Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർക്ക് ഇതെന്ത് പറ്റി? പറഞ്ഞ മിക്കവർക്കും കിട്ടി..'പുച്ഛിച്ചവന് മുൻപിൽ നെഞ്ച് നിവർത്തി നിന്നവൾ'

മലയാള സിനിമയിൽ 'ലേഡി സൂപ്പർ സ്റ്റാർ' എന്ന വിശേഷണം മഞ്ജു വാര്യർക്ക് അവകാശപ്പെട്ടതാണ്. മറ്റൊന്നും കൊണ്ടല്ല മഞ്ജുവിന് ആരാധകർ ഇങ്ങനെയൊരു പട്ടം നൽകിയത്. സിനിമയിൽ കത്തി നിന്നിടത്ത് നിന്ന് ബ്രേക്ക് എടുത്ത് 15 വർഷം കഴിഞ്ഞ് മടങ്ങിയെത്തി മുൻപത്തതിനേക്കാൾ വലിയ തിരിച്ചുവരവ് നടത്തിയ നടിയായതിനാലാണ്. മറ്റ് നടിമാർ വിവാഹം കഴിഞ്ഞ് മടങ്ങി വന്ന് ഒന്നോ രണ്ടോ ചിത്രങ്ങളിൽ വേഷമിടുമ്പോൾ മഞ്ജുവിന് ഇപ്പോഴും കൈനിറയെ പടങ്ങളാണ്, മലയാളത്തിൽ മാത്രമല്ല, തമിഴിൽ അടക്കം.

മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള ചിത്രം എമ്പരുനായിരുന്നു. എമ്പുരാനിലെ മഞ്ജുവിന്റെ പ്രകടത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്. സിനിമയിലെന്ന പോലെ തന്നെയാണ് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ഇടപടെലും. സജീവമെന്ന് പറഞ്ഞാൽ ജീവിതത്തിലെ ഏറ്റവും കുഞ്ഞ് സന്തോഷങ്ങൾ പോലും അവർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. മഞ്ജു പങ്കുവെയ്ക്കുന്ന ഇത്തരം വീഡിയോകൾക്കും ഫോട്ടോകൾക്കുമെല്ലാം ആരാധകർ സ്നേഹം വാരി നിറയ്ക്കാറുണ്ട്.

manj-174

ഇപ്പോഴിതാ അത്തരത്തിൽ മ‍ഞ്ജു വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോകളും സോഷ്യൽ മീഡിയയുടെ മനംകീഴടക്കി കഴിഞ്ഞു. 'ഹാപ്പിനെസ് ഈസ് എ ചോയിസ്' എന്ന വരികളോടെയുള്ള തന്റെ സെൽഫി ചിത്രങ്ങളാണ് മഞ്ജു പങ്കിട്ടത്. നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെയെത്തുന്നത്.

'ശരിയാണ് നിങ്ങളാണത് അതിന് ഏറ്റവും വലിയ ഉദാഹരണം. ഈസി ചോയിസ് അല്ല, എന്നാലും ഒരിക്കൽ തീരുമാനിച്ചാൽ നമ്മുടെ സന്തോഷത്തെ തടയാൻ ആർക്കും സാധിക്കില്ലെന്ന് കാണിച്ച് തന്നയാൾ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

'പുച്ഛിച്ചു തള്ളിയവന്റെ മുന്നിൽ... നെഞ്ച് നിവർത്തി... സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല എന്നു പറയിപ്പിച്ച.. കേരളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ', എന്നായിരുന്നു മറ്റൊരു കമന്റ്.

മലയാള സിനിമയിലെ യഥാർത്ഥ ഇതിഹാസ നടിമാരിൽ ഒരാൾ,മേക്കപ്പ് ഇല്ലാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ അവർ മടിക്കാറേ ഇല്ല. അവരുടെ വ്യക്തിത്വം വളരെ തിളങ്ങുകയാമ്, മേക്കപ്പൊക്കെ വെറും ഫോർമാലിറ്റി മാത്രം', വേറൊരാൾ കമന്റ് ചെയ്തു.

'എമ്പുരാനിലെ പ്രകടനത്തിൽ സന്തോഷം, നിങ്ങൾ വളരെ മനോഹരമായി ചെയ്തു. എല്ലാ പ്രേക്ഷകർക്കും ഇത് അനുഭവപ്പെട്ട് കാണും. വിവാഹമോചനം നിങ്ങൾക്ക് ഗുണം ചെയ്തു. വിവേകത്തോടെയും ആകർഷകമായും സന്തോഷത്തോടേയും സമാധാനത്തോടെയും ഇരിക്കാൻ അങ്ങനെ എല്ലാ അർത്ഥത്തിലും വിവാഹമോചനം നിങ്ങൾക്ക് ഗുണം ചെയ്തു', എന്നാണ് വേറൊരു കമന്റ്. അതേസമയം ഏറ്റവും രസകരമായ കാര്യം കമന്റ് ചെയ്ത മിക്ക ആളുകൾക്കും മഞ്ജു വാര്യർ മറുപടി നൽകിയിട്ടുണ്ടെന്നതാണ്. സാധാരണ ഇത് പതിവില്ലാത്തതതാണ്. അതുകൊണ്ട് തന്നെ മറുപടി കിട്ടുന്നുണ്ടെന്നറിഞ്ഞ് ഓടിയെത്തിയ ആരാധകരേയും കമൻറ് ബോക്സിൽ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+