Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യരെ ചതിച്ചവരോടൊക്കെ കാലം കണക്ക് ചോദിക്കും: അവള്‍ ഒരിക്കലും തളരില്ല, അനേകർക്ക് പ്രചോദനം'

മലയാളികള്‍ക്ക് അന്നും ഇന്നും ഒരുപോലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് ദീർഘകാലം സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് മടങ്ങിയെത്തിയ താരം ഇന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നടിയായി മാറി കഴിഞ്ഞു. ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമായിരുന്നു മഞ്ജു വാര്യറുടെ മലയാള സിനിമ രംഗത്തേക്കുള്ള സെക്കന്‍ഡ് എന്‍ട്രി.

കേവലം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു താരം എന്നതില്‍ ഉപരി അനേകം ആളുകള്‍ക്ക് പ്രചോദനമാകുന്ന വ്യക്തി കൂടിയാണ് മഞ്ജുവാര്യർ. വിവാഹ ബന്ധം വേർപെടുന്നതോടെ വീട്ടില്‍ അടങ്ങിക്കൂടി ഇരിക്കേണ്ടവളോ, അല്ലെങ്കില്‍ ഉടനെ തന്നെ മറ്റൊരു ബന്ധത്തിന് നിർബന്ധിതയാകേണ്ടവളോ അല്ല സ്ത്രീ. മറിച്ച് തന്റെ സ്വപ്നങ്ങള്‍ക്ക് പിറകെ പോകാന്‍ ഏതൊരു സ്ത്രീക്കും അവകാശം ഉണ്ടെന്നും, അങ്ങനെ ഇറങ്ങിത്തിരിക്കുമ്പോള്‍ വിമർശനങ്ങള്‍ നേരിടേണ്ടി വരുമ്പോഴും വിജയവും സമാധാനവും നമുക്ക് ഒപ്പമായിരിക്കുമെന്നും മഞ്ജു വാര്യർ തന്റെ ജീവിതം കൊണ്ട് അടിവരയിടുന്നു.

manju-warrier

'എത്ര ദുഃഖത്തോടെ സങ്കടത്തോടെ ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിൻ ആണ് മഞ്ജു വാര്യർ' എന്നാണ് ഒരു ആരാധിക താരത്തെക്കുറിച്ച് മഞ്ജു വസന്തം എന്ന സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. മഞ്ജു ചേച്ചിയുടെ ഈ പേജ് ഞാൻ തുടങ്ങിയത് പോലും ആ ഒരു അവസ്ഥയിൽ ആണ്. ആ സമയത്ത് അവരുടെ വാർത്തകൾ, പോസ്റ്റുകൾ ഓക്കേ ആണ് കൂടുതൽ ആയി ഞാൻ കാണുകയും കേൾക്കുകയും ഓക്കേ ചെയ്യുന്നത്. ഡിപ്രഷന്‍ എന്നൊരു അവസ്ഥ നമുക്കൊന്നും ചിന്തിക്കാൻ പോലും ആവാത്ത തരത്തിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്,ഞാൻ തന്നെ കണ്ടെത്തിയ ഏക മരുന്നും പ്രതിവിധിയുമാണ് എനിക്ക് ഇന്ന് മഞ്ജു വാര്യർ എന്ന അത്ഭുതം - അവർ കുറിക്കുന്നു.

അവരെ കുറിച്ചുള്ള ആക്ടിവിറ്റിയിൽ മുഴുകുക, അവർക്കു നല്ലൊരു പിന്തുണയും എനിക്ക് ആവുന്ന തരത്തിലുള്ള സപ്പോർട്ടും കൊടുക്കുക, ആദ്യമൊക്കെ അതൊരു തരം വാശി ആയിരുന്നു ചിലരോടുള്ള പിന്നെ പിന്നെ അതൊരു ആരാധന ആയി. ഇന്ന് എന്റെ ആശ്വാസം ആണ് മഞ്ജു ചേച്ചി. എന്റെ അനുഭവത്തിൽ നിങ്ങൾ ഒരു അത്ഭുതം തന്നെ ആണ്. ഒത്തിരി ഏറെ ഇഷ്ടത്തോടെ ചേച്ചിയുടെ ഒരു വെല്‍വിഷർ. എന്നും നന്മകൾ മാത്രം വരണം എന്ന് ആഗ്രഹിക്കുന്നു. അതിനായി എന്റെ പ്രാർത്ഥനകളുമെന്നും കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു.

ഏതെങ്കിലും ഒരു വ്യക്തി മാത്രം എന്നതിന് അപ്പുറം നിരവധി ആളുകള്‍ സമാനമായി ചിന്തിക്കുന്നവെന്ന് പോസ്റ്റിന്റെ കമന്റ് ബോക്സ് നോക്കിയാല്‍ മനസ്സിലാകും. 'മഞ്ജു വാര്യർ ഒരിക്കലും തളരില്ല. അവരെ ചതിച്ചവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും ഇതെല്ലാം കാലം തീർക്കും അവരോട് ദൈവം തന്നെ എല്ലാത്തിനും കണക്ക് ചോദിച്ചോളും' എന്നാണ് ഒരാള്‍ കുറിച്ചത്.

'ചേർത്തുപിടിച്ച ആളുകളൊക്കെ തള്ളിക്കളയുമ്പോൾ നമ്മളൊക്കെ എന്നും ആശ്വാസവും ശക്തിയുമായി കൂടെ ഉണ്ടാവണമല്ലോ. എനിക്കും ഒരുപാട് പോസിറ്റീവ് എനർജിയാണ്. ഒത്തിരി ഇഷ്ടമാണ് മഞ്ജു വാര്യറെ, ഐ ലവ് യു. ആരുടെ മുന്നിലും തോൽക്കാതെ കാലിടറാതെ ഇനിയും മുന്നോട്ട് ഒരുപാട് യാത്ര ചെയ്യട്ടെ. നമ്മുടെ ജീവിതത്തിൽ ഒന്നിനെ കുറിച്ചുo ഒരു പാട് കണക്ക് കൂട്ടലുകളും പ്രതീക്ഷകളുo അരുത്. പ്രതീക്ഷകൾ തെറ്റുമ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ വരും. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ വരുന്നിടത്ത് വെച്ച് കാണാം എന്നൊരു ആത്മവിശ്വാസം നമ്മെ ഒരിക്കലും തളർത്തില്ല' എന്നാണ് മറ്റ് ചിലർ മഞ്ജു വാര്യറെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

സത്യമാണ് മഞ്ജുവിനെ കാണുന്നത് ഒരു പോസിറ്റീവ് എനർജി തരും. പ്രായം 40 ന് മുകളിൽ ആയാൽ ഇനി ഒന്നും സാധിക്കില്ല എന്ന് പറയുന്നവരുടെ മുന്നിൽ എനിക്കും എല്ലാം ചെയ്യാൻ സാധിക്കും എന്ന് പറയാനും അതിന് ശ്രമിക്കാനും പ്രചോദനം നൽകുന്നതും ഈ ഒരു മുഖമാണെന്നും മഞ്ജുവിനെ ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ അവളെ ചതിച്ച വ്യക്തികൾക്ക് ഏതൊരു സമയമെന്നാലും ദൈവം മറുപടി കൊടുക്കും എന്നുള്ളത് ഉറപ്പായ കാര്യമാണെന്നും ആളുകള്‍ കമന്റ് ബോക്സില്‍ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+