മഞ്ജു വാര്യർ എന്തെങ്കിലും പറഞ്ഞോ? ഹണി റോസ് ഒരു സുപ്രഭാതത്തിൽ മനസിലാക്കും'; ലീല പണിക്കർ
സിനിമ മേഖലയിലെ ഡിവോഴ്സിനേയും ഉദ്ഘാടന വേദികളിലെ നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ചുമൊക്കെയുള്ള ചർച്ചകളോട് പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ലീല പണിക്കർ. കുടുംബജീവിതം എന്നത് നിസാര കാര്യമല്ലെന്നും പണം കൊടുത്ത് നല്ല ജീവിതം നേടാൻ കഴിയില്ലെന്നും അവർ പറഞ്ഞു. മഞ്ജു വാര്യർ വിവാഹം കഴിക്കാൻ പോകുന്നതറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നും അത്രയും കഴിവുള്ളൊരു നടിക്ക് കുറേക്കാലം അഭിനയിക്കാതെ മാറിനിൽക്കാൻ ആകില്ലെന്ന് താൻ പറഞ്ഞതായും ലീല പ്രതികരിച്ചു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' നടിമാരും നടൻമാരും മാത്രമല്ല സാധാരണക്കാരായ എത്രപേർ വിവാഹമോചിതരാകുന്നു. പുറമേക്ക് നല്ല ഭാര്യയും ഭർത്താവുമാണെന്ന് കാണിച്ച് വീടിനുള്ളിൽ കയറുമ്പോൾ രണ്ട് വഴിക്ക് പോകുന്നു. കുടംബ ജീവിതം എന്ന് പറയുന്നത് നിസാരകാര്യമല്ല, സിനിമ പോലെ പണം കൊടുത്താലും പാട്ണേഴ്സ് ഉണ്ടായാലും കിട്ടില്ല. കുടുംബ ജീവിതം എന്ന് പറയുന്നത് ബേസിക് ആയി മനസിലാക്കണം, മനുഷ്യത്വം വേണം, സ്നേഹം വേണം. അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കിയാലേ ബന്ധം നിലനിൽക്കൂ.

നടിമാരുടെ ഉദ്ഘാടന സമയത്തെ വസ്ത്രധാരണത്തോട് യോജിക്കുന്നില്ല.
മര്യാദക്ക് ഡ്രസ് ധരിച്ച് പോയാൽ കിട്ടുന്ന സ്ഥാനവും ബഹുമാനവുമൊന്നും ഇങ്ങനെ പോയാൽ കിട്ടില്ല. മുന്നിൽ വന്ന് ഹായ് ഹായ് എന്ന് പറഞ്ഞാലും പുറകിൽ പോയി ആളുകൾ പുച്ഛിക്കും.
മഞ്ജു വാര്യരൊക്കെ എന്ത് നന്നായിട്ടാണ് വസ്ത്രം ധരിക്കുന്നത്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് ആ കുട്ടിയുടെ വായിൽ നിന്നും എന്തെങ്കിലും വാക്കുകൾ വന്നോ? ചർച്ചയാക്കിയോ? മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് കേട്ടപ്പോൾ അയ്യോ എന്നാണ് ഞാൻ പറഞ്ഞത്. ഇത് വിളിച്ച് പറഞ്ഞ സൂര്യ കൃഷ്ണമൂർത്തിയോട് ഞാൻ പറഞ്ഞു, മഞ്ജു ഭയങ്കരമൊരു ആർട്ടിസ്റ്റാണെന്ന്. ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അവർക്ക് അതിന് കഴിയില്ല, കാരണം അത്രക്ക് കഴിവുള്ളൊരാളാണെന്ന്. മഞ്ജുവിന്റെ കൂടെ ഒരു റോൾ അഭിനയിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.
മഞ്ജുവിന് മകളൊന്നും ഇല്ലാത്തത് കഷ്ടമൊന്നുമല്ല.സ്ത്രീക്ക് ഭയങ്കര ശക്തിയുണ്ട്. അപലയല്ല അവർ. മഞ്ജു വാര്യരെ ഞാൻ സ്ത്രീയായിട്ടാണ് കാണുന്നത്. ഹണി റോസ് പാവം, ജീവിതം എന്താണെന്ന് അറിയില്ല, നമ്മുക്ക് കിട്ടേണ്ട ബഹുമാനം എവിടെ നിന്ന് കിട്ടുമെന്ന് അറിയില്ല. ഒരു സുപ്രഭാതത്തിൽ ഹണി റോസ് മനസിലാക്കും, ഇതൊന്നുമല്ല ജീവിതമെന്ന്. അന്ന് അവർ മാനസികമായി ബുദ്ധിമുട്ടും. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം', അവർ പറഞഅഞു.












Click it and Unblock the Notifications