മീരയോ ഭാവനയോ മഞ്ജുവോ? നേർക്കുനേർ നിൽക്കുമ്പോൾ ആര് നേടും,നാളെ ആരുടെ ദിവസം?
ഏറെ ആരാധകരുള്ള നായികമാരാണ് ഭാവനയും, മീര ജാസ്മിനും മഞ്ജു വാര്യരും. തിരിച്ചുവരവിൽ പ്രേക്ഷകർ ഇവരുടെ സിനിമകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. നാളെ മഞ്ജുവിന്റെയും ഭാവനയുടെയും മീരാജാസ്മിന്റെയും സിനിമകൾ തിയറ്ററുകളിൽ എത്തുകയാണ്. മഞ്ജു വാര്യരുടെ ഫൂട്ടേജും മീരാ ജാസ്മിന്റെ പാലും പഴവും ഭാവനയുടെ ഹണ്ടുമാണ് തിയറ്ററിൽ എത്തുന്നത്.
നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങളാണ് ഇവ മൂന്നും. ഈ മൂന്ന് ചിത്രങ്ങളിൽ ഏത് ചിത്രമായിരിക്കും പ്രേക്ഷകർ സ്വീകരിക്കുക എന്നറിയാൻ നാളത്തെ ദിവസം കഴിയണം. മഞ്ജു വാര്യർ സാധാരണ ചെയ്യുന്ന ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഫൂട്ടേജ് 18 പ്ലസ് സിനിമയാണ് ഫൂട്ടേജ്, പാലും പഴലും താമശ നിറഞ്ഞ സിനിമയും ഭാവനയുടെ ഹണ്ട് ഇൻസെസ്റ്റിഗേറ്റീവ് ത്രില്ലറുമാണ്.

ഫൂട്ടേജ് : ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഏറെ ചർച്ചയായ സിനിമയാണ് ഫൂട്ടേജ്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു.
പാലും പഴവും:
മീരാ ജാസ്മിനും അശ്വിൻ ജോസഫും പ്രധാന വേഷത്തിൽ എത്തുന്ന വി കെ പ്രകാശ് ചിത്രമാണ് പാലും പഴവും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കോമഡി എന്റർടെയ്നറാണ് ഈ ചിത്രം. സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻ പിള്ള രാജു, നിഷ സാരംഗ് മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
ഹണ്ട്:
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹോറർ ത്രില്ലർ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ഭാവനയുടെ ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഭാവനയും രൺജി പണിക്കറുമാണ് പ്രധാന്യത്തിൽ എത്തുന്നത്.
മൂന്ന് നായികമാർ നേർക്ക് നേർ എത്തുമ്പോൾ ബോക്സ് ഓഫീസിൽ ആര് മിന്നിക്കയറും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.












Click it and Unblock the Notifications