Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയുടെ 'സ്വപ്ന'ത്തിനൊപ്പം മീനൂട്ടി, മഞ്ജുവിന്റെ ലൈക്കും; എന്താണ് നടക്കുന്നതെന്ന് ആരാധകർ

കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി ദിലീപ്. മുൻപൊന്നും സോഷ്യൽ മീഡിയ അത്ര ആക്ടീവായിരുന്നില്ല മീനൂട്ടി. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഫോട്ടോയും വീഡിയോസുമൊക്കെ മീനൂട്ടി പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെയാണ് മീനാക്ഷി എം ബി ബി എസ് പൂർത്തിയാക്കിയത്. ദിലീപാണ് ആ സന്തോഷവാർത്ത പങ്കുവെച്ചത്. കാവ്യമാധവനും മീനൂട്ടിക്ക് ആശംസ അറിയിച്ച് രം​ഗത്ത് എത്തിയിരുന്നു. എന്നാൽ മഞ്ജു വാര്യർ മകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ ചോദിച്ചത്. എന്നാൽ ഇതിന് പിന്നാലെ മഞ്ജു മീനാക്ഷിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തിരുന്നു. ഇത് വലിയ സംസാരം ആവുകയും ചെയ്തു.

മീനാക്ഷിയും മഞ്ജുവിനെ ഫോളെ ചെയ്തിരുന്നുവെങ്കിലും പിന്നീട് അൺഫോളോ ചെയ്യുകയായിരുന്നു. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ്. കാവ്യയെ ദിലീപ് വിവാഹം ചെയ്തപ്പോഴും അച്ഛന് മീനൂട്ടിയുടെ സപ്പോർട്ട് ലഭിച്ചിരുന്നു. കാവ്യയും മീനൂട്ടിയും മഹാലക്ഷ്മിയും ദിലീപുമൊക്കെ ഒന്നിച്ച് പരിപാടികളിൽ പങ്കെടുക്കാൻ എത്താറുണ്ട്.

meenakshi dileep

എന്തായാലും ഇപ്പോൾ മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ ആവുന്നത്. കാവ്യാമാധവന്റെ ലക്ഷ്യയുടെ വസ്ത്രമാണ് മീനാക്ഷി ധരിച്ചത്. ഈ ഫോട്ടോയ്ക്ക് മ‍ഞ്ജു വാര്യരും ലൈക്ക് ചെയ്തിട്ടുണ്ട്. മഞ്ജു വാര്യരുടെ ലൈക്ക് തന്നെയാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിലെ ചർ‌ച്ച.

കാവ്യയുടെ സ്ഥാപനത്തിന്റെ മോഡാലായി മീനൂട്ടി എത്തിയപ്പോൾ മ‍ഞ്ജു അതാെന്നും നോക്കാതെ ലൈക്കടിച്ചല്ലോ എന്നാണ ആരാധകർ പറയുന്നത്. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. മഞ്ജുവിനൊപ്പം ഉള്ള ഫോട്ടോ കാണാൻ ആ​ഗ്രഹിക്കുന്നുവെന്നും ആരാധകർ പറയുന്നു.

കാവ്യ മാധവനൊപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോകൾ കാണാറുണ്ടെങ്കിലും മഞ്ജുവിനൊപ്പം മീനൂട്ടിയുടെ ഫോട്ടോകളൊന്നും കാണാറില്ല. പിറന്നാളിന് പോലും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ കാണാറില്ല. മീനാക്ഷിയും കാവ്യയും നല്ല സ്നേ​ഹത്തിലാണ്. അതിനുള്ള ഉദാഹരമമാണ് പുതിയ ഫോട്ടോ ഷൂട്ട് എന്നാണ് ആരാധകർ പറയുന്നത്.

പരസ്പരം സ്നേഹക്കുന്നത് കൊണ്ടാണ് കാവ്യയുടെ ബ്രാന്റിന്റെ മോഡലായി മീനാക്ഷി ത തന്നെ എത്തിയതെന്നാണ് ആരാകർ പറയുന്നത്. അതുപോലെ ദിലീപും മീനൂട്ടിയും തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ആരാധകർ പറയുന്നു.

അമ്മയെക്കാളും മീനൂട്ടിക്ക് അച്ഛനെയാണ് ഇഷ്ടം അതുകൊണ്ടല്ലേ മഞ്ജുവിനൊപ്പം പോകാതെ ദിലീപിനൊപ്പം മീനാക്ഷി നിന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. 1998 ൽ ആണ് ദിലീപും മഞ്ജുവും വിവാഹിതരാകുന്നത്. 2014 ൽ ആണ് ഔദ്യോ​ഗികമായി ഇരുവരും വേർ പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+