മഞ്ജു മനസ്സിൽ കരയുന്നുണ്ടാകും, മീനാക്ഷി പറയുമോ ഇങ്ങനെ? ഉർവശി ഭാഗ്യവതി, കുഞ്ഞാറ്റയ്ക്ക് കയ്യടി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹ മോചനം നേടിയവരാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും പുതിയ ജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. ഇരുവരേയും ഇപ്പോഴും ഒരുമിച്ച് നിര്‍ത്തുന്ന ഒരു ഘടകം മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയാണ്. മനോജ് കെ ജയനോ ഉര്‍വശിയോ തങ്ങളുടെ വിവാഹ ജീവിതം സംബന്ധിച്ച് വിഴുപ്പലക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.
മാത്രമല്ല കഴിഞ്ഞ ദിവസം കുഞ്ഞാറ്റയുടെ ആദ്യസിനിമയുടെ പത്രസമ്മേളനത്തില്‍ ഉര്‍വശിയെ കുറിച്ച് സംസാരിക്കവേ മനോജ് കെ ജയന്‍ വിതുമ്പുന്നതും നമ്മള്‍ കണ്ടു. മകള്‍ സിനിമയില്‍ അഭിനയിക്കാനുളള ആഗ്രഹം പറഞ്ഞപ്പോള്‍ ആദ്യം അമ്മയെ ചെന്ന് കണ്ട് അനുവാദം വാങ്ങാനാണ് മനോജ് കെ ജയന്‍ മകളോട് നിര്‍ദേശിച്ചത്. അമ്മ സമ്മതിച്ചാല്‍ അഭിനയിക്കാം എന്നതായിരുന്നു ആ അച്ഛന്‍ സ്വീകരിച്ച നിലപാട്. ഉര്‍വശി ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണെന്ന് പറയാനും മനോജ് കെ ജയന് രണ്ട് വട്ടം ആലോചിക്കേണ്ടി വന്നില്ല.

വിവാഹ മോചനം നടന്നപ്പോള്‍ കുഞ്ഞാറ്റ അച്ഛനൊപ്പമായിരുന്നു. അച്ഛനൊപ്പം വളര്‍ന്നെങ്കിലും അമ്മയുമായുളള ബന്ധത്തില്‍ ഒരു ഉലച്ചിലും ഉണ്ടായിട്ടില്ല. രണ്ട് പേരും രണ്ടിടത്താണ് എങ്കിലും അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും ഒരുപോലെ സ്‌നേഹത്തോടെയും അഭിമാനത്തോടെയുമാണ് കുഞ്ഞാറ്റ സംസാരിക്കുന്നത്. അമ്മയെ പോലെ തന്നെ മകളും ഒരു സ്റ്റാര്‍ ആകുമോ എന്ന ചോദ്യത്തിന് കുഞ്ഞാറ്റ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
ഒരേയൊരു ഉര്‍വശി മാത്രമേ ഉളളൂ. ഒരിക്കലും റീപ്ലേസ് ചെയ്യാന്‍ പറ്റാത്ത ഒരാളാണ് എന്റെ അമ്മ. ഞാന്‍ അതിലും മികച്ചതാകുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കഴിഞ്ഞ മാസം ചെന്നൈയില്‍ പോയപ്പോള്‍ അമ്മയോട് ചോദിച്ചു, അമ്മാ.. ഓരോ സീനുകള്‍ വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന്. പുള്ളിക്കാരി ജസ്റ്റ് വന്ന് ഒരു സിറ്റുവേഷന്‍ അഭിനയിച്ച് കാണിച്ച് തന്നു. ഞാനത് കണ്ട് ഞെട്ടിപ്പോയി. അത്രയും ബ്രില്യന്റ് ആയിട്ടുളള നടിയാണ്, എന്നാണ് കുഞ്ഞാറ്റ പറഞ്ഞത്.
ഉര്‍വശി-മനോജ് കെ ജയന്‍ എന്നിവരുടേതിന് സമാന കുടുംബ സാഹചര്യമുളളവരാണ് ദിലീപും മഞ്ജും വാര്യരും. ഇരുവരും വിവാഹ മോചിതരാണ്. മകള്‍ മീനാക്ഷി അച്ഛന്‍ ദിലീപിനൊപ്പമാണ് വളര്‍ന്നത്. എന്നാല്‍ മഞ്ജുവും മീനാക്ഷിയും തമ്മില്‍ ഉര്‍വശിയും കുഞ്ഞാറ്റയും തമ്മിലുളളത് പോലുളള ഊഷ്മളമായ ബന്ധമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരുവരേയും ഒരുമിച്ച് പൊതുഇടങ്ങില്‍ കാണാറില്ല. ഈയടുത്ത് മാത്രമാണ് മീനാക്ഷിയെ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചത് പോലും. മാത്രമല്ല മീനാക്ഷിയുടെ ഗ്രാജ്വേഷന്‍ പോലുളള പ്രധാനപ്പെട്ട പരിപാടികളിലും അമ്മയായ മഞ്ജു വാര്യരുടെ സാന്നിധ്യം കണ്ടിട്ടില്ല. ദിലീപും കാവ്യാ മാധവനും ആണ് മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്.
മനോജ് കെ ജയന്‍ ഉര്‍വശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുന്‍ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ എന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നു. ചില പ്രതികരണങ്ങള്‍ നോക്കാം: '' ദിലീപ് ഇത് കണ്ടാൽ നന്നായിരുന്നു'' എന്നാണ് ഒരു കമന്റ്. ''മനോജ് ഒരിക്കലും ഉറുവശിയെ കുറിച്ച് തന്റെ മോളുടെ മനസ്സിൽ വിഷം കുത്തിയിട്ടില്ല എന്നതിന് തെളിവ് ആണ്. എന്നാൽ പലയിടത്തും അങ്ങനെയല്ല'' എന്നാണ് മറ്റൊരു കമന്റ്.
'' ഇത് മീനാക്ഷി കാണുന്നുണ്ടോ. ഉർവശി ഭാഗൃവതിയാണ്. മഞ്ജു മനസ്സിൽ കരയുന്നുണ്ടാകും എന്ന് ഒരാൾ കുറിച്ചിരിക്കുന്നു. '' അച്ഛന്റെ അടുത്തിരുന്നു അമ്മയെ കുറിച്ച് ഇത്രെയും സന്തോഷത്തോടെ ആ മകൾ സംസാരിക്കുകയും അച്ഛൻ അത് കേട്ട് ചിരിക്കുകയും സപ്പോർട്ട് നിൽക്കുകയും ചെയ്യുന്നു എങ്കിൽ മനോജേട്ടാ നിങ്ങള് സൂപ്പർ ആണ്.. ആ മകളുടെ മനസ്സിൽ ഒരുതരത്തിൽ ഉള്ള വിഷവും കുത്തിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് മകളോട് അമ്മയെ കുറിച്ച് അവതാരകർ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം കാണിക്കുന്നതും. മോളെ സർവ്വഐശ്വര്യങ്ങളും ഉണ്ടാകട്ടെ.. '' എന്ന് മറ്റൊരു കമന്റ്. ദിലീപിന് ഇതൊരു പാഠമാകട്ടെ എന്നും മീനാക്ഷി ഇത് കണ്ട് പഠിക്കട്ടെ എന്നും പറയുന്നവരുണ്ട്.
'' മനോജേട്ടനാണ് ഉർവശിയെ കുറിച്ച് പറയുമ്പോൾ. ഒത്തിരി സന്തോഷിക്കുന്നത്. ആ മനുഷ്യൻ ഇന്ന് ഉർവശിയെ സ്നേഹിക്കുന്നുണ്ട്. വിധിയുടെ ക്രൂരത മാത്രം. ജീവിതത്തിൽ സംഭവിച്ചത്'' എന്നും ''മനോജ് നിങ്ങളെ പോലെ നിങ്ങൾ മാത്രം. ഡൈവേഴ്സ് ആയിട്ടും അമ്മയോട് ഉള്ള ബഹുമാനം കുട്ടിക്ക് പകർന്ന് കൊടുക്കുന്ന നിങ്ങൾ വലിയ മനസിന് ഉടമയാണ്'' എന്നും കമന്റുകളുണ്ട്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
'കാവ്യ എൻ്റെ മുഖത്ത് തുപ്പിയില്ലെന്നേ ഉള്ളൂ, മിണ്ടാതെ വണ്ടിയിൽ കയറി പോയി'; അന്ന് നടന്നതിനെ കുറിച്ച് ദിലീപ് -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications