'അമ്മയുടെ മകൾ എന്ന പദവി വേണ്ട, ദിലീപിന്റെ മകൾ മതി, കാവ്യയെ പോലെ ജീവിക്കൂ'; മീനാക്ഷിക്ക് കമന്റുകൾ
സോഷ്യൽ മീഡിയയിൽ സജീവമാണ് ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷി. താരപുത്രിയുടെ പോസ്റ്റുകളും ഫോട്ടോകളുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കാവ്യ മാധവന്റെ വസ്ത്ര സ്ഥാപനമായ 'ലക്ഷ്യ' ബ്രാന്റിന്റെ വസ്ത്രത്തിലുള്ളതാണ് മീനാക്ഷിയുടെ ചിത്രം.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ലക്ഷ്യ'യുടെ മോഡലായി മീനാക്ഷി എത്തിയിരുന്നു. നിരവധി പേരായിരുന്നു ചിത്രങ്ങൾക്ക് കൈയ്യടിച്ചത്. പുതിയ ചിത്രങ്ങൾക്കും സ്നേഹം വാരിക്കോരി വിതറുകയാണ് ആരാധകർ. താരത്തിന്റെ പുതിയ ചിത്രത്തിന് അമ്മ മഞ്ജു വാര്യർ കൂടി ലൈക്കടിച്ചതോടെ അതും ആരാധകർ ആഘോഷമാക്കുന്നുണ്ട്. ഫോട്ടോകൾക്ക് താഴെ കമന്റുകളും നിറയുകയാണ്.

നേവി ബ്രോക്കേഡ് സില്‍ക്ക് സ്‌കര്‍ട്ടും ഡിസൈനര്‍ ബ്ലൗസും ത്രെഡ് എംബ്രോയ്ഡറി ചെയ്ത നെറ്റ് ദുപ്പട്ടയുമാണ് മീനാക്ഷിയുടെ വേഷം. ചിത്രത്തിൽ അതീവ സുന്ദരിയാണ് മീനാക്ഷിയെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ദിലീപേട്ടന്റെ സുന്ദരിയായ മകൾ എന്നാണ് ആരാധകരിൽ പലരും കുറിച്ചിരിക്കുന്നത്. എന്നാൽ ദിലീപേട്ടന്റെ മാത്രമല്ല മഞ്ജു ചേച്ചിയുടേയും മകളാണെന്ന് മറക്കല്ലേയെന്ന് ചിലർ കുറിക്കുന്നു.
ദിലീപും മഞ്ജു വാര്യരും വിവാഹമോചിതർ ആയപ്പോൾ അച്ഛനൊപ്പമായിരുന്നു മീനാക്ഷി നിന്നത്. എന്തുകൊണ്ട് മീനാക്ഷി അങ്ങനെ ചെയ്തുവെന്ന് ചോദിക്കുന്നവർ ഇപ്പോഴും കുറവല്ല. അമ്മയ്ക്കൊപ്പം പോകാത്ത മകളെ ഉപദേശിച്ച് പല കമന്റുകളും മീനാക്ഷിയുട പോസ്റ്റുകൾക്ക് താഴെ ഉണ്ടാകാറുണ്ട്. പുതിയ പോസ്റ്റിലും അത്തരത്തിൽ കമന്റുകൾ ഉണ്ട്. അതിലൊന്ന് ഇങ്ങനെ-'ചുവപ്പ് സ്നേഹം ആണ് ,ആ സ്നേഹം ആദ്യം പഠിപ്പിച്ചത് പ്രസവിച്ചു വളർത്തിയ മാതാവ് തന്നെയാണ്. അകലം പാലിക്കാൻ ഒരിക്കലും ഒരമ്മക്കാവില്ല. പക്ഷെ അകലം പാലിക്കുന്ന മക്കൾ നൽകുന്ന ഓരോ നോവും കാലം തിരിച്ചു തന്നിട്ടേ വിളിക്കു.. അതാണ് കർമ്മ', എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
'അമ്മയുടെ മകൾ എന്ന പദവി വേണ്ട ദിലീപിന്റെ മകൾ അത് മതി കാവ്യാ യെ പോലെ അടിച്ചു പൊളിച്ചു ജീവിതം മുന്നോട്ട് നയിക്കുന്നത് നല്ലതാണ്'.എന്നാണ് മറ്റൊരു കമന്റ്. അതേസമയം പോസ്റ്റിന് മഞ്ജു വാര്യർ ലൈക്ക് അടിച്ചതിനെ വിമർശിച്ചും കമന്റുകൾ ഉണ്ട്. നാണവും മാനാവും ഇല്ലാതെ ലൈക്ക് അടിച്ചേക്കുന്ന ഡബ്ല്യുസിസിയുടെ അടിപാവാട താങ്ങി ദിലീപിനെ തകർകാൻ എന്നും പോസ്റ്റ് ഇടുന്ന അവൾ ആയിരുന്നു തുടക്കം എല്ലാത്തിന്റെയും, അവളെ മറക്കല്ലേ', എന്നാണ് കമന്റ്.
അതിനിടെ പുത്തൻ ലുക്കിൽ മീനാക്ഷി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ താരം ഇനി സിനിമയിലേക്ക് ഉണ്ടോയെന്ന സംശയം ആരാധകർക്കുണ്ട്. നേരത്തേ തന്നെ ഇതേ കുറിച്ച് ദിലീപിനോട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മകൾ ഇതുവരെ അഭിനയ മോഹം പങ്കുവെച്ചിട്ടില്ലെന്നായിരുന്നു ദിലീപ് വ്യക്തമാക്കിയത്. എന്തായാലും താരപുത്രി സിനിമയിലെത്തുമോയെന്ന ആകാംക്ഷ പ്രേക്ഷകർ ഇപ്പോഴും വിട്ടിട്ടില്ല. നിലവിൽ എം ബി ബി എസ് പൂർത്തിയാക്കി നിൽക്കുകയാണ് മീനാക്ഷി.












Click it and Unblock the Notifications