മഞ്ജു വാര്യർ ഒരിടത്ത് പോലും ദിലീപിനെക്കുറിച്ച് മോശം വാക്ക് പറഞ്ഞിട്ടില്ല: അയാള്‍ അപമാനിക്കപെടരുത് എന്ന ആഗ്രഹം
മലയാളികള്‍ക്ക് അന്നും ഇന്നും ഏറെ ഇഷ്ടമുള്ള താരമാണ് മഞ്ജു വാര്യർ. വിവാഹ സമയത്ത് സിനിമ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷം അതിശക്തമായി തന്നെ താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്ത്. രണ്ടാം വരവില്‍ മലായാളത്തിന് പുറമെ തമിഴിലും സജീവമാണ് താരം. വലിയൊരു വിഭാഗം പ്രേക്ഷകർ മഞ്ജു വാര്യറെ ഇഷ്ടപ്പെടുമ്പോള്‍ തന്നെ ചെറുതെങ്കിലും ഒരു വിഭാഗം താരത്തിനെതിരെ നിരന്തരം അധിക്ഷേപങ്ങളും അഴിച്ചു വിടാറുണ്ട്.
മഞ്ജു വാര്യർ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും താഴെ ചിലപ്പോഴൊക്കെ ഇത്തരം നെഗറ്റീവ് കമന്റുകള്‍ കാണാറുണ്ട്. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ഒരു മഞ്ജു വാര്യർ അരാധകന്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ചരിത്രം ഒരിക്കലും കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല എന്നത് ഒരു വലിയ സത്യം ആണ്. സ്നേഹത്തിന്റെ പേരിൽ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാൻ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാർഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവൾ.
സ്നേഹിച്ചവനിൽ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളർത്തി വലുതാക്കിയവൾ. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‍നം കണ്ടവൾ. അതിനായി ഊണിലും ഉറക്കത്തിലും മകൾക്കു താങ്ങായി നടന്നവൾ. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്നവൾ. ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊർന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ.
എന്റെ ജീവിതം.. എന്റെ ഭർത്താവ്... എന്റെ കുടുംബം...എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ... അവസാനം തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയർത്തി ഇറങ്ങി പോന്നവൾ.
വട്ട പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുമ്പോൾ സമ്പന്നതയിൽ നിന്നും ഒന്നുമില്ലായ്‌മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവൾ. വേർപിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ. തന്റെ മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചവൾ.
ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവിൽ നിന്നും അറിയാതെ പോലും വീഴാതിരിക്കാൻ ശ്രദ്ധിച്ചവൾ. തന്റെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവൾ.ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകൾ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവൾ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ ആക്രമണത്തിൽ കോടതി മുറിയിൽ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നിൽ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവൾ.
ആരോപണങ്ങൾ അമ്പുകളായി കോടതി മുറിയിൽ നെഞ്ചും കൂടിനെ തകർത്തിട്ടും സഹപ്രവർത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞു അഭിമാനം ആയവൾ. 5 വർഷക്കാലം ഒരു കോള്‍ കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നിൽ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നിൽ പതറാതെ നിന്നവൾ.
ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയർന്നു പറക്കുന്നവൾ. ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാൻ ശ്രമിച്ചത്. അവൾക്കു കാലം കാത്ത് വച്ച നീതിയാണ്... ഇപ്പോൾ പുറത്തേക്ക് വരുന്ന ജീർണിച്ച കഥകൾ..
നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാൾ തകർന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം . ഇനിയും ഉയർന്നു പറക്കുക പ്രിയപെട്ടവളെ. കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications