Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് ചെയ്തത് ബോധപൂർവ്വം; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ...കാരണം ഇതെന്നും നടി

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ചർച്ചയായിരുന്നു. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ പോസ്റ്ററിൽ ഉളളത് മഞ്ജുവാണ് എന്ന തരത്തിലായിരുന്നു ചർച്ചകൾ. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചർച്ചകളോടും വിവാദങ്ങളോടും പ്രതികരിക്കുകയാണ് മഞ്ജു. ഫൂട്ടേജ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്

'വലിയൊരു ചർച്ചയ്ക്ക് കാരണമായൊരു പോസ്റ്റർ തന്നെയായിരുന്നു അത്. അത് ബോധപൂർവ്വം ചെയ്തതാണ്. സൈജുവിന് അക്കാര്യത്തിൽ കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഞങ്ങൾ അക്കാര്യത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു. എന്റെ സംശയമൊക്കെ ഞാൻ ചോദിച്ചിരുന്നു. എന്നാൽ സൈജുവിന് കൃത്യമായ ഉത്തരം ഉണ്ടായിരുന്നു, ആദ്യം ആ പോസ്റ്റർ തന്നെയായിരുന്നു പോകേണ്ടിയിരുന്നതെന്ന്. അത് ഈ സിനിമയുടെ മൊത്തെത്തിലുള്ള സ്വഭാവത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

manju2-

അത്തരം ചർച്ചകളൊക്കെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഒരു കൗതുകം ഉണ്ടായിരുന്നു എന്താണ് ആ പോസ്റ്റർ എന്ന്. എന്നാൽ സിനിമ കാണുമ്പോൾ അക്കാര്യത്തിൽ വ്യക്തമായ ഉത്തരം അവർക്ക് കിട്ടും. ', താരം വ്യക്തമാക്കി. ഈ സിനിമയിലേക്ക് തന്നെ എന്നെ ആകർഷിച്ചത് ഈ സിനിമയുടെ ജോണർ തന്നെയാണ്. 18 പ്ലസ് ഓഡിയൻസിനിനെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഒരു മിസ്റ്ററി ,ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണിത്', മഞ്ജു വ്യക്തമാക്കി.

തനിക്ക് നഷ്ടമായൊരു സിനിമ അവസരത്തെ കുറിച്ചും മഞ്ജു പ്രതികരിച്ചു. '96ലേക്ക് എന്നെ നായികയാക്കാൻ അന്വേഷിച്ചിരുന്നതായി വിജയ് സേതുപതി സാർ പറഞ്ഞിരുന്നു. പക്ഷെ അവർക്ക് തന്നെ പല ഡെയ്റ്റ് കൺഫ്യൂഷൻസും ഉണ്ടായത് കൊണ്ട് എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി പകുതിക്ക് ആ ശ്രമം ഉപേക്ഷിച്ച് തൃഷയെ ആ സിനിമയിലേക്ക് വിളിക്കുകയായിരുന്നുവെന്ന് പറഞ്ഞു. വിടുതലൈയിൽ പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുമല്ലോ. എനിക്ക് തന്നെ 96 ൽ തൃഷയല്ലാതെ മറ്റൊരാളെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല', താരം പറഞ്ഞു.

യാത്രകൾ ചെയ്ത് ഞെട്ടിക്കാറുള്ള മഞ്ജു തന്റെ യാത്രാ പ്രേമത്തെ കുറിച്ചും ബൈക്ക് റൈഡിനെ കുറിച്ചുമെല്ലാം മനസ് തുറന്നു. 'പണ്ട് തൊട്ടേ വലിയ ആഗ്രഹമായിരുന്നു ബൈക്ക് ഓടിക്കാൻ പഠിക്കണമെന്ന്. ലഡാക്കിൽ ബൈക്കിൽ യാത്ര പോയപ്പോഴാണ് ബൈക്ക് യാത്ര ചെയ്യുന്നതിനോട് വലിയ ഇഷ്ടവും ആഗ്രഹവുമൊക്കെ തോന്നുന്നത്. അതോടെ ബേസിക് കോഴ്സൊക്കെ പഠിച്ച് ലൈസൻസ് എടുത്തു. ഇപ്പോഴും പക്ഷെ എക്സ്പേർട്ട് ആയിട്ടൊന്നും ഇല്ല. യാത്ര ഇഷ്ടമുള്ളത് കൊണ്ടാണ് ഞാനും ചാക്കോച്ചനും പിഷാരഡിയുമൊക്കെയായിട്ടുള്ള ആ ഗ്രൂപ്പ് രൂപപ്പെട്ടത്. ഒരേ താത്പര്യമുള്ളവർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ വേറൊരു വൈബ് ആയിരുന്നു', മഞ്ജു പറഞ്ഞു.

ആഗസ്റ്റ് രണ്ടിനാണ് ഫൂട്ടേജ് റിലീസ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ. ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+