിനിമയിൽ അഭിനയിക്കും മുൻപ് അവളുടെ അമ്മയുടെ അനുഗ്രഹം തേടാനാണ് താൻ ആവശ്യപ്പെട്ടതെന്നും ദക്ഷിണേന്ത്യയിലെ മികച്ച നടിയാണ് അവർ എന്നും മനോജ് പറഞ്ഞു. ഉർവശി അനുവദിച്ചില്ലായിരുന്നുവെങ്കിൽ മകളെ സിനിമയിൽ അഭിനയിക്കാൻ അനുവദിക്കില്ലായിരുന്നുവെന്നും വികാരഭരിതനായി മനോജ് വ്യക്തമാക്കി.
നടന്റെ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് സോഷ്യൽ ലോകത്ത് ലഭിച്ചത്. പിരിഞ്ഞിട്ടും പങ്കാളിയെ അധിക്ഷേപിക്കാതെ ജീവിക്കുന്നത് മികച്ച മാതൃകയാണെന്നായിരുന്നു പലരുടേയും കമന്റ്. മാത്രമല്ല പിരിഞ്ഞപ്പോൾ മകളുടെ പേരിൽ തർക്കിക്കാതെ അച്ഛനും അമ്മയും ഒരുപോലെ ഉത്തരവാദിത്തം നിറവേറ്റിയെന്നും ചിലർ കുറിച്ചു.

എന്നാൽ ഈ സമയത്ത് മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനവും മകൾ മീനാക്ഷിയെ കുറിച്ചുമെല്ലാം താരതമ്യം ചെയ്തുള്ള കമന്റുകളും ചിലർ പങ്കിട്ടിരുന്നു. കഴിഞ്ഞ ദിവസം മഞ്ജുവും ഉർവശിയും മകൾ കുഞ്ഞാറ്റയും ഒരുമിച്ച് പങ്കെടുത്തൊരു പരിപാടിയുടെ വീഡിയോക്ക് താഴേയും ഇക്കാര്യം പറഞ്ഞ് ആരാധകർ പരസ്പരം പോരടിക്കുന്നതായിരുന്നു കാഴ്ച.
മക്കളെ വളർത്തണമെഗിൽ ഉർവശി ചേച്ചി പോലേ ആവണം സ്വന്തം മകളെ വഴിയിൽ വലിച്ചെറിഞ്ഞു പോകില്ലെന്നായിരുന്നു മഞ്ജു വാര്യരെ കുറപ്പെടുത്തിയുള്ള ചിലരുടെ കമന്റുകൾ. എന്നാൽ ഇതിന് മറുപടിയുമായി മഞ്ജുവിന്റെ ആരാധകർ രംഗത്തെത്തി. 15 വയസ് വരെ മഞ്ജു വാര്യർ തന്നെയായിരുന്നു മകളെ വളർത്തിയതെന്നും അച്ഛന്റെ തോന്ന്യവാസത്തിന് മകൾ കുടപിടിച്ച് പോയതിന് മഞ്ജു വാര്യർ എന്ത് തെറ്റാണ് ചെയ്തതെന്നും ഇവരുടെ ആരാധകർ കുറിച്ചു. എല്ലാവർക്കും അറിയാം മഞ്ജുവിനെ എന്താണ് സംഭവിച്ചത് എന്നും ആരാധകർ കമന്റിൽ പറയുന്നു.
അതേസമയം ദിലീപിനെ വിമർശിച്ചും മനോജ് കെ ജയൻ കാണിച്ച മാതൃക ചൂണ്ടിക്കാട്ടിയും മഞ്ജുവിനെ പിന്തുണച്ചുള്ള കമന്റുകളും ചിലർ പങ്കുവെച്ചു. കമന്റുകൾ ഇങ്ങനെ 'മഞ്ജുവിന്ടെ മകൾക്ക് അച്ഛനോടാണ് ഏറ്റവും അടുപ്പം എന്ന് മഞ്ജുവും ദിലീപും പല അഭിമുഖങ്ങളിലും പറഞ്ഞു കണ്ടിട്ടുണ്ട്. മോളെ കേസ് കൊടുത്ത് അടിയും പിടിയും കഴിഞ്ഞു ചേർത്തു നിർത്തുന്നതിനേക്കാൾ നല്ലത് അച്ഛന്റെ കൂടെ വളരട്ടെ എന്ന് തീരുമാനിക്കാനും വേണം നല്ലൊരു മനസ്സ്'
'മകളെ വലിച്ചു എറിയുന്നത് നിങ്ങൾ കണ്ടോ, അങ്ങനെ വലിച്ചു എറിഞ്ഞു പോരാൻ ആണോ അവർ പ്രസവിച്ചത്.. വിവരം മകൾക്ക് വെച്ചത് മുതൽ ദിലീപ് മകളെ അമ്മയിൽ നിന്ന് അകറ്റിയത് ആണ്'
'മനോജാണ് ആ കുട്ടിയുടെ അച്ഛൻ, കുടുംബപാരമ്പര്യമുള്ള അന്തസ്സുള്ള അച്ഛന്റെ മകൻ.അമ്മയെ സ്നേഹിക്കാനും ബഹുമാനിക്കാനും ചേർത്ത് നിർത്താനും മകളെ പഠിപ്പിച്ചത് ആ അച്ഛനാണ്, ആ അച്ഛനൊപ്പമാണ് പെൺകുട്ടി ജീവിക്കുന്നതും.ആ അച്ചനും അയാളുടെ പുതിയ കുടുംബവും ആ അമ്മയും അവരുടെ പുതിയ കുടുംബവും രണ്ടിടത്തും മനോഹരമായി തിളങ്ങിനിൽക്കുന്ന ഒരു നക്ഷത്രമാണ് കുഞ്ഞാറ്റ. ആ കുട്ടി ഉയരങ്ങളിലെത്തട്ടെ, മുത്തച്ഛന്റെ പാട്ടുകളും, അച്ഛന്റെയും അമ്മയുടെയും അഭിനയപ്രതിഭകളും ഒന്നായിച്ചേർന്ന് അവൾ ഇന്ത്യൻ സിനിമയുടെ മാണിക്ക്യമാകട്ടെ', കമന്റിൽ പറയുന്നു.
ദിലീപ്-മഞ്ജു വാര്യർ വിവാഹമോചന സമയത്ത് ദിലീപിനൊപ്പം പോകാനായിരുന്നു മകൾ മീനാക്ഷി തീരുമാനിച്ചത്. അമ്മയ്ക്കൊപ്പം എന്തുകൊണ്ട് മകൾ പോകാൻ ചയ്യാറായില്ലെന്ന ചോദ്യം മഞ്ജുവിനോട് പലരും ഉയർത്തിയിരുന്നു. എന്നാൽ മകൾക്ക് അച്ഛനോടുള്ള സ്നേഹം തനിക്ക് അറിയാം എന്നായിരുന്നു മഞ്ജു വ്യക്തമാക്കിയത്. മകളുടെ കാര്യങ്ങൾ സംസാരിക്കാൻ ദിലീപിനെ ഇപ്പോഴും വിളിക്കാറുണ്ടെന്നും മഞ്ജു വാര്യർ മുൻപ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications