Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉള്ളത് ഉള്ളത് പോലെ പറഞ്ഞതിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ'; മഞ്ജുവിന് കയ്യടി, എന്നാലും ഇത് വേണമായിരുന്നോ ?

ഏറെ ആരാധകരുള്ള നടിയാണ് മ‍ഞ്ജു വാര്യർ. ഇടയ്ക്ക് സിനിമയിൽ നിന്ന് വിട്ടുനിന്നുവെങ്കിലും തിരിച്ചുവരവിൽ വമ്പൻ സ്വീകാര്യതയാണ് മ‍ഞ്ജുവിന് ലഭിച്ചത്. ഇന്ന് മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലും തിരക്കുള്ള നടിയാണ് താരം. ആ​ഗസ്റ്റ് 23 ന് മഞ്ജു വാര്യൃരുടെ പുതിയ സിനിമ ഇറങ്ങുകയാണ്.

ഫൂട്ടേജ് എന്ന സിനിമയാണ് പ്രദർശനത്തിന് എത്തുന്നത്. ചിത്രം പ്രദർശനത്തിന് എത്തുന്നതിന് മുമ്പ് തന്റെ ആരാധകരോട് ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറൽ ആണ്.

manju

പൊതുവെ തന്റെ സിനിമകൾ തിയറ്ററിൽ വന്നിരുന്ന് കാണുന്നത് ഭൂരിഭാ​ഗവും കുടുംബ പ്രേക്ഷകരാണെന്നും കുഞ്ഞുങ്ങളും ​ഗ്രാന്റ് പാരന്റസും പാരന്റ്സും എല്ലാവരുമടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് തിയറ്ററിലേക്ക് വന്ന് സിനിമ കാണുന്നത്. എന്നാസ്‍ ഈ സിനിമയ്ക്ക് അതിൽ നിന്ന് ഒരു വ്യത്യാസമുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു.

ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നും ഈ ഒരു വിവരം മനസ്സിൽ വെച്ചിട്ട് ഉത്തരവാദിതത്തോടെ സിനിമ തിയറ്ററിൽ വന്ന് കാണുക എന്നും മ‍ഞ്ജു പറയുന്നു. ഫൂട്ടേജ് 18 പ്ലസ് ആണെ , ശ്രദ്ധിക്കണേ അമ്പാനേ എന്ന ക്യാപ്ഷനോടെയാണ് മഞ്ജുി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇക്കാര്യം പറയാൻ കാണിച്ച മഞ്ജുവിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ഇത് വേണമായിരുന്നോ എന്നാണ് ചിലർ ചോദിക്കുന്നത്.

ഉള്ളത് ഉള്ളത് പോലെ നേരത്തെ പറഞ്ഞതിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഇത്തരത്തിൽ ഒരു കാര്യം അറിയിച്ചതിനും സമൂ​ഹത്തിന് അവബോധം കൊടുത്തതിനും നന്ദി, ഒരു നടൻ ആയാലും നടിയായലും അഭിനയിക്കണം .അതിനാൽ അവരിൽ നിന്ന് എല്ലാത്തരം വേഷങ്ങളും നമ്മൾ സ്വീകരിക്കണം.... ഇത്തരം വ്യക്തതകൾ അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത് എങ്കിലും ചില സങ്കുചിത ചിന്താഗതിക്കാർക്ക് ഇത് ആവശ്യമാണ്. നിങ്ങളോട് എപ്പോഴും ബഹുമാനമുണ്ട് എന്നാണ് ചില കമന്റുകൾയ

ഉത്തരവാദിത്തത്തോട് ഇക്കാര്യം പറഞ്ഞ ചേച്ചിയോട് ബഹുമാനം, താൻ എന്താണ് മറ്റുള്ളവർക് എന്ന് മനസ്സിൽ ആക്കുക മറ്റുള്ളവർ തന്നെ എങ്ങനെ സ്നേഹിക്കുന്നു വിശ്വസിക്കുന്നു അവരോടു കമ്മിറ്റമെന്റ് ആകുക എന്നത എല്ലാർക്കും കഴിയുന്ന ഒന്നല്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+