Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ ചിലപ്പോള്‍ എന്നോട് തെറ്റിയേക്കും; മമ്മൂട്ടി സർ വഴക്ക് പറഞ്ഞിരിക്കും; സനില്‍ കുമാർ

മലയാളത്തിലെ സൂപ്പർ സ്റ്റാർ ചാർട്ടേഡ് അക്കൌണ്ടന്റ് ആണ് എംബി സനില്‍ കുമാർ. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മലയാളത്തിലെ മുപ്പതിലേറെ താരങ്ങളുടെ സാമ്പത്തികപരമായ കാര്യങ്ങളുടെ മേല്‍നോട്ടം അദ്ദേഹം വഹിക്കുന്നു. മമ്മൂട്ടി വഴിയാണ് സിനിമ രംഗത്തേക്ക് കടന്ന് വരുന്നതെങ്കിലും ഇന്ന് മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് സനില്‍ കുമാർ.

സിനിമ രംഗത്ത് ഇത്രയധികം പരിചയക്കാർ ഉണ്ടായിട്ടും എന്തുകൊണ്ട് സിനിമ അഭിനയത്തിലേക്ക് കടന്നുവരുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സനില്‍ കുമാർ ഇപ്പോള്‍. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

manjumammootty2

ഞാന്‍ അഭിനയിക്കാനായി ഇറങ്ങിയെന്ന അറിഞ്ഞാല്‍ മമ്മൂട്ടി സർ എന്നെ ചീത്ത പറയും. അദ്ദേഹത്തിന്റെ വീണ്ടും ജ്വാലയായി എന്ന് പറയുന്ന സീരിയലില്‍ എന്നെ നായകനായിട്ട് അഭിനയിക്കാൻ അതിന്റെ സംവിധായകൻ എന്റെ ഇതേ റൂമില്‍ വന്ന് ഇരുന്നിട്ടുണ്ട്. അന്ന് സോറി എന്ന് പറഞ്ഞയാളാണ് ഞാന്‍. കാരണം നേരത്തെ പറഞ്ഞത് പോലെ എന്റെ ഒരു ലൈഫ് അത് അല്ല. എന്തിനാണ് എല്ലായിടത്തും കേറി ഇങ്ങനെയാകുന്നതെന്ന് ഞാന്‍ ആലോചിക്കും.

ലാലേട്ടന്റെ കൂടെയൊക്കെ എത്രയോ സിനിമ സെറ്റുകളില്‍ പോകുമ്പോള്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു.ചാർട്ടേർഡ് അക്കൗണ്ട് ആയിട്ട് തന്നെ അവസരം ലഭിച്ചു. ആദി എന്ന ചിത്രത്തില്‍ ഒരു റസ്റ്ററന്റ് സീന്‍ ഉണ്ട്. അതില്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ എല്ലാ സുഹൃത്തുക്കളുമുണ്ട്. എന്നെ മാത്രം കാണില്ല. ഞാന്‍ അതിന് പോകില്ല. എന്നേയും കൂടി ആ സീനിലേക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനച്ചിരുന്നു. എന്നാല്‍ അവന് ഇഷ്ടമല്ല, അവനെ വിട്ടേക്കു എന്ന് പറഞ്ഞത് ലാല്‍ സർ തന്നെയാണെന്നും സനില്‍ കുമാർ പറയുന്നു.

താരങ്ങളുമായി ബന്ധം ഉണ്ടെങ്കില്‍ ഇപ്പോള്‍ മഞ്ജു വാര്യർ ഏത് സിനിമയില്‍ അഭിനയിക്കുന്നു എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ചാക്കോച്ചന്‍ എവിടെയാണെന്ന് ചോദിച്ചാലും ഉത്തരമില്ല. എന്നാല്‍ അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാന്‍ ഇടപെടുന്ന പ്രശ്നമേയില്ല.

എത്രപേർ എന്നോട് മഞ്ജുവാര്യറുടെ ഡേറ്റ് വാങ്ങിച്ച് തരുമോന്ന് ചോദിക്കുന്നുണ്ടാവും. എന്നാല്‍ എന്റെ ഒരു ജോലി അത് അല്ല. ഞാന്‍ ചെയ്യില്ല എന്നായിരിക്കും എന്റെ മറുപടി. അങ്ങനെ പറയുമ്പോൾ എന്താ രണ്ട് വിരോധികള്‍ കൂടും. എന്നാല്‍ അത് എനിക്കൊരു പ്രശ്നം അല്ല. അവർ വിരോധികള്‍ ആയിക്കൊള്ളട്ടെ അതിന് എനിക്ക് എന്താണ്. അവർക്ക് ഡേറ്റ് വാങ്ങിക്കൊടുത്ത് ആ സിനിമ മോശമായാല്‍ നാളെ മഞ്ജുവാര്യർ എന്റെ വിരോധിയായി മാറിയേക്കും. അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഞാന്‍ ഇടപെടാറില്ല.

ഇവിടെ നിന്നും ഇറങ്ങിയിട്ട് നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അത് ശരിയോ തെറ്റോ എന്ന് ചോദിച്ചു നോക്ക്. തീർത്തും ശരിയാണ് എന്ന് അല്ലാതെ അദ്ദേഹം മറ്റൊരു വാക്ക് പറയില്ല. കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ചെയ്യുന്ന സിനിമ ഏതാണെന്ന് എനിക്ക് അറിയില്ല. ഒരു സിനിമക്ക് ഡേറ്റ് കൊടുക്കുമോ എന്ന് ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയും ഇല്ല.

ഒരു സിനിമ നിർമ്മിക്കുക എന്നുള്ളത് എന്നെ സംബന്ധിച്ച് ഏറ്റവും എളുപ്പമുള്ള കാര്യമാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. നാളെ രാവിലെ മമ്മൂട്ടി സാറിനേയോ മോഹന്‍ലാല്‍ സാറിനെയോ വിളിച്ച് ഒരു സിനിമ ചെയ്താലോയെന്ന് ചോദിച്ചാല്‍ അവർ സമ്മതിക്കും. ഞാനായതുകൊണ്ട് അവർക്ക് ഒരു പൈസയും കൊടുക്കേണ്ടി വരില്ല. ചിലപ്പോള്‍ എന്റെ അഹങ്കാരമായിരിക്കും. എന്നാല്‍ ഇന്നുവരെ ഞാന്‍ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇനി മരണം വരെ ചെയ്യുകയും ഇല്ല. ഞാന്‍ അത് ചെയ്യാന്‍ പാടില്ല എന്നുള്ളത് എന്റെ ഉത്തമ പ്രൊഫഷണല്‍ ബോധ്യമാണെന്നും സനില്‍ കുമാർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+